അനാമിക 6 [Jeevan] [CLIMAX] 407

തറവാട്ടിൽ പോയില്ല എങ്കിലും ആമി അവിടെ വന്നില്ല എന്ന് അമ്മ പറഞ്ഞു അറിഞ്ഞു. കോളേജിൽ എത്തി ഒന്നും കൂടെ സംസാരിക്കാം എന്ന് ഞാൻ ഉറപ്പിച്ചു, ഒരു അവസാന ശ്രമം.

___________________

 

ഹോസ്റ്റൽ ബെഡിൽ ശ്രീ തളർന്നു കിടന്നു. കണ്മഷിയും കണ്ണുനീരും ഒലിച്ചിറങ്ങിയ പാട്, കരഞ്ഞു ചുവന്ന മുക്കും കവിളും, കവിളിൽ അടിച്ച പാട് തിണിർത്തു കിടക്കുന്നു. പകുതി മാത്രം ബോധം ഉള്ള ഒരു അവസ്ഥ, അപ്പോളും അവൾ “ഞാൻ അല്ല… ” എന്ന് പറയുന്നുണ്ടായിരുന്നു.

 

രേഷ്മ അവളെ ആശ്വസിപ്പിച്ചു ഇരുന്നു.  അവളും അന്ന് കോളേജിൽ പോയില്ല. പിറ്റേന്ന് ഓണം വെക്കേഷൻ തുടങ്ങുന്നത് കൊണ്ട് എല്ലാരും അന്ന് വീട്ടിൽ പോകാൻ ഇരിക്കുക ആയിരുന്നു, എങ്കിലും ഈ അവസ്ഥയിൽ ശ്രീ പോകണ്ട എന്ന് രേഷ്മയും വിഷ്ണുവും പറഞ്ഞു.

 

ശ്രീയുടെ കൂട്ടിനു രേഷ്മയും അന്ന് പോയില്ല. പിറ്റേന്ന് ആയപ്പോളേക്കും ശ്രീ കുറച്ചു ശാന്തം ആയി. പഴയ ബോൾഡ് ശ്രീ ലക്ഷ്മിയിലേയ്ക്ക് അവൾ മാറി. തലേന്ന് ഒന്നും സംഭവിച്ചില്ല എന്ന രീതിൽ ഉള്ള പെരുമാറ്റം രേഷ്മയേയും അത്ഭുതപ്പെടുത്തി.

 

അതിനെ പറ്റി ചോദിച്ചപ്പോൾ ശ്രീയുടെ മറുപടി-

 

” ഞാൻ ചെയ്തിട്ടില്ലാത്ത ഒരു കാര്യത്തിന് ആണ് എന്നെ കുറ്റപ്പെടുത്തിയെ… ഇനി അത് ഞാൻ അല്ല എന്ന് തെളിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്… അത് ആരു ചെയ്തത് ആണേലും കണ്ടുപിടിക്കും ഞാൻ… ”

 

_____________________

 

വിഷ്ണു വെക്കേഷൻ ടൈം ജഗനെ കുറെ തവണ വിളിച്ചു നോക്കി എങ്കിലും കിട്ടിയില്ല.

 

ശ്രീയുടെ മാറ്റം അവനും അറിഞ്ഞിരുന്നു. ഇടക്ക് അവൻ അവളെ വിളിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു എങ്കിലും അതിന്റെ ഒന്നും ആവിശ്യം ഇല്ല എന്ന മറുപടി ആണ് അവനു കിട്ടിയത്.

 

എന്നെ പറ്റി ഒരു വിവരവും ഇല്ലാതെ വിഷമിച്ച വിഷ്ണു ലാസ്റ്റിൽ അമ്മയെ വിളിച്ചു. അമ്മ എന്റെ യാത്രയുടെ കാര്യം പറഞ്ഞു, എന്താ ഉണ്ടായത് എന്നും മറ്റും പിന്നേയും ചോദിച്ചു അറിഞ്ഞു.

132 Comments

  1. ༒☬SULTHAN☬༒

    ജീവേട്ട…. കഥ ഒരുപാട്ഒരുപാട് ഇഷ്‍ടയി…… ❤❤❤❤

  2. എനിക്ക് എന്താ പറയേണ്ടത് എന്ന് അറിയില്ല കാരണം ക്ലൈമാക്സ്‌ ഒരു രെക്ഷേയും ഇല്ലാരുന്നു പൊളിയെ നമിച്ചണ്ണാ ???????

  3. Super story bro
    Thank you for this wonderful ???

  4. Jeevan bro കഥ ഇപ്പൊ വായിച്ചു കഴിഞ്ഞുള്ളു ഇപ്പോഴും ഈ കഥയുടെ ലോകത്ത് തന്നെ ആണ്….??…എന്താ പറയാ എനിക്ക് വളരെയധികം ഇഷ്ട്ടമായി….. ചെ എന്നാലും ഞാൻ എങ്ങനെയാണ് ഈ കഥ വായിക്കാതെ വിട്ടത് എന്നു എനിക്ക് ഇപ്പോഴും അങ് ആലോചിക്കാൻ വയ്യ….എന്തായാലും കഥ അതിമനോഹരം ആയിരുന്നു…… തുടക്കം തൊട്ടേ ശ്രീ തന്നെ ആയിരുന്നു നായിക ആയി എന്റെ മനസ്സിൽ…….. എന്തായാലും കഥ വായിച്ചു കഴിഞ്ഞപ്പോൾ മനസിന്‌ ഒരു പ്രത്യേക സന്തോഷവും ഉണർവും ലഭിച്ചു കേട്ടോ…..
    സ്നേഹത്തോടെ?????

  5. അടിപൊളി….???????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

Comments are closed.