ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

“എന്നാലും…”

“അവർക്കില്ലാത്ത വിഷമം നമുക്കെന്തിനാ വിട്ട് കള സാറേ..”

പിന്നെയും കുറച്ചു സമയം ദേവൻ ഒന്നും സംസാരിച്ചില്ല, അപ്പോഴും അവന്റെ ചിന്തകൾ പാറിപ്പറന്നു നടക്കുകയായിരുന്നു

“സാറേ… നമുക്കാ കുട്ടിയുടെ വണ്ടി കൊണ്ട് പോയി കൊടുക്കണ്ടേ…”

രാജന്റെ ശബ്ദം അവന്റെ ചിന്തകളെ തൽക്കാലത്തേക്ക് അവസാനിപ്പിച്ചു , പുറത്തേക്ക് നോക്കിക്കൊണ്ടിരുന്ന ദേവൻ തലതിരിച്ച് രാജനെ നോക്കി

“ആ പോകാം രാജേട്ടാ… ആദ്യം നമുക്ക് ഒന്ന് സ്റ്റേഷനിൽ പോണം… എന്റെ ഹെൽമെറ്റ്‌ എടുക്കണം, അല്ലെങ്കിൽ ഏതെങ്കിലും ഒരുത്തൻ ഫോട്ടോ എടുത്ത് ഫേസ്ബുക്കിൽ ഇടും എന്നിട്ട് ഒരു ക്യാപ്ഷനും //പോലീസ്‌കാർക്ക് എന്തും ആകാം, അധികാരികളുടെ ശ്രദ്ധയിൽ പെടുന്നത് വരെ ഷെയർ ചെയ്യുക // കഴിഞ്ഞില്ലേ… എനിക്കുള്ള സസ്പെന്ഷൻ ഓർഡർ വീട് തേടി വരും.”

ദേവന്റെ ചിരിച്ചുകൊണ്ടുള്ള സംസാരത്തിൽ രാജനും അറിയാതെ ചിരിച്ചു പോയി.

സ്റ്റേഷനിൽ പോയി ഹെൽമെറ്റും എടുത്താണ് ദേവനും രാജനും കൂടി ഗംഗയുടെ സ്കൂട്ടർ കൊണ്ട് കൊടുക്കാൻ പോയത്,

വര്ഷങ്ങളായി ആ നാട്ടിൽ തന്നെ താമസിക്കുന്ന രാജന് ഗംഗ പറഞ്ഞ അഡ്രസ് കണ്ടുപിടിക്കുക എന്നത് ഒരു ബുദ്ധിമുട്ടായില്ല, പക്ഷെ റെസിഡൻസ് അസോസിയേഷൻ പതിപ്പിച്ചിരിക്കുന്ന ഹൗസ് നമ്പർ കണ്ടെത്തിയ അവർ രണ്ട് പേരും ഒരുപോലെ ഞെട്ടി

ദിവസങ്ങളായി വൃത്തിയാക്കാതെ കരിയിലകൾ കുമിഞ്ഞ മുറ്റവും,  തുരുമ്പെടുത്ത ഗേറ്റും, അടർന്നു തുടങ്ങിയ വാൾ പെയിന്റും, ഹോൾഡറിൽ നിന്നും അടർന്നു മാറി തൂങ്ങിയാടുന്ന സി.എഫ്.എൽ ബൾബും. ആ വീട് കണ്ടപ്പോൾ അതൊരു ആൾതാമസം ഉള്ള വീടാണോ എന്നത് അവർക്ക് സംശയമായി

ദേവൻ ഗംഗയുടെ സ്കൂട്ടറിൽ ഇരുന്നുകൊണ്ട് രണ്ട് വട്ടം ഹോൺ മുഴക്കി, രാജന്റെ കണ്ണുകൾ ചുറ്റിനും ഉള്ള വീടുകളിൽ ആയിരുന്നു. അവൾ പറഞ്ഞ ഹൗസ് നമ്പർ മാറിപ്പോയതാണ് എന്ന് അയാൾ അപ്പോഴും വിശ്വസിച്ചു . പക്ഷെ ഒരു നിമിഷത്തിന് ശേഷം ആ വീടിന്റെ വാതിൽ തുറന്ന് ഗംഗ പുറത്തേക്ക് വന്നു

വീടിന്റെ മുന്നിലായി പോലീസ് ജീപ്പും തന്റെ സ്കൂട്ടറും കണ്ടപ്പോൾ ഗംഗ ഉമ്മറത്ത് നിന്നും പുറത്തേക്കിറങ്ങി. അവർക്കരികിലേക്ക് നടക്കുമ്പോൾ അവൾ മുടന്തുകയായിരുന്നു

27 Comments

  1. ത്രില്ലർ കഥയിൽ വെറുതെ പ്രണയം കുത്തിക്കെട്ടിയാൽ അത് മുഴച്ചു തന്നെയിരിക്കും. വെറുതെ പറഞ്ഞൂന്നേയുള്ളൂ. ???

    സിഐ ഹൈദർ മരയ്ക്കാരുടെ പ്രായവും ശരീരഘടനയും വരെ പറഞ്ഞു, നായകനായ ദേവനെപ്പറ്റിയിൽ വരെ ഒരുവാക്ക് പോലും മിണ്ടിയില്ല. കലികാലമെന്നല്ലാതെ എന്ത് പറയാൻ ???

    ഒരു തിരല്ലറിൽ സംഭവിച്ചുകൂടാത്ത ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. അതൊഴിവാക്കിയാൽ കഥപറയുന്ന രീതിയും പറയാനുപയോഗിച്ച ഭാഷയും ഈ പാർട്ടിലും മികച്ചു നിൽക്കുന്നുണ്ട്. ???

    വീണ്ടും ഒരു തെറ്റു സംഭവിച്ചത് പേജ് 6ൽ


    അവൾ പറഞ്ഞ് നിർത്തിയതും തന്റെ കയ്യിൽ ഇരുന്ന കപ്പ്‌ അവളുടെ ട്രെയിൽ തന്നെ വച്ചതിനു ശേഷം ദേവൻ പുറത്തേക്ക് നടന്നു. അവന്റെ കണ്ണുകളിൽ നിന്നും അടർന്ന ഒരു തുള്ളി അവൾ നീട്ടിപ്പിടിച്ച ട്രെയിലും വീണിരുന്നു

    ദേവന്റെ അപ്രതീക്ഷിതമായ ആ പെരുമാറ്റത്തിൽ രാജനും ഗംഗയും മുഖത്തോട് മുഖം നോക്കി

    “എന്താ സർ… എന്തിനാ ആ സർ ഇപ്പൊ സോറി പറഞ്ഞിട്ട് പോയത്…”

    ഇവിടെയെവിടെയും എസ്‌ഐ ദേവൻ സോറി പറഞ്ഞിട്ടില്ല. ഇനി ഗംഗ വല്ല അശരീരിയും കേട്ടതാണോ ???

  2. ബ്രോ ♥️

    Nice ???

    1. പ്രൊഫസർ ബ്രോ

      അവിടേം കണ്ടു, ഇവിടേം കണ്ടു… ഡബിൾ ആ ഡബിൾ…

  3. Super bro

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  4. Nalla trilling aavunnundu

    1. പ്രൊഫസർ ബ്രോ

      Thanks ബ്രോ

  5. കഥ ഇപ്പോൾ കൂടുതൽ ഇന്ററെസ്റ്റിംഗ് ആയി
    ആ വീടിന് ഈ കഥയിൽ എന്തോ വലിയ ഇമ്പോർട്ടൻസ് ഉള്ള പോലെ എല്ലാ പ്രേശ്നങ്ങളും അതിനെ ചുറ്റിപറ്റി തന്നെ നടക്കുന്നത് കൊണ്ട് തോന്നിയത് ആയിരിക്കും
    അടുത്ത പാർട്ടിന് വേണ്ടി കട്ട waiting

    സ്നേഹത്തോടെ
    ♥️♥️♥️

    1. എല്ലാം വഴിയേ മനസ്സിലാകും ബ്രോ…

      അടുത്ത പാർട്ട്‌ ഉടനെ തരാൻ ശ്രമിക്കാം

  6. കൊള്ളാം.. കൊള്ളാം…❤❤❤

  7. BRO adipoli. suspensil nirthi alle??
    adutha partil kanam.

    1. അടുത്ത പാർട്ടിൽ കാണാം

  8. Pwoli

  9. അടിപൊളി. അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു.

    1. അടുത്ത ഭാഗം ഉടൻ തരാൻ ശ്രമിക്കാം അഭിരാമി

  10. ദ്രോണാചാര്യ

    സസ്പെൻസ് നിലനിർത്തികൊണ്ട് മുന്നോട്ട് പോകുന്ന എഴുത്ത്
    ഭാവുകങ്ങൾ

  11. പൊളിച്ചു ബ്രോ….?????

  12. അമരേന്ദ്ര ബാഹുമോൻ

    ??

  13. ♕︎ ꪜ??ꪊ? ♕︎

    ❤❤❤

Comments are closed.