ആ രാത്രിയിൽ 2 [പ്രൊഫസർ ബ്രോ] 172

“ഞങ്ങൾ അന്വേഷിക്കുന്നുണ്ട് സർ…”

“നാല്പത്തെട്ട്‍ മണിക്കൂർ… അതിനുള്ളിൽ എനിക്കൊരു ഉത്തരം കിട്ടണം…”

“We will try our best sir…”

“ഹ്മ്മ്…”

മരക്കാരെ നോക്കി ഒന്ന് മൂളിയ ശേഷം അയാൾ പുറത്തേക്ക് നടന്നു. അയാൾക്ക് പിന്നിലായി അവരും

പുറത്തേക്കെത്തിയ മന്ത്രിയെ മീഡിയക്കാർ വന്നു മൂടി

“സർ… മരിച്ച വ്യകതിയും നിങ്ങളും തമ്മിൽ ഉള്ള പരിചയം എന്താണ്…,,,

ഈ കൊലപാതകത്തിന് പിന്നിൽ ഉള്ള ആളുകളെ സർന് സംശയം ഉണ്ടോ…

ഇത്ര ദൃതി പിടിച്ചു ഇവിടെ ഓടിയെത്താൻ ഉള്ള എന്ത് ബന്ധമാണ് സർ നിങ്ങളും മരിച്ച ആളും തമ്മിൽ…”

കാറിലേക്ക് കയറാൻ പോയ മന്ത്രിയെ അവർ ചോദ്യശരങ്ങളാൽ മൂടി

“സോറി… ഒന്നിനും മറുപടി പറയാൻ ഉള്ള മാനസിക അവസ്ഥയിൽ അല്ല ഞാൻ…”

അവരുടെ ചോദ്യങ്ങളെ എല്ലാം ഒറ്റ വാക്യത്തിൽ അവഗണിച്ചുകൊണ്ട് അയാൾ തന്റെ കാറിലേക്ക് കയറി

ഒരിക്കൽക്കൂടി അയാൾക്ക് സല്യൂട്ട് നൽകിക്കൊണ്ട് ദേവനും മരക്കാരും അയാളെ യാത്രയയച്ചു

“പിന്നെ… നാല്പത്തിയെട്ട് മണിക്കൂർ… വിളിച്ചാൽ ഓടിവരാൻ എന്റെ അളിയൻ ഒന്നുമല്ല അയാളെ കൊന്നത്…”

മന്ത്രി പോയതും തിരിച്ചു ഉള്ളിലേക്ക് കയറിയ മരക്കാർ തന്റെ രോക്ഷം ടേബിളിൽ ഇടിച്ചു തീർത്തു

“അയാൾ എന്തെങ്കിലും പറയട്ടെ സർ… നമ്മുടെ ജോലി നമുക്ക് ചെയ്യാം, തൃപ്തിപ്പെട്ടില്ലെങ്കിൽ വേറെ ആരെയെങ്കിലും കേസ് ഏൽപ്പിക്കട്ടേ…അല്ലെങ്കിലും ഇത്ര പ്രഷർ ഉള്ള കേസ്കൾ അന്വേഷിക്കാതെ ഇരിക്കുന്നതാ നല്ലത്…”

“ആ… താൻ പറഞ്ഞതും ശരിയാ…”

മരക്കാർ ദേവനെ കൂട്ടിക്കൊണ്ട് ആ വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കാനായി നീങ്ങി…

കുറച്ചു സമയത്തെ തേടലിനൊടുവിൽ തെളിവായി ഒന്നും കിട്ടാത്തതിന്റെ നിരാശയിൽ ആയിരുന്നു അവർ,അവസാന ശ്രമം എന്നോണം അവർ ആ വീടിന്റെ അടുക്കളയിൽ എത്തി

“സർ…”

ദേവൻ വളരെ ആവേശത്തോടെയാണ് മരക്കാരെ വിളിച്ചത്, ദേവന്റെ വിളി കേട്ട മരക്കാരും അങ്ങോട്ട് പാഞ്ഞു

ദേവന്റെ ദൃഷ്ടി നീണ്ടിരിക്കുന്ന സിങ്കിലേക്ക് നോക്കിയ അയാളും ആവേശഭരിതനായി..,,,

തുടരും…