?Life of pain-the game of demons 8 [Demon king] 241

രാജീവ് : അങ്ങയെ വിശ്വാസം ഇല്ലാതെ ചോദിച്ചതല്ല മുത്തശ്ശ….. പേടിയികൊണ്ടാണ്… മുത്തശ്ശൻ പറഞ്ഞ പോലെ അഞ്ജുവിനെ മരണം പിന്തുടർന്നിരുന്നു….
അതുപോലെ മനു അവളെ സംരക്ഷിച്ചു….
എന്നാൽ അതിൽനിന്ന് തന്നെ ഒരു വലിയ ശത്രു അവന്റെ നേരെ വന്നുകൊണ്ടിരിക്കുന്നു. എല്ലാം മുത്തശ്ശൻ മനസ്സിൽ കണ്ടപോലെതന്നെ….
അവന് എന്തെങ്കിലും സംഭവിക്കുമോ മുത്തശ്ശ…..

രാജീവ് പേടിയോടെയും സംഘടത്തോടെയും ചോതിച്ചു.

‘””‘ അറിയില്ല മോനെ…. ഇതെല്ലാം നിയന്ദ്രിക്കാൻ നമുക്കും മുകളിലൊരാൾ ഉണ്ട്…. ഈശ്വരൻ….  എല്ലാം അവന്റെ തീരുമാനം ആണ്…. ‘””

രാജീവ് : അപ്പൊ പ്രശ്നത്തിൽ കണ്ടത്….

‘”” അത് വെറും സാധ്യതകൾ മാത്രം…. ജോൽസ്യവും പിഴക്കാം…. ഈ ലോകത്ത് പിഴക്കാത്ത ഒന്നുമില്ലാ…. ഡോക്ടർ ഒരിക്കലും ജീവിക്കില്ല എന്നു പറഞ്ഞവർ ജീവിച്ചിട്ടില്ലേ….അതുപോലെ തന്നാണ് ഇതും… ഈ ലോകത്ത് ഒന്നും ഒന്നിന്റെയും കയ്യിലല്ല….. ഈ പ്രശ്നത്തിൽ തെളിഞ്ഞത് പോലും ദൈവം കാണിച്ചുതന്ന ചില പരിണാമങ്ങൾ….. ‘”””

രാജീവ് : മുത്തശ്ശൻ പ്രാർത്ഥിക്കണം….

അവൻ ഇടയാർന്ന ശബ്ദത്താൽ പറഞ്ഞു.

‘””‘ ഇന്റെ കുട്ട്യോൾക്ക് വേണ്ടി ഞാൻ എപ്പോഴും പ്രർത്തിക്കുന്നുണ്ട് മോനെ….'””

പിന്നവനൊന്നും മിണ്ടിയില്ല…. വണ്ടി ബസ്സ്റ്റാൻഡിൽ പോയിനിന്നു.

രാജീവ് : മുത്തശ്ശ…. വണ്ടിക്ക് കാശ് ഉണ്ടോ….

‘”” ഒക്കെയുണ്ട് മോനെ…. ‘”””

രാജീവ് : ഇടക്ക് വരണം ട്ടോ…. അവരുടെ സ്വന്തം എന്റെയും സ്വന്തമാണ്….

രാജീവ് അദ്ദേഹത്തിന്റെ കൈകൾ പിടിച്ച് ബഹുമാനത്തോടെ പറഞ്ഞു. അദ്ദേഹം അൽപ്പനേരം അവന്റെ കണ്ണുകളിലേക്ക് നോക്കി.

“”” മോനെ ഈ ലോകത്ത് ഏറ്റവും ശക്തിയുള്ള ചില ബന്ധങ്ങൾ ഉണ്ട്…. അതെന്താണെന്ന് അറിയോ….'”””

രാജീവ് : ഇല്ല മുത്തശ്ശ….

‘””” ഒന്ന്…. അമ്മയും കുഞ്ഞും….. ഏറ്റവും ശക്തിയുള്ള ബന്ധം…. ഇവരുടെ ശക്തിക്കു മുന്നിൽ ദൈവം പോലും മുട്ട് മടക്കും

രണ്ട്…… ഭാര്യ ഭർതൃ ബന്ധം…. തന്റെ പാതിയെ തിരിച്ചറിഞ്ഞ് അവളെ സ്നേഹിച്ചും സംരക്ഷിച്ചും ജീവിക്കുക.

പിന്നെ മൂന്ന്……. സഹോദര സൗഹൃദ ബന്ധം….

ഈ ബന്ധത്തിന് മറ്റെല്ലാ ബന്ധത്തെക്കാളും പ്രത്യേകതകൾ ഉണ്ട്…

ഇത്‌ശക്തവും സംരക്ഷണവും സ്വതന്ത്രവുമാണ്…
അതിരുകളില്ലാത്ത ബന്ധം…
ഈശ്വരന്റെ ഇച്ഛയെ മറികടക്കുവാൻ ഒരു നല്ല സുഹൃത്തിന് കഴിയും….
രാജീവിന് അതിന് പറ്റുമോ…'”””
അദ്ദേഹം ചോദിച്ചു.

രാജീവ് : എന്റെ ജീവൻ കൊടുത്തായാലും മനുവിനും അഞ്ജുവിനും ഒന്നും പറ്റാതെ ഞാൻ നോക്കും….

അദ്ദേഹത്തിന്റെ ചോദ്യത്തിന് ഒരു നിമിഷംപോലും താമസിക്കാതെ അവനുത്തരം നൽകി.

‘”””” വേഗത്തിലുള്ള മറുപടി….. അത് ആത്മാര്ഥതയെ ചൂണ്ടിക്കാണിക്കുന്നു…. എല്ലാം ശുഭമായി അവസാനിക്കട്ടെ…..
ഈശ്വരൻ രക്ഷിക്കട്ടെ….'”””””

അത്രയും പറഞ്ഞ് മുത്തശ്ശൻ യാത്ര പറഞ്ഞ് പോയി. അദ്ദേഹം പോകുന്നത് രാജീവ് നോക്കി നിന്നു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

പ്രിയങ്ക നാളത്തെ പോക്കിനുള്ള തയ്യാറെടുപ്പിലാണ്.

അലി അവളുടെപക്കലേക്ക് ചെന്നു.

അലി : പ്രിയങ്കാ…..

പ്രിയങ്ക അയാളുടെ വിളികേട്ട് തിരിഞ്ഞു നോക്കി. അലിയെ കണ്ടതും അവലിടെ കണ്ണുകൾ വിടർന്നു.

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.