?Life of pain-the game of demons 8 [Demon king] 236

മനു : ഈ പെണ്ണ്…. പോയി പല്ല് തേച്ചേ…. എനിക്ക് പോവാൻ സമയമായി….

ആതി : ഏട്ടനല്ലേ എഴുന്നേൽപ്പിച്ചേ ….. ഏട്ടൻ തന്നെ തേപ്പിച്ചോ…..

മനു : എന്റെ ഈശ്വരാ…. ഇങ്ങനൊരു മടിച്ചിപാറു….

മനു അവളെ കൂട്ടി ബാത്റൂമിലേക്ക് നടന്നു. കക്ഷി ഇരുകയ്യും കെട്ടിയാണ് നിർത്തം. മുഖത്ത് നല്ല ചിരിയുമുണ്ട്. ഒന്നും ചെയ്യില്ലെന്ന വാശിയിലാണ്.

മനു അവിടുള്ള അവളുടെ ബ്രഷ് എടുത്ത് ക്ലോസ് ആപ് അതിലേക്ക് തേച്ചു. എന്നിട്ട് കുറച്ചു വെള്ളം അതിലാക്കി അവൾക്ക് നേരെ നീട്ടി.

 

എവടെ…. ആ കയ്യൊന്നു കെട്ടഴിച്ചാൽ അല്ലെ….
ഒരു അയവും ഇല്ല. ബ്രഷ് നീട്ടിയപ്പോ വായ പൊളിച്ച് പല്ല് ഇളിച്ചു കാണിച്ചു.

മനു : എന്താ പെണ്ണേ… ഇനി തേപ്പിച്ചും തരണോ…..

 

ആതി : ഹമ്മ്…..

 

മനു : ഇതിനെ കെട്ടാൻപോകുന്നവന്റെ അവസ്ഥ ആലോജിക്കുമ്പോഴാ….

ആതി : അത് ഞാൻ സഹിച്ചു…

മനു : നീ സഹിക്കും…

ആതി: നിന്ന് പുരാണം പറയാതെ തേപ്പിക്ക് കൊരങ്ങാ….

അവൾ പിന്നെയും പല്ലിളിച്ചു കാണിച്ചു.രാവിലെ തന്നെ പെണ്ണിന്റെ കുറുമ്പ് കാണുമ്പോൾ അവന്റെ ഉള്ളം വല്ലാതെ തണുക്കുന്ന പോലെ. മനു അവളെ നോക്കിയൊന്ന് ചിരിച്ച ശേഷം ബ്രഷ് വായിൽ വച്ച് തേക്കാൻ തുടങ്ങി.

‘”” മനുവേട്ടാ….. കഴിക്കാൻ വായോ…. ‘””

അഞ്ചു അവനെ വിളിച്ചു.

 

മനു : ഞാനിവിടെ വലിയൊരു പണിയിലാ…. ഇപ്പൊ വരാ….

 

അവൻ വിളിച്ചു പറഞ്ഞു. അത് കേട്ട് ആതി കുണുങ്ങി ചിരിക്കാൻ തുടങ്ങി.

മനു : ചിരിക്കല്ലേ പെണ്ണേ…. ബ്രഷ് മോണയിൽ തട്ടി മുറിയും ട്ടോ…..

 

അവൻ പറഞ്ഞത് അതേപടി അനുസരിച്ച് അവൾ ചിരി അടക്കി പിടിച്ചു.

 

‘”” എന്ത് പണിയാ ഏട്ടാ…. ഇതെവടെയാ…… ‘””

അഞ്ചു അവനെ റൂമിൽ കാണാതെ ബാത്റൂമിലേക്ക് വന്നു നോക്കി. അപ്പോൾ കാണുന്ന കാഴ്ച പോത്തു പോലെ വളർന്ന തന്റെ സഹോദരിയെ പല്ലു തേപ്പിക്കുന്ന ഭർത്താവിനെയാണ്.

അഞ്ചു : അല്ല…. എന്തായിപ്പോ ഇത്‌…..

ആതി : മ്മ്…..?

അഞ്ചു : ഏട്ടന് വേറെ പണിയില്ലേ….

മനു: ഇല്ലാഞ്ഞിട്ടാണോ…. ദേ കണ്ടോ…. കയ്യും കെട്ടിയാ നിൽപ്പ്…. കൊച്ചിനെ പല്ല് തേപ്പിക്കാതെ ഇവിടുന്ന് അനങ്ങില്ലാന്ന്….

അഞ്ചു : ആണോടി….

ആതി : ഹമ്മ്….

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.