?Life of pain-the game of demons 8 [Demon king] 236

അവൾ അഞ്ജുവിനെ നോക്കി പറഞ്ഞു.

അഞ്ചു : അത് പ്രത്യേകം പറയണോ ചേച്ചി…..

സമീറ : എന്നാലേ…. സമയമായി… കുറച്ചു നേരം ഇരുന്നിട്ട് പോകാൻ കേറിയതാ…. ഇന്ന് തന്നെ തറവാട്ടിൽ പോണം… ട്രെയിൻ ബുക്ക് ചെയ്താണ് വന്നേ….

അത് കേട്ടപ്പോ ആതിക്കും അഞ്ജുവിനും ആകെ വിഷമമായി.

അഞ്ചു : അയ്യോ… ഇത്ര പെട്ടെന്ന് പൂവാണോ….

 

ആതി : ചേച്ചി…. ഇന്ന് വേണ്ട… നാളെപോവ…. പ്ലീസ്….

ആതി സമീറയുടെ കയ്യിൽ പിടിച് കൊഞ്ചി.

 

സമീറ : പോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല മോളെ….. പോയേ പറ്റു… അതാണ്… കുറച്ചു സമയമേ ഇവിടെ നിന്നള്ളു… പക്ഷെ പോകുമ്പോൾ മനസ്സിന് വല്ലാത്ത വിഷമം ആണ്…. നിങ്ങളെ വിട്ട് പോകുന്നതിന്…

 

ആതി : എന്നാ കുറച്ചു ദിവസം കഴിഞ്ഞു പോവാ ചേച്ചി…. ഞാനാണെങ്കിൽ കൊറേ വഴക്കുണ്ടാക്കി… നിക്ക് എന്തോ പോലെ തോന്നാ…..

സമീറ അവളുടെ തലയിൽ സ്നേഹത്തോടെ തലോടി. ആ മുഖം ആകെ വാടിയിരുന്നു.

 

സമീറ : പോയേ പറ്റു മോളു…. എന്റെ വെല്യമ്മച്ചിക്ക് തീരെ വയ്യ….ഒന്ന് പോയി കാണണം… ഈ കാര്യം മാറ്റിവെക്കാൻ പറ്റില്ലല്ലോ….

ആതി : അയ്യോ…. എന്താ പറ്റിയെ…

സമീറ : ഒന്നുല്ല മോളെ… വയസായില്ലേ…

അഞ്ചു : ഇനി എന്നാ ചേച്ചി വരാ…..

സമീറ : ഞാൻ വരാ…. പോകുന്നതിന് മുമ്പ് 2 ദിവസം അടിച്ചു പൊളിച്ചെ പോകു….

ആതി : സത്യം…..

സമീറ : സത്യം…….

സമീറ അഞ്ജുവിന്റെയും ആതിയുടേയും നെറ്റിയിൽ സ്നേഹ ചുംബനം നൽകി.

ഈ സമയം തന്നെ രാജീവ് ഉള്ളിൽ നിന്നും വന്നു. കണ്ണൊക്കെ ചുവന്ന് ആകെ അവശനായിരുന്നു. നാവ് പുറത്തോട്ട് എട്ട് കൈകൊണ്ട് വീശുന്നുണ്ട്.

സമീറ : രാജീവേ…. എങ്ങനുണ്ട്……

രാജീവ് : ഹോ…….. എന്റെ പൊന്നേ…….. തലസ്ഥാനം മുതൽ കീഴ് സ്ഥാനം വരെ ഒരു നീറ്റൽ ആണ്….. ഹോ…….

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.