?Life of pain-the game of demons 8 [Demon king] 236

ആരെയൊക്കെയോ അവൾ വിളിക്കുന്നുണ്ട്… പക്ഷെ ശബ്ദം വെളിയിൽ പോണില്ല… വായിൽ ടേപ്പ് ഉപയോഗിച്ച് മൂടി വച്ചിരിക്കുന്നു.

ആരെങ്കിലും വരുമോയെന്നറിയാൻ അവളുറക്കെ മൂളാൻ തുടങ്ങി.

ഒരു റെസ്പോണ്ടും ഇല്ല…. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി.

********************************

 

 

‘””ഭായ്….. ആ പെണ്ണ് കണ്ണ് തുറന്നിട്ടുണ്ട്'””

അവിടുള്ള സിംഗരയുടെ സഹായി അയാളോട് പറഞ്ഞു.

 

സിംഗര : ഹമ്മ്…. അലി ഭായിയെ വിളിച്ചു പറഞ്ഞില്ലേ….

അയാൾ പ്രിയങ്കയോട് ചോതിച്ചു.

 

പ്രിയങ്ക : ആഹ്…. പറഞ്ഞു…. അവർ ഇറങ്ങി എന്നാണ് പറഞ്ഞത്….

 

സിംഗര : ഒന്നുകൂടി വിളിച്ച് നോക്ക്…

 

അവൾ ഫോൺ എടുത്ത് അലിയുടെ ഫോണിലേക്ക് കാൾ ചെയ്തു. ആ സമയത്തു തന്നെ പുറത്ത് അലിയുടെ കാർ വന്നുനിന്നു…. അലിയും ജോണും കാറിൽ നിന്നും തിടുക്കത്തിൽ ഇറങ്ങി ഉള്ളിലേക്ക് വന്നു.

 

അലി : എന്തായി….

 

പ്രിയങ്ക : അവൾ കണ്ണ് തുറന്നു ഭായ്…..

 

അലി : ഹമ്മ്…. നിങ്ങൾ വല്ലതും ചോദിച്ചോ….

 

പ്രിയങ്ക : ഇല്ല ഭായ്….അവളിപ്പോൾ കണ്ണുതുറന്നേ ഉള്ളു…..

 

ജോണ് : ആരെയെങ്കിലും കൊല്ലേണ്ടി വന്നോ….

 

സിംഗര : ഒരു സെക്യൂരിറ്റിക്കാരനെ കൊല്ലേണ്ടി വന്നു…

 

ജോണ് : ഹമ്മ്…. ബോഡി….

 

പ്രിയങ്ക അത് ഞങ്ങൾ അവിടുള്ള കോറിയിലും താഴ്ത്തി…

അലി : ഹമ്മ്… നന്നായി… എന്നാൽ ഞാൻ അവളോട് സംസാരിക്കട്ടെ.

 

അവർ രണ്ടുപേരും ആ മുറിയിലേക്ക് നടന്നു. അവിടെത്തും മുമ്പ് അലി ജോണിന്റെ നെഞ്ചിൽ കൈ വച് അവനെ തടഞ്ഞു.

 

അലി : നീ വരണ്ട….

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.