?Life of pain-the game of demons 8 [Demon king] 236

ഹാളിലേക്ക് പോകുമ്പോൾ മനുവും അമ്മയും രൂപയുമെല്ലാം അവരെ പ്രതിക്ഷിച്ച് കത്തിരിക്കായിരുന്നു.

മനു : രഹസ്യം ഇത്ര പെട്ടന്ന് തീർന്നോ….

വന്നപാടെ മനു ചോതിച്ചു.

രൂപ : ഇതെന്താ രണ്ടിന്റെയും മുഖം ഇങ്ങനെ ഇരിക്കുന്നെ…..

സമീറ : മനു… എനിക്കൊരു കാര്യം അറിയണം നിനക്ക് എന്നെ വേണോ അതോ ഇവളെ വേണോ…

അവളുടെ ചോദ്യം അവിടുള്ളവരെ മുഴുവൻ ഞെട്ടിച്ചു.

അമ്മ : മോളെ…. എന്താ നീ ഈ പറയുന്നേ….

സമീറ : അമ്മ കുറച്ചുനേരം മിണ്ടതെയിരിക്കണം….ഞാൻ ചോദിച്ചതിന് ഉത്തരം പറ മനു…….

മനു : നീ എന്താ സമീറ ഈ പറയുന്നേ…..

ആതി : ഏട്ടാ….. ഈ ചേച്ചിയോട് പോകാൻ പറ ഏട്ടാ….ഇല്ലേ ഞാനും ചേച്ചിയും ചത്ത് കളയും…..

ആതി കരഞ്ഞുകൊണ്ട് മനുവിനോട് പറഞ്ഞു.

മനു : ചാവാനോ…. എന്തിന്…..

സമീറ :എടാ മനു…. എനിക്കിപ്പോ അറിയണം ഞാൻ വേണോ അതോ ഇവൾ വേണൊന്ന്….

രൂപ : എന്താ ഇവിടെ നടക്കുന്നെ…..

രംഗം മോശമാവുന്നത് കണ്ട് രാജീവ് അവിടുന്ന് എഴുന്നേറ്റു.

സമീറ : എങ്ങോട്ടാടാ….

രാജീവ് : ഞാനൊന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാ….

സമീറ : അവിടിരിക്കട….. നീ അല്ലെ എന്നെ വിളിച്ചു വരുത്തിയത്….

മുങ്ങാൻ നോക്കിയ രാജീവിനെ അവൾ പിടിച്ചിരുത്തി.

ആതി : ഓഹോ…. അപ്പൊ ഏട്ടനും ഞങ്ങളെ ചതിക്കായിരുന്നു അല്ലെ…….

ആതി ദേഷ്യത്തിൽ രാജീവിനെ നോക്കി പറഞ്ഞു.

മനു : ആര് ആരെ ചതിച്ചുന്ന പറയുന്നേ…..

സമീറ : എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ടാ… നീയല്ലേ എന്നോട് പറഞ്ഞേ നമ്മളൊക്കെ ഒരേ ഫാമിലി ആണെന്ന്….

മനു :ആഹ്…. അതങ്ങനെ തന്നല്ലേ…..

അഞ്ചു : നടക്കില്ല….. ന്നാലും ഇന്റെ മുഖത്ത് നോക്കി അങ്ങനെ പറയാൻ ഏട്ടന് എങ്ങനെ മനസ്സ് വന്നു….

അഞ്ചു അവനെ ദഹിപ്പിക്കുന്ന നോട്ടം നോക്കി പറഞ്ഞു.

മനു : എന്താ ഇവൾക്ക് പറ്റിയെ…..

സമീറ : അവൾക്ക് വട്ട്….

മനു : ദേ സമീറ….എന്റെ വായിന്ന് വല്ലോം കേൾക്കും ട്ടോ……

മനു അവൾക്ക് നേരെ ചൂടായി.

സമീറ : അപ്പൊ…..അപ്പൊ …എന്നെക്കാളും വലുതാണോ നിനക്കിവൾ

മനു ; നിനക്കെന്താ സംശയം …. ഈ ലോകത്ത് ആരെക്കാളും എനിക്ക് വലുതാണ് എന്റെ അഞ്ചു.

അവന്റെ വാക്കുകൾ അഞ്ജുവിന്റെയും അതിയുടേടും ഉള്ളിൽ സന്തോഷത്തിന്റെ കുളിർമഴ പെയ്യിച്ചു. അഞ്ചു ഓടിപ്പോയി മനുവിനെ മുറുക്കെ പുൽകി.അവലിടെ കണ്ണിൽ ഇത്ര നേരം അനുഭവിച്ച സംഘടത്തിന്റെയും സമാധാനത്തിന്റെയും തീച്ചൂള മനുവിന്റെ നെഞ്ചിൽ കുതിർന്നു.

ആതി : കേട്ടല്ലോ നീ…. ഇനി ഇറങ്ങടി വെളിയിൽ…..

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.