?Life of pain-the game of demons 8 [Demon king] 236

സമീറ : അത് നന്നായി….. എത്രപേർക്ക് പണി കൊടുത്തിട്ടുള്ളതാ നീയ്…. ഇപ്പൊ തിരിച്ചു കിട്ടിയപ്പോ സമാധാനം ആയില്ലേ……

രാജീവ് : അയ്യോ….. എനിക്ക് വയ്യേ….. ഇനി പണി കൊടുക്കൽ പരിപാടി ഇന്നത്തോടെ ഞാൻ നിർത്തി…..

സമീറ : ആഹ്…. അതാ നല്ലത്……

രാജീവ് : ഡാ മനു….. ചോക്ലേറ്റ് ഉണ്ടോ……

മനു : എന്തിനാ…..

രാജീവ് : എരിഞ്ഞിട്ടാട……

മനു : കൈപ്പക്ക ഉണ്ട്……

രാജീവ് : ദേ…. എന്റെ വായിന്ന് വല്ലോം വീഴും…..

മനു : വേണ്ടത്ത പണിക്ക് നിന്നിട്ടല്ലേ…….

രാജീവ് ഒന്നും പറഞ്ഞില്ല. അവനൊരിടത്ത് ഇരുന്നു.

സമീറ : ഡാ…. മനു സമയം പോണു….

മനു : ആഹ്….. അമ്മേ…. ഞാനിവളെ റെയിൽവേ സ്റ്റേഷൻ വിട്ടിട്ട് വരാ….

‘അമ്മ : ആഹ്….. നോക്കി പോയ മതി. …പിന്നെ മോളെ… ഇടക്ക് വിളിക്കണം….

‘അമ്മ അവളുടെ തലയിൽ സ്നേഹത്തോടെ തലയിൽ തലോടി.

സമീറ : ഉറപ്പായും വിളിക്കാം…..

മനു രാജീവിനെ നോക്കി . അവൻ അതേ ആവസ്ഥയിൽ ആയിരുന്നു ഇരുന്നത്.

മനു : ഡാ…. അളിയാ….

രാജീവ് : എന്താ അളിയാ….

മനു : വാ പോവാം….

രാജീവ് : എങ്ങോട്ട്…. നീ പൊക്കോ… ഞാനില്ല….

മനു : ദേ…ഞങ്ങൾ പോയ എന്തുണ്ടാവും എന്ന് അറിയില്ല…. നിന്റെ ചോര കുടിക്കാൻ 3 യക്ഷികൾ ഇവിടെ വെയ്റ്റിംഗ് ആണ്.

മനു അവരെ നോക്കി ചിരിച്ചുകൊണ്ട്  പറഞ്ഞു.

ആതി: ഒന്ന് പോ ഏട്ടാ….രാജേവേട്ടനെ ഞങ്ങൾ വല്ലോം ചെയ്യോ….

ആതി ഒരു വല്ലാത്ത ചിരി ചിരിച് പറഞ്ഞു.

രാജീവ് : സുശീല…… ഇന്തോ….. ധാ വരണേ…… ആരോ വിളിച്ചു….

അതും പറഞ്ഞ് രാജീവ് പുറത്തേക്ക് നടന്നു.

ആതി : ഏട്ടാ….. പോവല്ലേ….ഏട്ടൻ പോയ ബോർ അടിക്കും….

ആതി ചിണുങ്ങി കൊണ്ട് പറഞ്ഞു.

രാജീവ് : പിന്നെ…. നിങ്ങൾക്ക് അനാട്ടമി പഠിക്കാൻ എന്റെ ബോഡി തന്നെ വേണമല്ലോ…. നടക്കില്ല മോളെ……

രൂപ : എന്താ ഏട്ടാ…. അപ്പോഴേക്കും പിണങ്ങിയോ…..

രാജീവ് ; നിനക്കുള്ള ചായേം പരിപ്പുവടേം ഞാൻ രാത്രി തരുന്നുണ്ട്….

അതും പറഞ്ഞ് ഒരു കള്ളച്ചിരിയും ചിരിച് അവൻ പുറത്തോട്ട് പോയി.

സമീറ : എന്നാ ഇനി വൈകിക്കുന്നില്ല…. ഞാൻ പോവാ…..

‘അമ്മ : പോയിട്ട് വരാന്ന് പറ മോളെ…..

സമീറ : ആഹ്…. എന്ന പോയിട്ട് വരാ അമ്മേ…. ബൈ ബൈ….. ഞാൻ എല്ലാരേം ഒരുപാട് മിസ്സ്‌ചെയ്യും ട്ടോ…..

‘അമ്മ : ഞങ്ങളും… പിന്നെ വെല്യമ്മച്ചിയോട് അന്വേഷണം പറയണം ട്ടോ….

സമീറ: ആഹ്…. പറയാ ‘അമ്മേ….

അവൾ ബാഗ് എടുക്കാൻ പോയതും മനു അതെടുത്ത് മുന്നിൽ നടന്നു. പോകും മുമ്പ് അവൾ അഞ്ജുവിനെ ഒരു നോക്ക് നോക്കി. സമീറയുടെ കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു…..
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.