?Life of pain-the game of demons 8 [Demon king] 236

മനു : ഹമ്മ്…. ആതി എഴുന്നേറ്റില്ലേ….

‘അമ്മ : ബെസ്റ്റ്…. അവളൊക്കെ എഴുന്നേൽക്കാൻ 8 മണി കഴിയും.

മനു : അത്രക്ക് വഴുകോ….

‘അമ്മ : ഹമ്മ്…. അതെങ്ങനെ രാത്രി 1 മാണി വരെ ഫോണിൽ അല്ലെ…

മനു : ഹാ…. pubg അല്ലെ കളിക്കുന്നെ… അതാ….

‘അമ്മ : എന്റെ മനു…. രാജീവ് ആ ഫോൺ വാങ്ങികൊടുത്തതേ തെറ്റായി…. ഏത് നേരവും pubg….

മനു : ഹ ഹ ഹ ….. അവളെ നമുക്ക് പട്ടാളത്തിൽ ചേർക്കാം…

അഞ്ചു : അവളെയോ…. എന്റെ ഏട്ടാ… അതൊക്കെ മരുങ്ങുന്നവർക്ക് പറഞ്ഞ ജോലിയാണ്….

മനു : ഹമ്മ്…. ഞാനൊന്ന് അവളെ കണ്ടെച്ചും വരാ….

‘അമ്മ : അതിനെ എഴുന്നേല്പിക്കണ്ട … കിടന്നോട്ടെ… ഇല്ലേൽ അതും പറഞ്ഞ് രാവിലെ മുഴുവൻ കിടന്നുറങ്ങും…

 

മനു : ഹേയ്…. അവളെ കാണാതെ പോയാൽ ശരിയാവില്ല… ഇന്നൊരു ദിവസം വേണേൽ രാവിലെയും ഉറങ്ങിക്കോട്ടെ….

കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് അവിടെ വച് അവൻ ആതിയുടെ റൂമിലോട്ട് നടന്നു. വാതിൽ പൂട്ടിയിട്ടില്ല. അത് തുറന്ന് ഉള്ളിൽ പോയപ്പോ പുതപ്പും മൂടി കിടക്കാണ്‌ കക്ഷി.

മുടിയൊക്കെ ഓരോ ഇടത്ത് ചിതറി കിടക്കുന്നു. പിഞ്ചു കുഞ്ഞുങ്ങൾ ഉറങ്ങുന്ന പോലെ മുഖത്ത് ചെറിയ ചിരിയുമായാണ് കിടത്തം.

കണ്ടാൽ ആരുമൊന്ന് നോക്കിയിരുന്നു പോകും.അത്രക്ക് മനോഹരമാണ്.

അവൻ പതിയെ ആ ബെഡിന്റ സൈഡിൽ ചെരിഞ്ഞു കിടന്നു. ആ മുഖത്ത് ചാടി കിടക്കുന്ന മുടികൾ വിരലുകൊണ്ട്  ചെവിയുടെ സൈഡിലേക്ക് ഒതുക്കി വച്ചു. ആ മുഖത്ത് അവന്റെ കാരസ്പർശം അറിഞ്ഞപ്പോൾ അവളൊന്ന് ചെറുതായി ഇളകി കിടന്നു.

അവനവിടെ ഉണ്ടായിരുന്ന ഒരു ബുക്ക് എടുത്ത് അതിലെ പേജിൽ നിന്നും ചെറിയൊരു കഷ്ണം ചീന്തിയെടുത്തു. എന്നിട്ടത് പിരിച്ചു പിരിച്ച് ഒരു നാരു പോലെ ആക്കി.

പതിയെ ആ കടലാസ് നാര് അവളുടെ ചെവിൽ കേറ്റി. അത് കേറിയതും ഒന്നിളകി ചെവി ചൊറിഞ്ഞ് വീണ്ടും കിടന്നു.  അവൻ വീണ്ടും അതിലേക്ക് കടലാസ് നാര് കേറ്റി.

‘”” ഹു ഹു….മ്മ്….'”””

അവളൊന്ന് മുക്കി മൂളി ചെവി പൊത്തി പിടിച് വീണ്ടും കിടന്നു.ചുണ്ടിൽ ചുരതായി ചിരി വന്ന് പോയി

പിന്നെ ആ നാര് പോയത് അവളുടെ മൂക്കിലേക്കായിരുന്നു. അതിന്റെ തലപ്പ് കേറിയതും ഒന്ന് മണക്കുന്ന പോലെ ശ്വാസം എടുത്തു. അതിനു ശേഷം അവൻ അത് കുറച്ചുകൂടി ഉള്ളിലേക്ക് കേറ്റി ഒന്ന് വട്ടം കറക്കി.

‘”” അ…. അ…. ആ….ച്ചു……'””

അവളൊന്ന് ഉച്ചത്തിൽ തുമ്മികൊണ്ട് ഉറക്കമുണർന്നു.

 

‘”” ഹ ഹ ഹ ഹ ഹ ഹ ………… ‘””

അവൾ തുമ്മിയത് കണ്ട് മനു പൊട്ടിച്ചിരിക്കാൻ തുടങ്ങി. കണ്ണുതുറന്ന് നോക്കുമ്പോൾ അവൾ കാണുന്നത് തന്നെ നോക്കി ചിരിക്കുന്ന മനുവിനെയാണ്.

ആതി : ഹും ഹും…. എന്താ ഏട്ടാ ഇത്‌…..

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.