?Life of pain-the game of demons 8 [Demon king] 241

‘”” ഹ ഹ ഹ …… ഞാൻ വന്നില്ലേ കുട്ടിയേ…. മുത്തശ്ശൻ സ്വത്തിന് പഴണിയിൽ നിന്ന് പഞ്ചാമൃതം കൊണ്ടുവന്നിട്ടുണ്ട്….””

അത് കേട്ടതും അവളുടെ മുഖം വിടർന്നു

ആതി : സത്യം…..

‘”” മ്മ്… മുത്തശ്ശൻ കള്ളം പറയോ….

ആതി : എന്നാ കൂട്ടാവാം….

‘”” ഹ ഹ ഹ….. കുറുമ്പിപ്പാറു……'””

മുത്തശ്ശൻ അവളുടെ കവിളിൽ സ്‌നേഹത്തോടെ തലോടി.

‘അമ്മ : ഇനി ഉള്ളിൽ കേറി സംസാരിക്കാ…. വന്നേ…

അവർ ഉള്ളിലേക്ക് കയറി. അദ്ദേഹം രാജീവിനെ നോക്കി ചിരിച്ചു.അവൻ തിരിച്ചും.

‘”” രൂപയുടെ ഭർത്തവാണല്ലേ…. ‘”‘

രാജീവ് : ആഹ്…. അതേ….

‘””” രൂപേ…. നല്ല ചെക്കൻ ട്ടോ…… ‘””

അദ്ദേഹം രൂപയെ നോക്കി പറഞ്ഞു. അത് കേട്ടപ്പോൾ രൂപയുടെ മുഖത്ത് ഒരു നിറയാർന്ന ചിരി ഉടലെടുത്തു.

‘” എന്താ മോന്റെ പേര്…. ‘”””

രാജീവ്: രാജീവ്….

‘”” ആഹ്… നല്ല പേര്… എവടെ എന്റെ അഞ്ചുന്റെ ആള്….. ‘””

അഞ്ചു : ഏട്ടൻ ഇവിടില്ല മുത്തശ്ശ….. ഒരു സ്ഥലം വരെ പോയിരിക്കുവാ…. വരാൻ നാളെയാവും….

”’ ആണോ…. ഞാൻ അൽപ്പം വൈകില്ലേ…..'”‘

അഞ്ചു : അതിനെന്താ മുത്തശ്ശ…. നാളെ വരൊല്ലോ….

‘”” ഹ ഹ ഹ …..ഞാൻ ഉച്ചക്ക് തന്നെപോവും കുട്ടിയെ….. നിങ്ങളെ കാണനാ ഇതുവരെ വന്നേ…'””

ആതി: അയ്യോ…. ഇന്ന് പോവോ….

‘അമ്മ : ഇന്നെന്തായാലും പോണ്ട മാമേ….. രണ്ട് ദിവസം കഴിഞ്ഞു പോവാം…. അവന് ഈ കുടുംബക്കാരെ ഒക്കെ കാണുന്നത് വല്ലാതിഷ്ടമാ….

‘””” നിവൃത്തിയില്ല കുട്ട്യേ…. പോയേ പറ്റു….'””

അഞ്ചു : എന്താ മുത്തശ്ശ…. എന്നാ നാളെ പോയാൽ പോരെ….

അഞ്ചു ചുണ്ടും കൂർപ്പിച് കൊച്ചുകുട്ടികളെ പോലെ ചോതിച്ചു.അദ്ദേഹം അവളുടെ തലയിൽ സ്നേഹത്തോടെ തലോടി.

‘”” പറ്റില്ല മോളെ… മുത്തശ്ശന് പോയേ പറ്റു….ഭജന മുടക്കാൻ പറ്റില്ല….

വേറൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നതിനാൽ അവരൊന്നും പറഞ്ഞില്ല.
അദ്ദേഹം അവിടിരുന്നുകൊണ്ട് സഞ്ചിയിൽ നിന്നും പഞ്ചാമൃതവും ഒരു ചെറിയ കിഴിയിൽ ഭസ്മവും വെളിയിലെടുത്തു.

“” രാധേ……ഇത് പൂജമുറിയിൽ വച്ചോളൂ…..പ്രസാധമാണ്….'””

രാധമ്മ അത് വാങ്ങി തൊട്ടുനേരുകിൽവച്ചശേഷം അപ്പോൾത്തന്നെ പൂജാമുറിയിൽ വച്ച് തിരികെ വന്നു.

‘”” രാജീവിന് എന്നെ മനസ്സിലായിക്കാണില്ലല്ലേ…..'”””

അദ്ദേഹം അവനോട് ചോതിച്ചു.

രാജീവ് ; രാധമ്മയുടെ…..

‘”” അമ്മാവനാണ്…  അച്ഛന്റെ സഹോദരൻ….  ശിവശങ്കരൻ…..””

രാജീവ് : ഞാനിപ്പോഴാണ് കാണുന്നത്….

‘”” ഹമ്മ്…ഞാനെപ്പോഴും തീർത്ഥാടനം ആയിരിക്കും…. അതുകൊണ്ടാണ് വിവാഹത്തിനൊന്നും കാണാഞ്ഞത്….'””

രാജീവ് : ആഹ്….. രാധമ്മ വീട്ടുകാരോട് നല്ലബന്ധമല്ലെന്നാണ് പറഞ്ഞത്….

‘അമ്മ : പക്ഷെ അമ്മാവൻ അങ്ങനല്ലട്ടോ…..

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.