?Life of pain-the game of demons 8 [Demon king] 241

മനു : അപ്പൊ ചപ്പാത്തി…

 

ആതി : ചപ്പാത്തി…. കുന്തം…. അതിനൊക്കെ ഒരുപാട് പണിയുണ്ട്… നമുക്ക് ഇഡലി ഒക്കെ മതി…. അല്ല പിന്നെ….

എനിക്ക് മടിയാണ് എന്ന് പറയുന്നെന് പകരം ഒരു നേടുനീളം ഡയലോഗും കാച്ചി അവൾ ഡൈനിങ് ഹാളിലേക്ക് പോയി. ഇതെല്ലാം നോക്കി ഇളിഭ്യനായി നോക്കി നിൽക്കുന്ന മനുവും.

 

അവൻ പോകാൻ തുനിഞ്ഞതും അഞ്ചു ഇടയിൽ കേറി അവനെ തടുത്തു.

മനു : എന്നാടി….

 

അഞ്ചു : എങ്ങോട്ടാ…

 

മനു : കഴിക്കാൻ…

 

അഞ്ചു : അപ്പൊ ഞാൻ വരേണ്ട….

 

മനു ; പിന്നെ നീയില്ലാതെ ഞാനൊറ്റക്ക് കഴിക്കോ…

 

അഞ്ചു : എന്ന പണി തുടങ്ങിക്കോ…

 

മനു : എന്തോന്ന്….?

അഞ്ചു : ഓഹ്…. ഞാനും പല്ല് തെച്ചിട്ടില്ല… എന്നേം തേപ്പിക്ക്….

 

മനു : ആഹാ… ചേച്ചിയും അനിയത്തീം രാവിലെ മനുഷ്യന്റെ പോക്ക് മുടക്കാനുള്ള പ്ലാനിൽ ആണല്ലേ…. 5 മിനിറ്റു ഞാൻ അവിടെ വെയ്റ്റ് ചെയ്യും…. അപ്പോഴേക്കും വന്നില്ലേൽ ഞാൻ കഴിച്ച് സ്ഥലം വിടും….

മനു അവളെ ഉന്തി തള്ളി പല്ലുതേക്കാൻ വിട്ടു. അവൻ ഡൈനിങ് ഹാളിലും പോയിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അഞ്ജുവും താഴേക്ക് വന്നു .

അവരൊന്നിച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞ് മനു തന്റെ ബുള്ളറ്റ് എടുത്ത് യാത്രയായി.

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാവിലെ 8 മണി …. ബംഗ്ലാവിൽ….

 

മയക്കത്തിൽ പോയ മായാ എന്ന പെണ്കുട്ടി പതിയെ കണ്ണുകൾ തുറന്നു. അവളോരു ഇറുട്ട് മുറിയിലാണ്. പുറത്തെ സൂര്യപ്രകാശം അങ്ങിങ്ങായി ചെറിയ രീതിയിൽ ഉള്ളിൽ കടക്കുന്നുണ്ട്. അതുകൊണ്ട് മുറിയിൽ ചെറുതായി വെളിച്ചമൊക്കെ ഉണ്ട്.

 

അവൾ ചുറ്റിനും കണ്ണോടിച്ചു. റൂം മുഴുവൻ ശൂന്യമാണ്… അവൾക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. കയ്യിലും കാലിലുമൊക്കെ കയറുപയോഗിച് മുറുക്കെ കെട്ടിവച്ചിരിക്കുന്നു….

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.