അതും പറഞ്ഞ് അവൻ അവളുടെ കവിളിൽ ചെറുതായി കടിച്ചു.
അഞ്ചു : ആഹ്…..കടിക്കല്ലേ…..ഞാൻ ചുമ്മാ പറഞ്ഞതാ…
മനു : ഹ ഹ ഹ …. ഇതൊക്കെ ഒരു രസല്ലേ….
അഞ്ചു : രസം….. എന്റെ കവിള്…..
മനു : ചുമ്മാ…. ഒരു രസം…. പിന്നെ എഴുന്നേൽക്ക്…. എനിക്ക് പോവണ്ടേ….
അഞ്ചു : പോവാനോ…. എങ്ങോട്ട്…
മനു : അപ്പോ ശരിക്കും കിളി പോയോ…. എടി ഇന്നലെ രാത്രി പറഞ്ഞില്ലേ… ഊട്ടിയിൽ പോണ കാര്യം…. സ്റ്റോക്ക് എടുക്കാൻ….
അത് കേട്ടപ്പോൾ അവളുടെ മുഖം അൽപ്പം വാടി.
അഞ്ചു : ഏട്ടാ…..
മനു : എന്തോ…
അഞ്ചു ; ഇന്ന് പോവേണ്ട…..
മനു : അതെന്താ…..
അഞ്ചു : എനിക്കെന്തോ പേടിയവുന്നു…. രാവിലെ കണ്ട സ്വപ്നവും പിന്നെ വേറെന്തോ പോലെ…
മനു : എന്ത് പോലെ…. ഡീ ഒന്നുല്ല…. ഒക്കെ നിന്റെ വേണ്ടാത്ത ചിന്തയാണ്… ഞാൻ പോയി ഇന്ന് രാത്രി തന്നെ തിരിച്ചെത്തും…. പോരെ… പിന്നെ അളിയൻ കുറച്ചുകഴിഞ്ഞാൽ വരും….
അഞ്ചു : ഹും ഹും….നാളെ പോയ പോരെ ഏട്ടാ…..
മനു : പറ്റില്ല വാവേ…ഞാനിന്ന് വരാന്നൊക്കെ വാക്ക് കൊടുത്തതാ…. പോയേ പറ്റു…
അഞ്ചു : വേഗം വരോ….
മനു : ഹമ്മ്…. വരാന്നെ….
അഞ്ചു : വരുമ്പോ എന്താ കൊണ്ടൊരാ…..
മനു: ഹമ്മ്……… മസാല ദോശ ആയാലോ…..
അഞ്ചു : കൊണ്ടൊരോ….
മനു : ഹമ്മ്…..കൊണ്ടൊരാ ട്ടോ…..
അഞ്ചു : ഹമ്മ്……
മനു : എന്ന ഒരു കിസ്സടിച്ചാലോ….
അവൾ ചിരിച്ചുകൊണ്ട് അവന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ട് ചേർത്തു. അതിരാവിലെ തന്നെ അവരുടെ ചുണ്ടുകൾ കഥ പറഞ്ഞുതുടങ്ങി.
മനു : അതേ… മതി… ഇനി കിടന്നാൽ ചിലപ്പോ ഞാൻ രാവിലെ തന്നെ ക്ഷീണിക്കും…
അവനൊരു ചിരിയോടെ അവളോട് പറഞ്ഞു.
അഞ്ചു : എന്നാ വാ…
അവളവനെ പുണർന്നു.
മനു : അയ്യട…. എന്റെ പോക്ക് മുടക്കാൻ പെണ്ണിന്റെ ഐഡിയ കണ്ടോ…. അതൊക്കെ പിന്നെ… വാ… എഴുന്നേറ്റെ…. എന്നെ കുളിപ്പിച്ച് റെഡി ആക്ക്…
അഞ്ചു: ഞാനോ …
മനു: നീ തന്നെ… എഴുന്നേക്ക് പെണ്ണേ… .
അവളെ എഴുന്നേല്പിച് താഴേക്ക് വിട്ടു.മനു നേരെ ബ്രഷെടുത്ത് ബാത്റൂമിലേക്കും പോയി.പല്ല് തേച്ച് കുളിച്ച് താഴെ വന്നോപ്പോഴേക്കും അഞ്ചു അവന് ചായ എടുത്ത് വച്ചിരുന്നു.അമ്മയും എഴുന്നേറ്റിരുന്നു.
അഞ്ചു ; ഏട്ടാ കഴിക്കാൻ ഇപ്പൊ ആവും ട്ടോ…
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
ഞാൻ കൃതപ്തനായി
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ