രാജീവ് : എന്നാലും നീ കൊല്ലുമോ….
മനു : എന്റെ വഴിയിൽ തടസം നിന്നാൽ ആരെയും ഞാൻ കൊല്ലും….
രാജീവ് : അങ്ങനെ ആണോ… എന്ന ഞാൻ പോവാ…. എല്ലാം…എല്ലാം ഞാൻ ഏറ്റു പറയും…. എല്ലാം ഇവിടെ തീരട്ടെ….
അവൻ മനുവിനെ നോക്കി അലറി.
മനു: നീ പറയോ….
രാജീവ് : ആഹ്….പറയും…
മനു : ഇത് വേണോ….നമ്മൾ തമ്മിൽ ഉടക്കണോ…
രാജീവ് : നീ പോടാ നായെ…. നന്ദിയില്ലാത്തവനെ…. നിന്നോട് ഇനിയൊരു കൂട്ടിന് ഞാൻ ഇല്ല….ഇന്നത്തോടെ എല്ലാം അവസാനിപ്പിക്കും ഞാൻ….
മനു : അങ്ങനെയെങ്കിൽ…. അങ്ങനെയെങ്കിൽ…..ഹ ഹ ഹ ഹ ഹ …..
അവൻ ഭ്രാന്തമായി ചിരിക്കാൻ തുടങ്ങി.
രാജീവ് : നീ എന്നെ എന്ത് ചെയ്യുമെടാ….
മനു : എന്റെ വഴിയിൽ ആരു വന്നാലും ഞാൻ തീർക്കും….അത് നീയയാലും…..
അത് കേട്ട് രാജീവിന്റെ രക്തം തിളച്ചു… അവന്റെ മനസ്സിൽ തെല്ല് ഭയം ഇല്ല… എന്ത് വന്നാലും എതിരിടാൻ ഉള്ള ചങ്കുറ്റം…..
രാജീവ് : ഞാനിതാ പോവാ….. പറ്റുമെങ്കിൽ തടഞ്ഞൊ…. കൊല്ലാൻ പറ്റുമെങ്കിൽ കൊന്നോ…
അതും പറഞ്ഞ് രാജീവ് തിരിഞ്ഞു നടന്നു . കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അവനൊന്നും നോക്കാതെ വണ്ടിയുടെ അടുത്തേക്ക് നടന്നു.. ഡോർ തുറക്കാൻ നോക്കിയപ്പോ അത് ലോക്ക് ആണ്… ചാവി മനുവിന്റെ കയ്യിലും. ദേഷ്യം കൊണ്ട് വണ്ടിയുടെ ബോണെറ്റിൽ ശക്തിയിൽ ഒരടി കൊടുത്ത് അവൻ നടന്ന് നീങ്ങി.
പെട്ടെന്ന് ഒരു ചിരി കേട്ടാണ് അവൻ നിന്നത്. അത് മനുവിന്റെ അല്ല…. ഒരു പെൺശബ്ദം. രാജീവ് പൊടുന്നനെ തിരിഞ്ഞു നോക്കി. ഒരു കുറ്റിച്ചെടിയുടെ അടുത്ത് നിന്ന് സമീറ പൊട്ടിച്ചിരിക്കുന്നു…
തന്റെ നിർത്തവും ഭാവം കാണുമ്പോൾ ചിരിയുടെ ശക്തി കൂടുന്നു. അടക്കാൻ പറ്റാത്ത ചിരിക്കിടയിൽ കാലുകൊണ്ട് നിലത്ത് നൽവട്ടം ചവിട്ടി. അവസാനം വയറും മുറുകെ പിടിച് നിലത്ത് കിടന്നായി ചിരി.
രാജീവ് വേഗം മനുവിനെ നോക്കി… അവന്റെ അവസ്ഥയും വ്യത്യാസം അല്ല…. അവിടെയും പൊട്ടിച്ചിരി. പാര വയ്പ്പിന്റെ ആശാന് ഇന്ന് ജീവിതത്തിൽ മറക്കാൻ പറ്റാത്ത അടി കിട്ടി എന്ന് അവൻ മനസ്സിലാക്കി.
രാജീവ്: എടാ തെണ്ടി……………………
അവൻ ഉറക്കെ വിളിച്ചുകൊണ്ട് മനുവിന് നേരെ ഓടി..
ഒറ്റ ചട്ടത്തിന് അവൻ മനുവിനെ താഴെ വീഴ്ത്തി എന്നിട്ട് മുകളിൽ കേറി കഴുത്തിൽ പിടിച്ചു.
രാജീവ് : ആസാക്കില്ലേ…..എന്നെ ആസാക്കില്ലേ….. പന്നി……
മനു : അയ്യോ…… ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നെ…… അവന്റെ മുഖം കാണണായിരുന്നു… മു ഹു ഹ ഹ ഹ ഹാ……. അയ്യോ…… എനിക്ക് വയ്യേ……..
രാജീവ് : പോടാ നാറി….. എന്നെ തേച്ചല്ലോടാ പട്ടി……
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
❤️❤️❤️
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
❣️❣️❣️❣️❣️
ഞാൻ കൃതപ്തനായി
❤️??
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ