?Life of pain-the game of demons 8 [Demon king] 241

മനു : എടാ…. അഞ്ജുവും ആതിയും എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നിനക്ക് അറിയില്ലേ…. അവർ ഇങ്ങനെയൊരു കാര്യം കേട്ടാൽ സഹിക്കോട….

രാജീവ് : നിനക്ക് എന്നെ അറിയില്ലേ…. എല്ലാവർക്കും പണി കൊടുത്ത് ആനന്ദം കണ്ടെത്തുന്ന ഒരു നാറിയാണ് ഞാൻ…. പക്ഷെ…. അവരുടെ കരച്ചിൽ കണ്ടപ്പോ എന്റെ ഹൃദയം നിന്ന് കത്തുവായിരുന്നു…. നിനക്ക് അറിയില്ലേ… അവർ എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ അല്ലെ….

 

രാജീവിന്റെ വാക്കുകൾക്കൊപ്പം അവന്റെ കണ്ണും നിറയുന്നുണ്ടായിരുന്നു.

 

മനു : പോട്ടെ അളിയാ…. നീ വിഷമിക്കണ്ടാ… ഞാൻ വിഷമത്തിൽ പറഞ്ഞു പോയതാ….

മനു അവനെ സമാധാനിപ്പിച്ചു.പിന്നിലിരിക്കുന്ന സമീറ ഒന്നും സംസാരിക്കുന്നില്ലയിരുന്നു. അവൾ പുറത്തെ കാഴ്ച കണ്ടിരിക്കുകയാണ്. മുഖത്ത് നല്ല ദേഷ്യവും ഉണ്ട്.

 

മനു : നീ എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്…..

മനു ചോതിച്ചു. പക്ഷെ അവളുടെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായിരുന്നില്ല…

രാജീവ് : ഡീ…. സമീറ…. സോറി….നിനക്കാറിയല്ലോ… ഞാൻ ഇങ്ങനെയാ…..

 

രാജീവ് പിന്നിലേക്ക് തിരിഞ്ഞ് പറഞ്ഞു. അവൾ അവനെ രൂക്ഷമായി നോക്കി.

 

രാജീവ് : എന്റെ പൊന്നോ…. എന്താടി ഇങ്ങനെ നോക്കി പേടിപ്പിക്കുന്നെ…..

 

സമീറ : നിങ്ങൾക്ക് ഇങ്ങനെ കളിച്ചു ചിരിച് നടക്കാൻ എങ്ങനെ പറ്റുന്നു…..

 

രാജീവ് : ഹ ഹ ഹ …. എടി ഞങ്ങൾ പണ്ടുതൊട്ടേ ഇങ്ങനെ അല്ലെ…. പിന്നെന്താ….

 

അവൾ അവനെ പുച്ഛത്തോടെ നോക്കി മുഖം തിരിച്ചു.

രാജീവ് : എന്താടി പറ്റിയത്…നീ കാറിൽ കേറിയപ്പോ തൊട്ട് ഇങ്ങനെ ആണല്ലോ….

 

സമീറ : ഹും….. നീ വിചാരിക്കുന്ന പോലെ പണ്ട് നിന്റെയൊക്കെ കൂടെ കളിച്ചു നടന്ന സമീറ അല്ല ഞാൻ…. am r.a.w investigation officer sameera kabeer sing…

 

രാജീവ് : ആയിന്…..

 

സമീറ : അതിനോ…. എനിക്കൊരു സ്വഭാവം ഉണ്ട്…. കൊലയാളികളെ വിശ്വസിക്കില്ല ഞാൻ…

 

രാജീവ് : നീ എന്താ ഈ പറയണത്…. വട്ടായോ …

 

സമീറ : വട്ട് എനിക്കണോ… അതോ നിനക്കോ…. കൊറേയെണ്ണത്തിനെ അങ് ഡൽഹിയിൽ പോയി കൊന്നിട്ട് ഇവിടെ സുഖിച്ചു കഴിയാന്ന് വിജരിച്ചോ രണ്ടും….

അവളുടെ വാക്കുകൾ കേട്ട് രാജീവ് ഞെട്ടി തരിച്ചു. അവൻ വണ്ടി ഓടിക്കുന്ന മനുവിനെ നോക്കി. അവന്റെ മുഖഭാവം മാറുന്നത് അവൻ കണ്ടു.

10 Comments

  1. Adipoli oru rakshayumilla kidilam

  2. നന്നായിരിക്കുന്നു കൂട്ടുകാരാ

    ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    സ്വന്തം ഡ്രാഗൺ

  3. ❤️❤️❤️

  4. Nannayittundu

  5. angane 10 divasathine sheasham game of demons publish aayirikukayaane?????

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    ഞാൻ കൃതപ്തനായി

  7. നിലാവിന്റെ രാജകുമാരൻ

    ❤️??

  8. ശങ്കരഭക്തൻ

    വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ

Comments are closed.