അഞ്ചു : ചേച്ചി….. ചേച്ചിയും ഒരു സ്ത്രീ അല്ലെ…. എന്റെ ജീവിതം നശിപ്പിക്കരുത് ……
അഞ്ചു എങ്ങലടിച്ചു കരയാൻ തുടങ്ങി.സമീറ ആതിയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണും നിറഞ്ഞൊഴുകുകയാണ്.
സമീറ: നിങ്ങൾക്ക് എന്താ മക്കളെ പറ്റി…. അയ്യേ…എഴുന്നേറ്റെ…..
അവൾ അഞ്ജുവിനെ പിടിച് എഴുന്നേൽപ്പിച്ചു. കണ്ണിൽ നിന്നും അവളുടെ വിഷമം ധാരയായി ഒഴുകുന്നുണ്ട്.
സമീറ : ആതി…. എന്താ ചേച്ചിക്ക് പറ്റിയെ….
ആതി : ചേച്ചിക്കല്ല…. നിനക്കാ പറ്റിയെ….. എന്റെ ഏട്ടനെ തട്ടിയെടുത്ത കൊല്ലും ഞാൻ….എന്നിട്ട് ഞാനും ചാവും
ആതി ദേഷ്യത്തിൽ അവൾക്ക് നേരെ ചീറി.
സമീറ : ഇതെന്താ കർത്താവേ ഇവിടെ നടക്കുന്നെ…. തട്ടിയെടുക്കേ…..
അഞ്ചു : ചേച്ചി ഒന്നും പറയണ്ട…. രാജേവേട്ടൻ എല്ലാം പറഞ്ഞു….
സമീറ : അവൻ എന്ത് പറഞ്ഞു…..
അഞ്ചു : ചേച്ചിയും ഏട്ടനും പ്രേമത്തിൽ ആയിരുന്നിന്നും ചേച്ചി ഏട്ടന് വേണ്ടി കാത്തിരിക്കായിരുന്നുന്നും ഇനി ഇവിടെ ആണ് താമസം എന്നൊക്കെ പറഞ്ഞു…..
അവലിടെ മറുപടി സമീറയുടെ ചുണ്ടിൽ ഒരു ചിരി ഉണർത്തി.
സമീറ : ആഹ്…. അതിന്….
അഞ്ചു : അതിനോ….. നിക്ക് ഇന്റെ ഏട്ടനെ വിട്ടുതരാൻ ഒക്കത്തില്ല…..
സമീറ: ആഹ്….എനിക്കൊന്നു ആലോചിക്കണം….
ആതി : നീ ഒന്നും ആലോചിക്കേണ്ട…. ഇപ്പൊ ഇറങ്ങണം ഇവിടുന്ന്…..
ആതി വീണ്ടും ചൂടായി
സമീറ : ഡീ… പെണ്ണേ…. മര്യാദക്ക് സംസാരിച്ചില്ലെങ്കിൽ ഒറ്റ ചവിട്ട് തരും….
സമീറ സ്വരം കടുപ്പിച്ചുപറഞ്ഞു.
ആതി: ഇന്നേ കൊന്നോ… ന്നാലും ഇന്റെ ചേച്ചീന്റെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല…..
ആതി അതേ സ്വരത്തിൽ തിരിച്ചടിച്ചു.ആ മുഖം കണ്ണുനീർ ഒഴുകി വാശി പിടിക്കുന്ന ഒരു ചെറിയകുട്ടിയുടെ പോലെ ചുവന്നിരുന്നു.അത് കാണുമ്പോൾ ദേഷ്യത്തെക്കാൾ കൂടുതൽ ചിരിയാണ് സമീറക്ക് വന്നത്.
സമീറ : എന്റെ മനുവിനെ വിട്ട് അങ്ങനെ പോകാൻ പറ്റോ….. അവൻ പറയട്ടേ…. ഞാൻ പൊയ്ക്കോളാം…..
ആതി: അതൊന്നും പറ്റില്ല… ഏട്ടൻ സമ്മദിച്ചാലും ഇല്ലേലും ഇവിടുന്ന് പൊക്കോ…..
സമീറ : നടക്കില്ല….. അവൻ പറയാതെ ഞാൻ പോകില്ല…. ഈ കാര്യം ഇവിടുന്ന് പറഞ്ഞാൽ ശരിയാവില്ല…. വാ… അവടെ പോയി സംസാരിക്ക….
അഞ്ചു : പറ്റില്ല…. അവിടെ ഇന്റെ അമ്മയുണ്ട്….
സമീറ : അതിന്…..
നിങ്ങളെ പോലെയല്ല…
നല്ല ‘അമ്മ…. എനിക്കിഷ്ട്ടയി….
അമ്മകൂടി കേൾക്കണം…വാ…
അതും പറഞ്ഞ് അവൾ അഞ്ജുവിന്റെ കയ്യിൽ പിടിച്ചു വലിച് പുറത്തേക്ക് പോയി. കൈ വിടുവിക്കാൻ നോക്കി എങ്കിലും നടന്നില്ല. അത്രക്ക് കരുത്തുറ്റ ശരീരം ആയിരുന്നു അവൾക്ക്. പിന്നാലെ ഒന്നും ചെയ്യാൻ പറ്റാതെ ആതിയും പോയി.
?????
Adipoli oru rakshayumilla kidilam
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
❤️❤️❤️
Nannayittundu
angane 10 divasathine sheasham game of demons publish aayirikukayaane?????
❣️❣️❣️❣️❣️
ഞാൻ കൃതപ്തനായി
❤️??
വന്നു അല്ലെ അവസാനം frst അടിച്ചു ഞാൻ