?Life of pain-the game of demons 5 [Demon king] 1552

‘” അറിയില്ല….'”

‘” ഇന്നലെ എന്റെ ചുണ്ട് പൊട്ടിട്ടോ….

‘” എന്റേം…'”

‘” കടിക്കരുത്….'”

 

‘” ഇല്ല….'”

 

‘” എന്നാ വച്ചോ….'”

 

അവർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു. രണ്ടുപെരുടേയും കണ്ണുകൾ പരസ്പരം ഉടക്കി.
ആ കണ്ണുകളിൽ പ്രണയമാണ്…

ഒരു ലോകം മുഴുവൻ കീഴടക്കിയവന്റെ സന്തോഷം മനുവിൽ അല്ല…. മൈക്കിന് വന്നു…

അവരുടെ മുക്കുകൾ പരസ്പ്പരം കൂട്ടിയിടിച്ചു.

പെട്ടെന്ന് ആ കണ്ണുകളിലെ പ്രണയം ഭീതിയായി മാറി..

അവളുടെ കണ്ണുകൾ പോയ ദിക്കിലേക്ക് അവൻ നോക്കി.

കടൽ വെള്ളം 100 അടി പൊക്കത്തിൽ പൊങ്ങി വരുന്നു…

അവന് എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിനു മുമ്പ് കപ്പലും അവരും ആ വെള്ളത്തിൽ പോയിരുന്നു.

************************************

 

‘””അയ്യോ…. കപ്പല് മുങ്ങിയെ………'”

അവൻ വിളിച്ചു കൂകി..

പക്ഷെ കണ്ണുതുറന്നപ്പോ വെള്ളത്തിൽ അല്ല…

ആതിയുടെ കുലുങ്ങി ചിരിയും പാതസരത്തിന്റെ കിലിക്കവും കേൾക്കാം…

ഒരു മിന്നായം പോലെ അവൾ റൂമിന് വെളിയിലേക്ക് ഓടിയത് കണ്ടു.

‘” ഒക്കെ സ്വപ്നം ആയിരുന്നോ…. ഛേ…..'”

അവൾ തലയിലേക്ക് കൈകൊണ്ടൊന്നു തട്ടി. അപ്പോൾ അതാ കൈ നനയുന്നു..
അവൻ കൈകൊണ്ട് തലയിൽ ഒന്ന് തടവി നോക്കി..

മുടി മൊത്തം വെള്ളമാണ്

‘” അത് സ്വപ്നമായിരുന്നില്ലേ…. അപ്പൊ പിന്നെ ഈ……….

 

പെട്ടെന്ന് അവന് ആതിയുടെ കുലുങ്ങി ചിരിയും പാതസ്വരത്തിന്റെ ശബ്ദവും ഓർമയിൽ വന്നു.

 

‘” എടി കുരുട്ടെ…. നിന്നെ ഇന്ന്….'”

അവൻ അവിടെ നിന്നും എഴുന്നേറ്റ് താഴോട്ട് പോയി. അടുക്കളയിൽ അമ്മയും അഞ്ജുവും ഉണ്ട്.

മനു: രാധമ്മേ…..

അവർ തിരിഞ്ഞു നോക്കി. അപ്പോളാണ് തല നനഞ്ഞു നിൽക്കുന്ന മനുവിനെ അവർ കാണുന്നത്.

‘അമ്മ: എന്താടാ ഇത്‌…. മുഖം കഴുകുന്നതിനു പകരം തല കഴുകിയോ….

മനു: ആതി എവടെ…..

‘അമ്മ: ആഹ്…. അപ്പൊ ആതിയുടെ പണി ആണല്ലേ….. അവൾ അതിയേനെ ഓടുന്ന ശബ്ദം കേട്ടു… പോയി നോക്ക്…

മനു: അഞ്ചു….. വാ…..

അഞ്ചു; ഞാനോ…. നിക്കൊന്നും വയ്യ…. നിങ്ങൾ ഏട്ടൻ ആയി അനിയത്തിയായി…

 

മനു: ഡീ…. വാടി…..

അവൾ അമ്മയെ കണ്ണുരുട്ടി കാണിച്ചു..

‘അമ്മ: എന്നെ കണ്ട് പോകാതെ ഇരിക്കണ്ട…. പൊയ്ക്കോ…..

‘അമ്മ പറയേണ്ട താമസം അവൻ അഞ്ജുവിന്റെ കയ്യും പിടിച്ച് പുറത്തേക്ക് പോയി.

നേരെ പോയത് അവളുടെ മുറിയിലേക്ക് ആണ്…

അകത്തുനിന്ന് പൂട്ടിയിട്ടുണ്ട്…

അവൻ അതിൽ തട്ടാൻ ഒന്നും പോയില്ല…

മനു അഞ്ജുവിന്റെ ചെവിയിൽ ചിലത് പറഞ്ഞു. അതിനു ശേഷം അടുക്കളയിൽ നിന്നും അരിപ്പൊടി ആക്കിവച്ച പത്രം കൊണ്ടുവന്നു.

എന്നിട്ട് ആതിയുടെ റൂമിന്റെ തൊട്ടടുത്ത മുറിയിൽ ഒളിച്ചു നിന്നു.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.