?Life of pain-the game of demons 5 [Demon king] 1552

മനു വേഗത്തിൽ ചാടി അവന്റെ കീഴ് താടിയും കഴുത്തും വരുന്നിടത് ഫ്ലൈ മോർ കിക്ക്‌ ചെയ്തു.

അപ്രതീക്ഷികമായി ഒരു ശക്തമായ ഇടിമിന്നൽ ഏറ്റ പ്രതീതിയാണ് അവനുണ്ടായത്. കഴുത്തിൽ അസഹയിനമായ വേദന.. എന്നാൽ ഒരു തുള്ളി ശബ്ദംപോലും പോലും പുറത്തേക്ക് വരുന്നില്ല.

അവൻ നിലത്തു കിടന്ന് ചുമക്കാൻ തുടങ്ങി. ചുമക്കുമ്പോൾ വായിൽ നിന്നും രക്ത തുള്ളികൾ തെറിക്കുന്നുണ്ട്. മനു മുട്ടുകുത്തി അവന്റെ മുന്നിൽ ഇരുന്നു.

 

മനു : നിനക്ക് വേദനിക്കുന്നുണ്ടോ…..

അത് പറയുമ്പോൾ അവന്റെ മുഖത്ത് വല്ലാത്ത ആനന്ദം ആയിരുന്നു.

“‘”‘” ഹ്… ഹ്… ഹ്… ക്രാ…..ഹ്… ഹ്… ‘””‘”

പക്ഷെ വായിൽ നിന്നും ചുമ മാത്രമാണ് വന്നിരുന്നത്.

മനു : ഹി ഹ ഹ ഹ ഹ………..

അവൻ അട്ടഹസിച്ചു കൊണ്ട് അവന്റെ മുടി പിടിച്ച് പൊക്കി. അവിടെ ഒരു സ്റ്റീലിന്റെ പൈപ്പ് ഉണ്ടായിരുന്നു. മനു അവനെ വലിച്ചിഴച്ച് ആ പൈപ്പിലേക്ക് അലറികൊണ്ടുപോയി ശക്തിയിൽ ഇടിച്ചു.ആ പൈപ്പ് പൊട്ടിയൊലിക്കുവാൻ തുടങ്ങി.  ഒരു ചെറിയ അലർച്ച പോലും കേൾക്കാതെ അവന്റെ ശബ്ദം അവിടെ കെട്ടടങ്ങി.

അടി കൊണ്ട രണ്ടാമൻ ചുവരിലേക്ക് കൂടുതൽ ഒട്ടി മനുവിനെ ഭയത്താൽ വിറച്ചു നോക്കി.

മനു : നീ എന്താടാ മാറി നിൽക്കുന്നത്…. വന്ന് അടിക്കട…….

അവൻ വീണ്ടും ഭയത്താൽ മനുവിനെ നോക്കി

മനു : അടിക്കടാ…………………………..

അവൻ കടന്നലറി. എന്തും വരട്ടെ എന്ന് കരുതി മുഷ്ട്ടി ചുരുട്ടി അവൻ മനുവിന്റെ മുഖത്തെക്ക് ശക്തിയിൽ അടിച്ചു.

 

ആ അടി അവന് കൊണ്ടിരുന്നു….അടിയുടെ ശക്തിയിൽ മനുവിന്റെ തല ചെറുതായൊന്ന് താഴ്ന്നു.

അവരുടെ അടി ആദ്യമായി അവനിൽ കൊണ്ടതിൽ ആത്മാവിശ്വസവും ധൈര്യവും വരേണ്ട ഇടത്തു സിംഹത്തിന്റെ വാലിൽ ചവിട്ടിയപോലെയാണ് അവന് തോന്നിയത്.

അവന്റെ കയ്യും കാലുമെല്ലാം നിന്നിടത്തു നിന്ന് വിറയ്ക്കാൻ തുടങ്ങി. മനു തന്റെ താഴ്ന്ന ശിരസ് അവനു നേരെ ഉയർത്തി. ആ മുഖത്ത് ഒരു വല്ലാത്ത ചിരിയുണ്ടായിരുന്നു.

മനു : nice…… Nice try……. Am impressed…

അവൻ പതിഞ്ഞ സ്വരത്തിൽ അവനോട് പറഞ്ഞു.

മനു : ok again hit me………….

അവൻ അനങ്ങാതെ നിന്നു.

മനു : i say hit me…….. മനസ്സിലായില്ലേ….. അടിക്കടാ……………..

മനു അവനു നേരെ അലറി.അവൻ പേടിച്ച് പേടിച്ചു മനുവിന്റെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചുകൊണ്ടിരുന്നു. അതിന്റെ ഒപ്പം മനുവിന്റെ അട്ടഹാസവും ഉയർന്നു.

അൽപ്പ സമയം കഴിഞ്ഞപ്പോൾ അവന്റെ കൈ നിഷ്പ്രയാസം മനു തടുത്തു.

 

മനു : now….. It’s my turn ……

 

അതും പറഞ്ഞ് മുഷ്ട്ടി ചുരുട്ടി അവന്റെ മുഖത്തേക്ക് ആഞ്ഞൊരു പഞ്ചുചെയ്തു. ആ അടിയിൽ തന്നെ അവന്റെ വായിൽനിന്നും ചോരയും 4 പല്ലും പുറത്തേക്ക് തെറിച്ചു. അവൻ അബോധാവസ്ഥയിൽ നിലത്തേക്ക് വീഴാൻ പോയി. എന്നാൽ മനു അവനെ കോളറിൽ പിടിച്ച് വീഴാതെ നിർത്തി.

മനു : ഒറ്റയടിക്ക് വീഴുന്നോ….. അപ്പൊ ബാക്കി നിന്റെ അപ്പൻ വന്ന് വാങ്ങിക്കോ………. എടാ വാങ്ങിക്കോ എന്ന്…………..

മനു അവനെ പിടിച്ച് ചുമരിലേക്ക് ചാരി ഇടിക്കാൻ തുടങ്ങി.. ഓരോ അടിയിലും അവന്റെ മുഖം കൂടുതൽ വിരൂപം ആയിക്കൊണ്ടിരുന്നു.

ഇതേ സമയം ഷാഫിർ അവന്റെ അരയിൽ നിന്നും ഒരു കത്തി വലിച്ചൂരി. എന്നിട്ട് മനുവിന്റെ നേരെ നടന്ന് നീങ്ങി. വളരെ സാവധാനം…

മരണത്തിൽ നിന്നും രക്ഷനേടാൻ മരണത്തെ തോല്പിക്കുകയല്ലാതെ വേറെ വഴിയൊന്നും ഇല്ലയെന്ന് അവനു മനസിലായി. മനു അവന്റെ മുഖത്തേക്ക് തുടരെ തുടരെ അടിച്ചുകൊണ്ടിരിക്കുകയാണ്.

താൻ വരുന്നതൊന്നും മനുവിന് മനസ്സിലാവുന്നില്ല എന്ന് അവനു മനസ്സിലായി….അവൻ കത്തിയുടെ പിടിയിലെ പിടിത്തം ഒന്നുകൂടെ ശക്തിയിൽ പിടിച്ചു….കൈകൾ വിറക്കുന്നുണ്ട്…ആത്മസാനിധ്യം വീണ്ടെടുത്ത അവൻ കണ്ണുകൾ അടച്ച് കത്തികൊണ്ട് മനുവിന്റെ പുറകിലേക്ക് ആഞ്ഞു കുത്തി.

യാതൊരു അനക്കവും കാണുന്നില്ല…. ഷാഫിർ പതിയെ കണ്ണുകൾ തുറന്നു……അപ്പോൾ കണ്ട കാഴ്ച അവനെ മൊത്തത്തിൽ ഭയപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു…. താൻ കുത്താൻ ഉപയോഗിച്ച കത്തി കൈകൊണ്ട് തടുത് തന്നെയും നോക്കി നിൽക്കുന്ന മനുവിനെയാണ് അവൻ മുന്നിൽ കണ്ടത്….

Manu : പിന്നിൽ നിന്നും കുത്തി നല്ല പരിജയം ആണല്ലേ…… ഹ ഹ ഹ ഹ ഹാ…….

അവൻ അതും പറഞ്ഞ് അവന്റെ മുഖത്ത് നോക്കി ചിരിക്കാൻ തുടങ്ങി.

ഷാഫിർ : എ.. എന്നെ ഒന്നും ചെയ്യരുത്….

അവൻ പേടിയോടെ അവനോട് പറഞ്ഞു…

മനു : ഹ ഹ ഹ ഹ….. You speak the devil in my mind…..?

അതും പറഞ്ഞ് അവൻ ഷാഫിറിന്റെ കരണം നോക്കി ശക്തിയിൽ അടിച്ചു….അത് മാത്രമേ അവന് ഓർമയുള്ളൂ…..തല കറങ്ങാൻ തുടങ്ങി…..ചെവിലൂടെ ചീവിട് കരയുന്ന പോലെ ഒരു ശബ്ദം മാത്രം…..കയ്യിലെ കത്തി നിലത്തു വീണു….കണ്ണിൽ ഇരുട്ട് നിറയാൻ തുടങ്ങി….പതിയെ അവൻ അബോതാവസ്ഥയിലേക്ക് പോയി….

**********************************************

അഞ്ചു : പടം തുടങ്ങി കുറച്ച് നേരം ആയല്ലോ… എന്താ ഏട്ടനെ കാണാത്തത്….

ആതി : ആ….. എനിക്കൊന്നും അറിയില്ല…..

അവൾ അരിശത്തോടെ മറുപടി പറഞ്ഞു.

അഞ്ചു : ഡീ…. ഒന്നു പോയി നോക്കടി…..

ആതി : ഞാൻ എന്തിന് പോണം…. അയാൾ എന്റെ ആരാ……

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.