?Life of pain-the game of demons 5 [Demon king] 1552

പിന്നെയും കുസൃതിയോടെ അവളുടെ വയറിൽ ഇക്കിളി കൂട്ടി

പെണ്ണ് കിടന്ന് ചിരിക്കാൻ തുടങ്ങി.

അഞ്ചു: അടങ്ങി ഇരിക്ക് ഏട്ടാ…..

മനു: ഇന്നത്തെ കണി അടിപൊളി ആയിരുന്നുട്ടോ….

അഞ്ചു: അയ്യേ…. എന്തൊക്കെയാ ഈ പറയുന്നേ….

മനു; ഒന്നു പോടി…. എന്റെ കുഞ്ഞുങ്ങളെ അല്ലെ ഞാൻ കണി കണ്ടത്….

അവൾ എന്റെ തലയിൽ തലോടികൊണ്ട് എന്നെ അവളിലേക്ക് കൂടുതൽ ചേർത്തു…..
അപ്പോളാണ് ആ ഷോള്ഡറിലെ പാട് ഞാൻ കാണുന്നത്…

ഇപ്പോഴും മാഞ്ഞിട്ടില്ല…

മനു: അഞ്ചു…..

അഞ്ചു: എന്തോ….

മനു: വേദനിക്കുന്നുണ്ടോ നിനക്ക്…..

അഞ്ചു: എന്ത്……?

മനു: ഞാൻ കടിച്ചത്…

അഞ്ചു: ഏയ്‌…. ഇപ്പൊ വേദന ഒന്നും ഇല്ല ഏട്ടാ….

അവൾ വേദന ഇല്ലാന്ന് പറഞ്ഞെങ്കിലും എന്റെ മനസ്സിലെ വേദന മാറുന്നില്ലയിരുന്നു…..സംഭവം ഇന്നലെ രാവിലെ ചെയ്തതിന് പകരം വീട്ടിയത് ആണെങ്കിലും ഒരു തമാശ ആയാണ് ഞാൻ കണ്ടത്…..

പക്ഷെ അവളുടെ കണ്ണുനീർ കണ്ടതും എന്റെ സകല നിയന്ത്രണവും പോയി…. എന്നെ കടിക്കുന്ന പോലെയാണോ അവളെ……

എന്റെ അഞ്ചുവിന് ഒരു ചെറിയ വേദന പോലും സഹിക്കാൻ പറ്റില്ല… എന്റെ കണ്ണിൽ ഒരു ഭാര്യയും കാമുകിയും ഒരു പിഞ്ചു കുഞ്ഞുമൊക്കെയാണ് അവൾ… അവളെ ഞാൻ അങ്ങനെ നോവിക്കരുതായിരുന്നു..
കണ്ണുകൾ വീണ്ടും ഈറൻ അണിഞ്ഞു…

ആ പാടുള്ള ഭാഗത്ത്‌ ഞാൻ മുഖം പൂഴ്ത്തി.എന്റെ കണ്ണുനീരിന്റെ ചൂട് അറിഞ്ഞുകൊണ്ടാണ് തോനുന്നു… എന്റെ തല പിടിച്ച് പൊക്കി അഞ്ചു എന്റെ മുഖത്തേയ്ക്ക് നോക്കി.

അഞ്ചു: എന്തിനാ ഏട്ടാ പിന്നെയും കരയുന്നേ…..

മനു: ഞാൻ എന്റെ മോളെ വേദനിപ്പിച്ചു….

നിറകണ്ണുകളുമായി ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്റെ മുഖത്ത് പ്രാന്തമായി ഉമ്മാവയ്ക്കാൻ തുടങ്ങി.

അഞ്ചു: ഇന്നലെ എത്ര നേരാ ഏട്ടാ കരഞ്ഞത്…. ഇനി രാവിലെയും തുടങ്ങുകയാണോ….

മനു: ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല….

ഞാൻ തല താഴ്ത്തി പറഞ്ഞു…. അവൾ എന്റെ താടിയിൽ കൈവച്ച് മുഖം ഉയർത്തി….

അഞ്ചു: ഇത് ഏട്ടന്റെ ശരീരം അല്ലെ…. ഇവിടെ ഏട്ടന്റെ പല്ലല്ലേ പതിയേണ്ടത്….ആ എനിക്ക് ഏട്ടൻ കടിച്ചാൽ വേദനിക്കുമോ….

ഞാൻ വീണ്ടും വിഷമിച്ചിരുന്നു.

അഞ്ചു: ദേ ഏട്ടാ…. ഇങ്ങനെ ഇരിക്കല്ലേട്ടോ…. കടിച്ച വേദന ഇന്നലെ വേഗം പോയി…. ഏട്ടന്റെ കരച്ചിലാണ് എന്നെ കൂടുതൽ കാരയിപ്പിച്ചത്…. ഇനി രാവിലെ കൂടി എന്നെ കരയിപ്പിക്കാണോ….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.