?Life of pain-the game of demons 5 [Demon king] 1552

‘” ദേ ഡാ…. അതിനേക്കാൾ നല്ല മുറ്റൻ പീസ് വന്നിരിക്കുന്നു….

അവരിൽ ഒരുത്തൻ പറഞ്ഞു. എന്നാൽ ആ സമയം തന്നെ ടിക്കറ്റ് എടുത്ത് മനുവും അവിടെ എത്തിയിരുന്നു. അവൻ ഓടി അഞ്ജുവിന്റെയും ആതിയുടേയും അടുത്തെത്തി.

 

മനു: എന്താടി…. എന്താ ഇവിടെ പ്രശനം……

 

അഞ്ചു: ഏയ്‌…. ഒന്നുല്ല ഏട്ടാ….. നമുക്ക് പോവാ….. ഇനി ഇന്ന് സിനിമ ഒന്നും കാണേണ്ട…..

ആതി വേഗം അവളെ വിട്ട് മനുവിന്റെ നെഞ്ചിൽ വീണു. അവൾ നന്നായി കാരയുന്നുണ്ട്.

ആതി: എ… ഏട്ടാ…. ഇ… ഇവർ എന്നെ……

അവൾ എങ്ങി എങ്ങി കരഞ്ഞു.അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീണപ്പോൾ മനു എന്ന ചെകുത്താൻ ആണ് ഉണർന്നത്……

അവന്റെ ചെവിയിൽ കൊറേപേരുടെ നിലവിളി ശബ്ദങ്ങൾ മുഴങ്ങൾ തുടങ്ങി……
അവന്റെ ശരീര ഭാഷതന്നെ മാറുവാൻ തുടങ്ങി……
ഇതെല്ലാം ഒരു പേടിയോടെ അഞ്ചു നോക്കി നിന്നു….
അവളുടെ കണ്ണിലെ പേടി അവരിൽ അല്ല …
മറിച്ച് മനുവിൽ ആയിരുന്നു….

 

അഞ്ചു: ഏട്ടാ….. വേണ്ടാ……

കലങ്ങിയ കണ്ണുമായി അഞ്ചു മനുവിനയെ കൈകളിൽ മുറുകെ പിടിച്ചു.

‘”‘ ഡാ ഷാഫിരെ….. ഈ രണ്ട് ചരക്കിനേയും അവൻ ഒറ്റക്കാടാ കൊണ്ടു നടക്കുന്നെ….. അവന്റെ ഒക്കെ ഒരു യോഗമേ…… ‘”

അവരുടെ കൂട്ടത്തിൽ ഒരുവൻ ആ ചുരുണ്ട മുടിയുള്ളവനെ നോക്കി പറഞ്ഞു. അതെല്ലാവരും കേട്ടിരുന്നു.. അത് കേട്ടപ്പോൾ ആതിക്ക് വല്ലാതെയായി. സംഘടത്തിനു പുറമെ ദേഷ്യവും ഇരച്ചു കയറി.

ആതി : നീ എന്താടാ പറഞ്ഞേ….

അവൾ മനുവിൽ നിന്നും അകന്ന് അവന് നേരെ ചീറി

അഞ്ചു: ആതി……. ഇങ് വാ….

അഞ്ചു അവളെ പിന്തിരിപ്പിക്കാൻ നോക്കി.

ആതി : എടാ നീ എന്താ പറഞ്ഞെന്ന്…….

അവൾ പിന്നെയും അവർക്ക് നേരെ ചീറി…

‘”‘ എന്താടി ഒച്ച വയ്ക്കുന്നെ….. അത് കേൾക്കുമ്പോൾ നല്ല സുഖം ഉണ്ട് ല്ലേ…….'””

ആതി: ഛേ……..

അവൾ അമർഷത്തോടെ തല വെട്ടിത്തിരിച്ചു.

അഞ്ചു: ഏട്ടാ… വാ പോകാം….. ഇനി ഇവിടെ നിൽക്കണ്ടാ…..

അഞ്ചു പിന്നെയും അവരെ പിന്തിരിപ്പിച്ചു. പക്ഷെ മനുവിന്റെ മുഖത്ത് വേറെ ചില ഭാവം ആയിരുന്നു. ദേഷ്യം ആ കണ്ണുകളിൽ മാത്രം ആണ് നിറഞ്ഞു നിന്നിരുന്നത്.

 

ആതി: ഏട്ടാ….. അടിക്കേട്ടാ…….

ആതി മനുവിനോട് പറഞ്ഞു. പക്ഷേ മനു അതിൽ അതികം കാതോർത്തില്ല. അവന്റെ കണ്ണുകൾ അവിടെ നിന്നിരുന്ന ആ ആറുപേരെ വീക്ഷിക്കുക ആയിരുന്നു.

 

അഞ്ചു: ആതി….. നിർത്ത്….. വാ നമുക്ക് പോകാം…. വെറുതെ എന്തിനാ പ്രശനം ഉണ്ടാക്കുന്നത്…

 

ആതി: ചേച്ചിയൊന്നു പോയേ…. ഏട്ടാ….. ഇടിക്ക്….

 

അവൾ ഒരു കൊച്ചുകുട്ടിയെ പോലെ അവനോട് പറഞ്ഞു. ഏതെല്ലാം കണ്ട് ഷാഫിറും ഗ്യാങ്ങും ഒരു പരിഹാസ ചിരിയോടെ നോക്കി നിന്നു.

മനു അവരിൽ നിന്നും കണ്ണുകൾ മാറ്റി ആതിയെ നോക്കി. അവളുടെ കണ്ണുകളിൽ അവരെ കൊല്ലുവാൻ ഉള്ള ദേഷ്യവും അവനിൽ വച്ചിരുന്ന പ്രതീക്ഷയുടെ കിരണവും ഉണ്ടായിരുന്നു…

മനു: ആതി…..

ആതി: ഏട്ടാ….

മനു: വെറുതെ എന്തിനാ പ്രശ്നത്തിന് പോകുന്നത്… അവർ അത്രപേർ ഇല്ലേ…. നമ്മൾ സിനിമ കാണാൻ  അല്ലെ വന്നേ…. അത് കണ്ടിട്ട് പോകുന്നു…. നീ വാ….

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.