?Life of pain-the game of demons 5 [Demon king] 1552

അഞ്ചു പോയി അവളുടെ വാതിൽ തട്ടി..

ആതി: ദേ…. ഏട്ടാ…. വേണ്ടാട്ടോ…. ഞാൻ ചുമ്മാ തമാശക്ക് ചെയ്തതാ….

അവൾ മനു ആണെന്ന് കരുതി ഓരോന്ന് പറഞ്ഞു.

 

അഞ്ചു: ഡീ ഇത്‌ ഞാനാ….. നീ എന്താ രാവിലെ കുരുത്തക്കേട് ഒപ്പിച്ചേ…. ഏട്ടൻ എങ്ങോട്ടാ ബൈക്ക് എടുത്ത് പോയത്…

അഞ്ചു വളരെ natural ആയി ചോദിച്ചു. അവളിൽ നിന്നും ഉത്തരം ഒന്നും ഉണ്ടായില്ല…

കതവ് തുറക്കുന്ന ശബ്ദം കേട്ടു…

വാതിൽ തുറന്ന് തല പുറത്തേക്ക് ഇട്ട് എല്ലായിടവും ഒന്ന് നോക്കി…

അവനെ കാണാത്തതുകൊണ്ട് അവൾ പുറത്തേക്ക് വന്നു.

ആതി:ഏട്ടൻ എങ്ങോട്ട് പോയിന്നാ പറഞ്ഞേ….

 

അവൾ പുറത്തു വന്നതും അവൻ അപ്പുറത്തെ മുറിയില്നിന്നും കുതിച് ആ അരിപ്പാത്രം ആതിയുടെ തലയിൽ താഴ്ത്തി…

ആ നിമിഷം തന്നെ അഞ്ചു ഫോൺ എടുത്ത് ആ സീൻ ഫോട്ടോ എടുക്കാൻ തുടങ്ങി. ഒപ്പം പൊട്ടിച്ചിരിയും..

അവൾ തല രണ്ടു സൈഡീലേക്കും കുടഞ്ഞു.

ഇംഗ്ലീഷ് സിനിമയിൽ വരുന്നപോലെ ഒരു പ്രേതം ലുക്ക് ഉണ്ട് അവൾക്ക്…

ആ രൂപം കണ്ട് മനു : പൊട്ടിച്ചിരിക്കാൻ തുടങ്ങി

 

‘””  മുഹാ…..ഹ…. ഹ…. ഹ….ഹാ………….അയ്യോ………..
ഹി…..ഹി…..ഹി……. അയ്യോ…………പ്രേ…….പ്രേതം…………..ഹ…..ഹ….ഹ…ഹാ…….ഹു…..ഹു………..

 

അവന്റെ പൊട്ടിച്ചിരി കേട്ട് ‘അമ്മ അടുക്കളയിൽ നിന്നും വന്നു.

അവിടെ കണ്ട കാഴ്ച്ച അരിപ്പൊടിയിൽ കുളിച്ചു നിൽക്കുന്ന ആതിയെ ആണ്….

മനു നിലത്തു കിടന്ന് പൊട്ടി ചിരിക്കുന്നു….

 

തൊട്ടടുത്ത് അഞ്ജുവിന്റെ അവസ്ഥയും വ്യത്യാസം അത് തന്നെ… രണ്ടിനേയും നോക്കി ചുണ്ടും കൂർപ്പിച്  ആതിര നിൽക്കുന്നു..

‘അമ്മ അവളുടെ അടുത്തേയ്ക്ക് പോയി. എന്നിട്ട് അവളുടെ തലമുടിയിൽ ഒന്ന് തലോടി.

ആമ്മ: എന്നാലും മോളെ…. mackup നോക്കെ ഒരു പരീതിയില്ലേ……
അതും പറഞ്ഞ് അടക്കി വച്ചിരുന്ന ചിരി പുറത്തേക്ക് വന്നു. അമ്മയും പൊട്ടിച്ചിരിച്ചു.

‘” ഒ..ഒരു മാസം ഉപഗോഗിക്കേണ്ട സമഗ്രഹി ആണല്ലോടാ നീ ഇവൾക്ക് മേക്കപ്പ് ഇടാൻ കൊടുത്തത്…….. അയ്യോ…. എന്റെ ദൈവമേ…… എനിക്ക് വയ്യേ….. .

‘അമ്മ ചിരിച്ച് ചിരിച്ച് വയറിൽ തടവി.

ആതി: ഡീ ചേച്ചി…..നീ എന്നെ ഒറ്റിയല്ലേ……

എന്നും പറഞ്ഞ് ആ അരിപ്പൊടിഭൂതം അഞ്ജുവിനെ പൊതിഞ്ഞു. ആതി അവളുടെ മുഖവും ദേഹവും കൊണ്ട് അഞ്ജുവിന്റെ ദേഹത്ത് ഉരച്ചു തേച്ചു.

അഞ്ചു: ഡീ….. വേണ്ടടി….. ഞാൻ കുളിച്ചതാ….. ആഹ് …. അമ്മേ………

ഒരു ഗുസ്തി പിടിത്തം കഴിഞ്ഞ് രണ്ടും പിടിവിട്ടു. ചേച്ചിയും അനിയത്തിയും ഉണ്ടകണ്ണുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പരസ്പ്പരം നോക്കി.

ഇപ്പൊ
ആതി + അരിപ്പൊടി =അരിപ്പൊടി ഭൂതം + അഞ്ചു= അരിപ്പൊടി ഭൂതങ്ങളായിമാറി. രണ്ടിന്റെയും കോലവും ഭാവവും മനുവിലും അമ്മയിലും ഒരേപോലെ ചിരിപൊട്ടി.

8 Comments

  1. നേരത്തെ കമന്റ് എഴുതാൻ ഉള്ള ടൈം കിട്ടിയില്ല അതാണ് 1st എന്ന് മാത്രം ഇട്ടത്..

    അടിപൊളി ആണെന്ന് ഞാൻ പ്രതേകിച്ചു പറയേണ്ട കാര്യമില്ല. നിന്റെ എല്ലാ സ്റ്റോറിയും പൊളി ആണ്.

    ആ പാവം പെണ്ണിനെ ഒക്കെ നീ തനി സ്വൊഭാവം കാണിച്ചു പേടിപ്പിച്ചല്ലോടാ. അയിന് പേടി പനി പിടിക്കാത്തത് എന്തൊ ഭാഗ്യം.
    ഇങ്ങനെ ഒക്കെ അടിക്കുന്നേലും നല്ലത് അവന്മാരെ അങ്ങ് തീർത്തുടെ, കൈ ഓടിച്ചു w ആക്കാ,*** പിടിച്ചു ഉടക്കാ, മുഖം കത്തിക്ക, സൈക്കൊസിസത്തിന്റെ ഇത്രയും ഭയാനകരമായ ഒരു വേർഷൻ ഇതാദ്യാ..

    പിന്നെ ചുറ്റിക കൊണ്ട് തലക്കടിക്കുന്ന മാസ്റ്റർ പീസ് ഇറക്കി അല്ലെ ?..

    നന്നായിരുന്നു..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    1. ??? ഹി ഹി ഹി….
      ഇതൊക്കെ ഒരു രസല്ലേ സയ്ദ് ക്കാ

Comments are closed.