? Fallen Star ? 6 [Illusion Witch] 1019

” ഞാൻ എന്റെ ഷീൽഡ് വെച്ച് ഇവയെ ബ്ലോക്ക് ചെയ്യാം നിങ്ങൾ രെക്ഷപെട്ടോ ” അബു പറഞ്ഞു.

 

 

” നിന്റെ ഷീൽഡ് ന് അവയെ തടയാൻ പറ്റില്ല ” വരുണും അലീനയും റാമും ഒരുമിച്ച് പറഞ്ഞു. പിന്നെ അവർ നാലു പേരും എന്തോ തീരുമാനിച്ചിട്ട് എന്നോണം തല ആട്ടി. പിന്നെ വരുൺ താരയുടേം മീരയുടേം നേരെ നോക്കി.

 

 

” ഞങ്ങൾ നാല് പേരും ചേർന്ന് ഇവയെ തടയാൻ നോക്കാം ആ ഗ്യാപ്പിൽ നിങ്ങൾ രണ്ട് പേരും വേഗം രെക്ഷപെട് ” വരുൺ പറഞ്ഞു. അത് കേട്ട് താര ശരിക്കും ഞെട്ടി. വരുൺ അങ്ങനെ പറയും എന്ന് ഒരിക്കലും അവൾ വിചാരിച്ചത് അല്ല.

 

 

” ഇല്ല ” മീര അലറി. ” നിങ്ങളെ ഇവിടെ ഇട്ടിട്ട് ഞാൻ രെക്ഷപെട്ടു പോവില്ല ”

 

 

” മീര മനസ്സിലാക്ക്, താര നിന്നെ വിശ്വസിച്ചാണ് വന്നത് അവളെ നീ രക്ഷപെടുത്തണം ” വരുൺ അത് പറഞ്ഞപ്പോൾ മീര ആകെ ധർമ സങ്കടത്തിൽ ആയി.

 

 

” അതേ മീര, ഒരു guild എന്നത് ഞങ്ങളുടെ സ്വപ്നം ആയിരുന്നു അതിനു വേണ്ടി നിങ്ങളുടെ രണ്ട് പേരുടേം ജീവൻ പോയാൽ മരിച്ചാൽ പോലും ഞങ്ങൾക്ക് സമാധാനം കിട്ടില്ല, പ്ലീസ് ഞങ്ങളുടെ അവസാന ആഗ്രഹം ആണ് ” അലീന പറഞ്ഞപ്പോൾ ബാക്കി മൂന് പേരും തല ആട്ടി, മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. താരക്ക് ഇവരോട് നല്ലൊരു ഇമ്പ്രഷൻ തോന്നി. അവർ അരും അന്ന് നീതുവും ജീവനും ചെയ്ത് പോലെ കൂട്ടുകാരെ ചതിച്ചു രക്ഷപെട്ടു പോവാൻ ശ്രമിച്ചില്ലല്ലോ

 

 

” അലീന എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ” പെട്ടന്ന് റാം പറഞ്ഞത് കേട്ട് എല്ലാരും അവനെ നോക്കി.

 

 

” I Love You ” അവൻ പെട്ടന്ന് പറഞ്ഞപ്പോൾ എല്ലാരും ഒന്ന് ഞെട്ടി. പെട്ടന്ന് അലീന ദേഷ്യത്തിൽ അവന്റെ തലക്കിട്ട് ഇടിച്ചു

 

 

” ഇത്രേം നാൾ ഉണ്ടായിട്ട് മരിക്കാൻ പോവുമ്പോൾ ആണോ നിനക്ക് ഇത്‌ പറയാൻ തോന്നിയെ?? ” ചെറിയ കരച്ചിലോടെ അലീന അത് പറഞ്ഞപ്പോ ആ അവസരത്തിലും എല്ലാരുടേം ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.

 

 

” താര ” പെട്ടന്ന് വരുൺ തറയുടെ അടുത്ത് വന്ന് പതിയെ വിളിച്ചു. അവൾ എന്താ എന്ന് ചോദിക്കും പോലെ അവനെ നോക്കി.

 

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.