? Fallen Star ? 6 [Illusion Witch] 1018

 

” ptttt….. Hahahahaa” പെട്ടന്ന് ഒരു പൊട്ടിച്ചിരി കേട്ടു. റാം ആണ്. അലീന ദേഷ്യത്തിൽ നേരത്തെ പോലെ തന്നെ അവന്റെ തലക്ക് ഒന്ന് കൊടുത്തപ്പോൾ ആണ് അവൻ ഒന്ന് അടങ്ങിയത്.

 

 

” I’m sorry, മീര തന്റെ Swordsmanship നെ കുറിച്ച് പറഞ്ഞത് ഒക്കെ കെട്ടപ്പോ താൻ ഒരു A റാങ്ക് ആണെന്നാ ഞാൻ കരുതിയെ പക്ഷെ പെട്ടന്ന് f റാങ്ക് ആണെന്ന് കെട്ടപ്പോ ചിരി അടക്കാൻ പറ്റിയില്ല ” അവൻ അത് പറഞ്ഞു വീണ്ടും ചിരിച്ചു. അന്നേരം അലീന അവനെ നോക്കി പേടിപ്പിച്ചു. അവളുടെ നോട്ടം കണ്ടപ്പോൾ പേടിച് അവൻ അവന്റെ വാ പൊത്തി. താരക്ക് അത് കേട്ടപ്പോ സങ്കടം ഒന്നും തോന്നിയില്ല. അതിലും വലിയ കളിയാക്കലുകൾ അവൾ കേട്ടിട്ടുണ്ട്. സത്യത്തിൽ രാമുവിന്റെ കുറ്റികളിയും തമാശയും ഒക്കെ കേട്ടിട്ട് അവൾക്ക് ചിരിയാണ് വന്നത്. അലീനയും അവനും നല്ലൊരു പെയർ ആണ്.

 

 

” താര, മീര പറഞ്ഞു തന്നെ കുറിച്ച് ഒരുപാട് ഞാൻ കേട്ടിട്ടുണ്ട്. ഞാനും മീരയും കുഞ്ഞിലേ തൊട്ടേ അറിയുന്ന സുഹൃത്തുക്കൾ ആണ്. അവൾ പറഞ്ഞത് കൊണ്ട് മാത്രം ആണ് തന്നെ ഈ റൈഡിൽ കൂട്ടിയത്. റൈഡ് പെർമിറ്റ് അനുസരിച് ഇത്‌ ഒരു B ലെവൽ ഗേറ്റ് ആണ്. C ലെവൽ kobold മോസ്റ്റർസും ബോസ്സ് ആയി ഒരു B Level kobold warrior ഉം ആണ് എന്നാണ് പെർമിറ്റിൽ പറയുന്നത്. തന്റെ Sword art ഒക്കെ നല്ലത് ആണ്എന്ന് അറിയാം പക്ഷെ തന്റെ റാങ്ക് വളരെ ലോ ആണ് വെറുതെ ധൈര്യം കാണിക്കാൻ ശ്രമിച് അപകടം ഒന്നും വരുത്തരുത്. സ്റ്റാർ ക്രിസ്റ്റൽ ശേകരിക്കുക എന്നത് മാത്രം ആണ് തന്റെ ജോലി. മനസ്സിലായോ?? ” വരുൺ വളരെ ഗൗരവത്തിൽ പറഞ്ഞു. താര ഒന്ന് തല ആട്ടി. സോറി പറയും പോലെ മീര താരയെ നോക്കി. ഒന്നുമില്ല എന്ന പോലെ താര അവളെ ചിരിച്ചു കാണിച്ചു.

 

 

” നമ്മൾ എത്താറായി എല്ലാരും mask വെക്ക്. ” കുറച്ചു കഴിഞ്ഞപ്പോൾ വരുൺ ഒരു ബോക്സിൽ നിന്ന് കറുത്ത കളറിലെ മാസ്കുകൾ എല്ലാർക്കും പാസ്സ് ചെയ്ത് കൊണ്ട് പറഞ്ഞു. താരയും ഒരെണ്ണം വാങ്ങി.

 

 

” mask മുഖത്തു വെച്ചിട്ട് സ്റ്റാർ എനർജി അതിലേക്ക് പാസ്സ് ചെയ്” mask കയ്യിൽ പിടിച്ച് നോക്കികൊണ്ട് ഇരുന്ന താരയോട് വരുൺ പറഞ്ഞു. അവൾ അവൻ പറഞ്ഞത് പോലെ ചെയ്തു. അന്നേരം പശ വെച്ച് ഒട്ടിച്ചത് പോലെ അത് അവളുടെ മുഖത്ത് ഇരുന്നു.

 

 

ആ mask കണ്ടതോടെ താരയുടെ ഒരു സംശയം മാറി കിട്ടി, guild ൽ മെമ്പർ അല്ലാത്ത ഇവർക്ക് എങ്ങനെ ആണ് റൈഡ് പെർമിറ്റ് കിട്ടിയത്, ഫ്രഷ്മെൻ ആയ മീരക്കും താരക്കും എങ്ങനെ ആണ് ഇവരുടെ കൂടെ പോവാൻ പറ്റുക. എന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം. ബ്ലാക്ക്മാർക്കറ്റ്. ബ്ലാക്ക് മാർക്കറ്റ് സത്യത്തിൽ മോസ്റ്റർ ബോഡിയും ഐറ്റംസും ക്രിസ്റ്റൽസും മാത്രമല്ല റൈഡ് പെർമിറ്റ്‌കളും വിൽക്കും.

 

58 Comments

  1. ഇമേജ്നേഷൻ കൊള്ളാം കുറച്ചു സ്ലോ ആയി പോകണം എന്നാലേ വർണ്ണനകൾ കൊണ്ട് വായനക്കാരുടെ ഉള്ളിൽ ക്യാരക്ടറുകൾ പൂർണ്ണമാകു

  2. നിധീഷ്

    ♥️♥️♥️♥️♥️♥️

  3. 12 wing ഉള്ള angel അല്ലെ thare പുറകില്‍ നിന്ന് കുത്തിയേ

  4. കൊള്ളാം, എല്ലാം വായിച്ചു. സ്റ്റാർ വാർസ് മൂവിയിൽ ആണ് ഇത്തരം സംഭവങ്ങൾ കണ്ടിട്ട് ഉള്ളത്. Anim കാണാറില്ല. നല്ല റിസർച്ച് നടത്തിട്ട് ഉണ്ടല്ലേ. മങ്കി കിങ് ന്റെ സിനിമയും കണ്ടിട്ട് ഉണ്ട്. നല്ല ഫ്ലോ ഉണ്ട എഴുത്തിനു. വായിച്ചാൽ തുടർന്ന് അങ്ങ് വായിച്ച പോകും. അടുത്ത പാർട്ട്‌ ഉണ്ടനെ ഉണ്ടാകുമല്ലോ. വെയ്റ്റിംഗ്. ?

  5. Bro,
    നെക്സ്റ്റ് പാർട്ട് എപ്പോഴാണ്?. ഐ.ഡി കിട്ടിയാൽ നെക്സ്റ്റ് പാർട്ട് തരാം എന്ന് പറഞ്ഞതാണ് .

  6. വളരെ നന്നായിട്ടുണ്ട് ?❤️❤️❤️❤️
    താര യെ സ്വപ്നം കണ്ടപ്പോള്‍ പിറകില്‍ നിന്നും കുത്തിയ സ്ത്രീ യുടെ ആണോ ആ പന്ത്രണ്ട് ചിറകുകള്‍ ഉള്ള പ്രതിമ? ?
    വളരെ നല്ല എഴുത്ത്. ?
    രണ്ട് സ്ഥലങ്ങളില്‍ Suspense ആണ്‌ കഥ നില്‍ക്കുന്നത് കൂടുതല്‍ അറിയാന്‍ ഉള്ള ആകാംക്ഷയോടെ കാത്തിരിക്കുന്നു

  7. ????
    അടുത്ത ഭാഗം എപ്പോഴാ വരാ???

  8. ?♥️നർദാൻ?♥️

    എവിടെ ഒരു വിവരവും ഇല്ലല്ലോ?

  9. evide evide ente thara
    next part enna ente witchee

  10. കാണാൻ വൈകിപ്പോയി. Great effort. പറയാൻ വാക്കുകളില്ല. ഇനിയും പ്രതീക്ഷിക്കുന്നു ❤❤??

  11. ഒരോ പാര്‍ട്ടും അടിപൊളിയാnu????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സഹോ, അടുത്ത പാര്‍ട്ട് എന്നാണ്???

  12. അടുത്ത ഭാഗം എന്നായിരിക്കും ?

  13. Manu Sukumaran
    അടിപൊളി ❤

  14. കുളൂസ് കുമാരൻ

    Super aayitund , innanu ee kadha vaayikunnathu. Ella partum otta irupunu theeethu. Super interesting. Adutha part adhikam vaikipikande idum ennu karuthunnu.

  15. More interesting??

  16. Super.njan fantacy story kalude fan Anu. Adutha partinu vendi kattta waiting valare vegan tharanam

  17. പാവം പൂജാരി

    Interesting,
    Kidilan ?

Comments are closed.