?? സ്വയംവരം 03 ?? 1962

ആ ദിവസങ്ങളിലൊന്നിൽ കൃഷ്ണക്ക് എന്തോ ഡോക്യുമെന്റ് അച്ഛൻ അയച്ചത് പ്രിന്റ് എടുക്കാൻ ഇന്റർനെറ്റ് കഫെയിൽ പോകണമായിരുന്നു.. അടുത്ത വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു പോകാമെന്നു പ്ലാൻ ചെയ്തു.. വ്യാഴാഴ്ച പ്ലാൻ ഫൈനൽ ആയി കൃഷ്ണ പറഞ്ഞു

“നമ്മള് നാളെ ഉച്ചക്ക് കടവി പോയി ഊണ് കഴിക്കണ്.. നേരെ പുതുക്കാട് കഫെ പോവുന്നു.. അത് കഴിഞ്ഞു കറങ്ങി നടന്നട്ട് വീട്ടി പോവും..”

ഇന്ദു മാത്രം വീട്ടിൽ സമ്മതിച്ചാലേ വരൂ എന്ന സ്റ്റാൻഡ് എടുത്തു..

പിറ്റേന്ന് ഉച്ചക്ക് പക്ഷെ കൃഷ്ണ തന്നെ വീണ്ടും പ്ലാൻ മാറ്റി..

“നിങ്ള് ഇവ്ടെ ഇരിക്ക്.. ഞാനും കണ്ണനും പോയി വരാം.. എന്നിട്ട് നാളെ നമ്മ എല്ലാവരും സിനിമക്ക് പോവുന്നു.. നിങ്ങ ഫ്രണ്ട്സ് ആയെന് എന്റെ ട്രീറ്റ്..”

എനിക്ക് പക്ഷെ നീരസം തോന്നി.. ഞങ്ങളെ തള്ളിക്കളഞ്ഞു അവൾ കണ്ണനോട് മാത്രം അടുത്തു ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് താളം തെറ്റിക്കുമോ എന്ന ഭയം എന്നെ പിടികൂടി.. അത് ഇന്ദുവിനോട് മാത്രം പറഞ്ഞു.

“ഇത് അതൊന്നും അല്ല മോനെ സംഭവം… ഞാൻ ഇതോടെ പൊളിച്ചു അടുക്കി തരാം…”

ഇന്ദു കണ്ണനെ വിളിച്ചു എന്തോ പറഞ്ഞു.. കണ്ണനും കൃഷ്ണയും പോവുകയും ചെയ്തു എന്നെയും ഇന്ദുവിനെയും തനിച്ചാക്കി..

ഞാൻ വഞ്ചിയിലും ഇന്ദു കരയിലും ആണ് ഇരിക്കുന്നത്..

“ടാ..”

“എന്തെടാ..”

“എൻക്ക് വഞ്ചീ കേറ്ണം..”

“വായോടി ഞാമ്പിടിക്കാം..”

“ഇന്ക്ക് പേട്യാ.”

“കളിക്കാണ്ട് വാ പെണ്ണെ.. എന്നും ഞാങ്കേറണതല്ലേ.”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.