?? സ്വയംവരം 03 ?? 1960

പിറ്റേന്ന് രാവിലെ ഒമ്പത് മണിക്ക് കണ്ണൻ എന്റെ വീടിന്റെ മുൻപിലെത്തി.. ഞങ്ങൾ രണ്ടുപേരും നടന്നു ഇന്ദു വരുന്ന വഴിയിൽ എത്തുമ്പോൾ അകലെ നിന്നെ അവൾ വരുന്നത് കാണാം…. ഒരു സെറ്റ് ചുരിദാർ ആണ് വേഷം…. കുളിച്ചു കുറി തൊട്ടു സെറ്റ് ചുരിദാറിൽ  അവൾ ഒരു ദേവതയെ പോലെ സുന്ദരി ആയി എനിക്ക് തോന്നി.. അവൾ വന്ന് എന്നോട് ചേർന്നു നടന്നപ്പോൾ കണ്ണൻ അൽപ്പം വേഗം കൂട്ടി മുൻപേ നടന്നു…

“കണ്ണാ എങ്ടാ തെരക്കടിച്ചു?? ഞങ്ളും അങ്ട് തന്ന്യാ വരണെ…”

“നിങ്ങ സംസാര്ച്ച് പതുക്കെ വായൊന്നെ..”

ഇന്ദു പക്ഷെ മുന്നോട്ടോടി കണ്ണനൊപ്പം  എത്തി അവന്റേ കൈ പിടിച്ചു അവൾക്ക് മറുവശത്തു നടത്തി…

“ഇന്നലെ പർഞ്ഞതല്ലേ.. നമ്മ ബെസ്റ്റ് ഫ്രണ്ട്സ് അല്ലേ.. ഞങ്ങ തമ്മീ രഹസ്യം പറ്യാൻ ഒന്നൂല്യന്ന്….”

ഞാൻ പക്ഷേ അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ നിന്നില്ല….

കൃഷ്ണയുടെ വീട്ടിൽ ചെന്നപ്പോളും ഇന്ദു കണ്ണന്റെയോ കൃഷ്ണയുടെയോ വാലിൽ നിന്ന് മാറിയില്ല… അല്പം തനിച്ചു കിട്ടാൻ ഞാൻ ശ്രമിച്ചെങ്കിലും അവൾ ഒളിച്ചു നടന്നു ഫുൾ ടൈം.. ഒരു ടോം ആൻഡ് ജെറി ഗെയിം….

വീടൊക്കെ കണ്ടു അധികം വൈകാതെ ഞങ്ങൾ ചാലക്കുടിക്ക് പോയി സിനിമ കാണാൻ…. നമ്മൾ ആയിരുന്നു പടം…. ചാലക്കുടി സുരഭിയിൽ “നമ്മൾ” സിനിമക്ക് നൂൺ ഷോക്ക് തിരക്ക് കുറവായിരുന്നു..

തീയറ്ററിൽ ആദ്യം കയറിയത് ഞാനായിരുന്നു….. തിരിഞ്ഞു നോക്കി പിറകെ വരുന്നത് ഇന്ദുവാണെന്ന് മനസിലായപ്പോൾ ഏറ്റവും മൂലക്ക് ഉള്ള ഒരു സീറ്റിൽ ഞാൻ പോയിരുന്നു…. സ്വഭാവികമായും അവൾ അടുത്ത സീറ്റിൽ വരണം….

പക്ഷെ ഇന്ദു ഒരു സീറ്റ് കൃഷ്ണക്കൊ കണ്ണനോ വേണ്ടി ഒഴിച്ചിട്ടു മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്… പക്ഷേ ഞാൻ പല്ലുകൾ കടിച്ചു പൊട്ടിക്കുന്നത് കണ്ടാവണം കൃഷ്ണ അവൾക്ക് ഒരു മുട്ടൻ പണി കൊടുത്തത്…

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.