?? സ്വയംവരം 03 ?? 1960

ആ വട്ടം സെപ്റ്റംബർ മാസത്തിൽ ആയിരുന്നു ഓണം.. അത്കൊണ്ട് തന്നെ ഇന്ദുവിനെ വെള്ളത്തിൽ നിന്ന് കയറ്റിയ ദിവസം ഓണം വെക്കേഷൻ ആയിരുന്നു.. എല്ലാ വട്ടവും പോലെ വലിയ സമ്മാനപൊതിയും കൊണ്ടു ഈ വട്ടവും അവൾ വന്നു.. പക്ഷെ ഈ വട്ടം ഒപ്പം കണ്ണനും കൃഷ്ണയും ഉണ്ടായിരുന്നു..

“താങ്ക് യു സോ മച്ച് നീരജ്..”

അവളാ പൊതി എനിക്ക് നേരെ നീട്ടി പറഞ്ഞു.. ഒരു വർഷത്തെ മുഴുവൻ വെയ്സ്റ്റും ക്‌ളീൻ ചെയ്ത എന്റെ റൂമിലേക്ക് അവരെ ഞാൻ ക്ഷണിച്ചു…

റൂമിൽ ബെഡിലിരുന്ന് സംസാരിക്കുമ്പോൾ പലവട്ടം ഇന്ദുവിന്റെ കണ്ണുകൾ എന്റെ നേരെ പാളി വീഴുന്നത് എന്നെ പോലെ കൃഷ്ണയും കണ്ടു..

“വാടാ കണ്ണാ..”

“എങ്ട് ”

“ഹരിത ചിറ്റേനെ (എന്റെ ഏടത്തി ) കാണാമ്പോവാ..”

“ഞാനില്ല.. നിയ്യ് പോയ മതി..”

പക്ഷെ കൃഷ്ണ ഞങ്ങളെ തനിച്ചു ഇരിക്കാൻ അവസരം ഒരുക്കാൻ അവനെ പിടിച്ചു വലിച്ചു കൊണ്ടു പോയി…

“വേം താടി..”

അവർ മുറിക്കു പുറത്തു കടന്നതും ഞാൻ പറഞ്ഞു..

“എന്ത്?”

“കുന്തം… കളിക്കാണ്ട് താ അവര് വരണെനും മുമ്പ്..”

അവൾ എന്റെ വലം കൈ പിടിച്ചു അതിനു പുറത്തു ചുംബിച്ചു..

പകരമായി അവളുടെ ഇരു കവിളിലും പിടിച്ചു അവളെ എന്നോട് അടുപ്പിച്ചപ്പോൾ നാണം കൊണ്ടു അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു..

അവളുടെ നെറ്റിയിൽ കളഭകുറിക്ക് തൊട്ടു മുകളിൽ എന്റെ ചുണ്ടുകൾ അമർന്നു.. അവളുടെ കളഭം എന്റെ ചുണ്ടിൽ പറ്റി പിടിച്ചു… എന്നിൽ നിന്നും അകലാതെ കണ്ണുകൾ തുറക്കാതെ പൂർണമായും എനിക്ക് വിധേയ ആയി നിന്ന അവളുടെ ചുണ്ടിന് നേരെ എന്റെ വിറയാർന്ന ചുണ്ടുകൾ അടുത്തു.

പക്ഷെ വാതിലിന് ഇടയിലൂടെ കണ്ണന്റെ കൈ വിരൽ ഈ വട്ടവും അവളുടെ ചുണ്ടുകളുടെ മാധുര്യത്തെ എന്നിൽ നിന്നകറ്റി..

ഞാൻ കണ്ടെന്നു മനസിലായതോടെ കൃഷ്ണയും കണ്ണനും അകത്തു വന്നു.. അവരെ ഫേസ് ചെയ്യാനാവാതെ ഇന്ദു മുഖം തലയിണയിൽ ഒളിപ്പിച്ചു..

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.