?? സ്വയംവരം 03 ?? 1960

ഞാൻ വീണ്ടും അവൾക്ക് അരികിൽ ചെന്നിരുന്നു.. പക്ഷെ അപ്പോളേക്കും അവളിരു കാലുകളും അൽപ്പം അകത്തി വച്ചിരുന്നു.. ഞാൻ അവൾകെതിരെ ഒതുങ്ങി ഇരുന്നെങ്കിലും അവൾ എന്റെ രണ്ട് കാലുകൾക്ക് ഉള്ളിൽ അവളുടെ ഒരു കാൽ മുട്ട് കയറ്റി വച്ചു..

അവൾ ഇരുകാലുകളും പതിയെ ആട്ടിയപ്പോൾ ഞങ്ങളുടെ കാലുകൾ ഉരസാൻ തുടങ്ങി. എത്ര നോക്കില്ലെന്ന് കരുതിയിട്ടും എന്റെ കണ്ണുകൾ അവളുടെ കാൽ മുട്ടിന്റെ താഴെ നഗ്നമായ ഭാഗത്തേക്ക് ഒരു വട്ടം പോയി..  അവളുടെ പാദത്തിന് മുകളിലായി വെള്ളി പാദസരത്തിൽ ഒരു പുല്ല് കുടുങ്ങി കിടപ്പുണ്ട്..

അവളെ ഞാൻ നോക്കിയപ്പോൾ എന്റെ നോട്ടം തന്നെ ശ്രദ്ധിച്ചു ഇരിപ്പാണ് കക്ഷി.. അവളെ നോക്കുന്ന കണ്ടു അവൾ പുരികം ഉയർത്തി പുഞ്ചിരിയോടെ എന്തെ എന്നു കാട്ടി

അവളുടെ കാലെടുത്തു എന്റെ മടിയിലേക്ക് വച്ച് ആ പുല്ല് ഞാൻ ഊരി കളഞ്ഞു..

ആ കാലിലെ പൂട്ട് ചെരുപ്പ് ഊരി നിലത്തിട്ട് ഞാൻ വീണ്ടുമുയർത്തി ചുംബിക്കാനായി. എന്റെ മുഖത്തിനടുത്ത് എത്തിയപ്പോൾ കാര്യം മനസിലായി അവൾ അല്പം ബലം പിടിച്ചു..

“അയ്യേ കാലിലാ ഉമ്മ വയ്ക്കാ? അടങ്ങി രുന്നെ”

പക്ഷെ ഞാൻ ആ കാൽപാദത്തിൽ വിരലുകൾക്ക് അല്പം മുകളിലായി എന്റെ ചുണ്ട് അമർത്തി…. ഞാനാ കാല് നിലത്തു വച്ചതും അവളെന്റെ കഴുത്തിലൂടെ കൈ ചുറ്റി അവളിലേക്കു അടുപ്പിച്ചു…

എന്റെ നെറ്റിയും അവളുടെ നെറ്റിയും പരസ്പരം മുട്ടി ചേർന്നു ഞങ്ങളിരുന്നു…..

അകലെ നിന്നും എന്തോ ശബ്ദം കേട്ടതോടെ അവൾ അകന്നു മാറി… ഞാൻ എടുത്തു നൽകിയ ബോട്ടം അവൾ എനിക്ക് തിരിഞ്ഞു നിന്ന് ഉടുത്തു…

അവൾ പെട്ടന്ന് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ അവളിലേക്കു തന്നെ നോക്കികൊണ്ട് നിൽപ്പാണ്….

“എവ്ടക്കാടാ നോക്ക്ണെ നീ.”

“അതേ പിങ്ക് നിറത്തിൽ നീല പൂക്കളുണ്ടോ എന്ന് നോക്കീതാ.”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.