?? സ്വയംവരം 03 ?? 1960

അത് കേട്ട കണ്ണന്റെ മനസ്സിൽ നിറഞ്ഞുള്ള പുഞ്ചിരി കണ്ടു എന്റെ മനം കുളിർന്നു..

“എൻക്ക് രണ്ട് പെങ്ങൾമാരായി.. ഇന്ദുവും കൃഷ്ണയും..”

“അതൊക്കെ പോട്ടെ.. ഇനി നിങ്ങ രണ്ടാളും പർഞ്ഞേ പരസ്പരം.. നീരജ് അവളോട്‌ പറഞ്ഞെ ഐ ലവ് യു ന്ന് കാണട്ടെ..”

ഇന്ദുവിന്റെ മുഖത്ത് നോക്കിയപ്പോൾ നാണം കൊണ്ട് ആ കവിളുകൾ ചുവന്നു തുടുത്തു ചോര ഒപ്പിയെടുക്കാം എന്ന് തോന്നിച്ചു.. തല കുനിച്ചാണ് ഞാൻ പറഞ്ഞത്.

“ഐ ലവ് യു..”

“ഇത് പോരാ മോനെ.. മോത്ത് നോക്കി പറ..”

ഇന്ദുവിന്റെ മുഖത്ത് നോക്കിയപ്പോൾ എന്റെ തൊണ്ട വരണ്ടു.. ചുണ്ടുകൾ വിറ കൊണ്ടു.. എങ്കിലും ആയാസപ്പെട്ട് ഞാൻ പറഞ്ഞു നോക്കി..

“അത്….. ഐ…..”

“മതി മോനെ.. ഇന്ദൂന് പറ്റ്വോ?”

അവളുടെ മുഖം ഒന്നുകൂടി രക്താഭമായി.. എന്റെ മുഖത്തേക്ക് ഒളിച്ചു നോക്കി അവൾ ധൈര്യത്തിന് കണ്ണന്റെ കൈ പിടിച്ചു.. എന്നിട്ട് കൂടി ഒരക്ഷരം അവളിൽ നിന്ന് പുറത്തു വന്നില്ല..

“നോക്കിയേ രണ്ടാള്ടേം കള്ളത്തരം…”

“അതൊക്കെ പോട്ടെ ഈ പർയ്ണ ആള് എന്താ ആരോടും പർയാത്തെ??”

അത് ചോദിച്ച കണ്ണന് നേരെ നോക്കി അവൾ പറഞ്ഞു..

“നിന്നോട് എത്രോട്ടം പർയ്ണം ചെക്കാ?”

“അയ്യാ, ന്നോടല്ല.. നീരജിനോട് പർഞ്ഞേ..”

മറുപടി പറയാതെ അവൾ എണിറ്റു വഞ്ചിയിൽ നിന്നിറങ്ങി..

ആദ്യമായി കൃഷ്ണയുടെ മുഖത്ത് നാണം കണ്ടു.. അത് മറക്കാൻ ശ്രമിച്ചു അവൾ പറഞ്ഞു..

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.