?? സ്വയംവരം 03 ?? 1960

“തിരിച്ചും തന്നോട്ടെ ഞാൻ??”

അല്പം തുറന്നു പിടിച്ച ചുണ്ടുകൾ അടുപ്പിക്കാതെ തന്നെ അവൾ എന്നെ നോക്കി..

“മം”

ഒരു സ്വപ്നത്തിൽ എന്നവണ്ണം അവൾ മറുപടി നൽകി..

എന്റെ മുഖം കുനിഞ്ഞപ്പോൾ എന്റെ നേരെ വന്നത് അവളുടെ വലത് ചെവി ആണ്.. അവിടെ നിന്നും അവളുടെ പാതി നനഞ്ഞ മുടി വകഞ്ഞു മാറ്റി ആ ചെവിക്ക് കീഴെ പുറകിലായി പിൻകഴുത്തിൽ എന്റെ ചുണ്ട് അമർന്നു. ഒരു നിമിഷം അങ്ങനെ തന്നെ ഇരുവരും ഇരുന്നു..

പെട്ടന്ന് അവൾ തിരിഞ്ഞു എന്റെ പിൻ കഴുത്തിലൂടെ അവളുടെ ഇരു കൈകളുടെയും വിരലുകൾ പരസ്പരം കോർത്തു പിടിച്ചു എന്നെ അവളിലേക്ക് അടുപ്പിച്ചു.. പരിഭ്രമവും പ്രണയവും പിന്നേ എന്തൊക്കെയോ ഭാവങ്ങളും കലർന്ന മുഖഭാവത്തോടെ അവൾ എന്നെ നോക്കി എന്റെ ചുണ്ടിന് നേരെ അവളുടെ ചുണ്ട് കൊണ്ട് വന്നു..

ഒരു നിമിഷത്തിന്റെ ആയിരത്തിലൊന്ന് സമയത്തേക്ക് എന്റെ മേൽ ചുണ്ടിലും അതിനു മുകളിലെ നനു നനുത്ത പൊടി മീശയിലും അവളുടെ മേൽ ചുണ്ട് സ്പർശിച്ചു.. പെട്ടന്ന് ബോധോദയം ഉണ്ടായ പോലെ അവൾ എന്നിൽ നിന്നും അകന്നു മാറി..

“നീ അപ്പർത്ത് ഇരിക്ക്ടാ.. അല്ലേ ശര്യാവില്ല.”

ആ ശരികേട് എന്താണെന്ന് മനസിലായ ഞാൻ മറുത്ത് പറയാതെ എഴുനേറ്റു അവൾക്ക് എതിരെ ഇരുന്നു അവളോട്‌ ചോദിച്ചു..

“പോണ്ടേ നമ്ക്ക്?”

“ഉണങ്ങട്ടെ ഡ്രസ്സ്‌.. എന്തായാലും ക്ലാസ്സി കേറാമ്പറ്റൂലാ.. ആദ്യായിട്ടാ ക്ലാസ്സ് കട്ട്‌ ചെയ്യണേ..”

ഞാൻ എണിറ്റു ഡ്രസ്സ്‌ നോക്കിയപ്പോൾ അവളുടെ ബോട്ടം കട്ടി കുറവായത് കൊണ്ട് ഒരുവിധം ഉണങ്ങിയിരുന്നു എങ്കിലും എന്റെ പാന്റ്സ് അപ്പോളും നനഞ്ഞിരുന്നു..

“അവ്ടെ ഇരിക്കട്ടെടാ. ശെരിക്കു ഉണ്ങ്ങട്ടെ..”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.