?? സ്വയംവരം 03 ?? 1960

“വേണ്ട..”

ഇന്ദുവിനെ ബെഡിൽ മറിച്ചിട്ട് അവൾക്ക് മുകളിൽ കയറി കിടന്നു കൃഷ്ണ പറഞ്ഞു..

“അങ്ങനെ വഴിക്ക് വാ.. എന്താ മടി സമ്മയ്ക്കാൻ…”

കൃഷ്ണ ഇന്ദുവിനെ ഇക്കിളി ഇട്ടപ്പോൾ അവൾ കുത്തി മറിഞ്ഞു… കൃഷ്ണ ഇടക്ക് എന്നെയും കണ്ണനെയും കൂടെ അതിലേക്ക് വിളിച്ചു.. നാലാളും പരസ്പരം ഇക്കിളിയിട്ടു കുത്തി മറിയുമ്പോൾ തമ്മിൽ സ്പർശിക്കാൻ പാടില്ലാത്ത ഭാഗങ്ങൾകൂടെ പരസ്പരം തൊട്ടെങ്കിൽ കൂടി മോശമായ ഒരു വികാരവും ഞങ്ങൾക്ക് വന്നില്ല.. സൗഹൃദത്തിന്റെ പറുദീസ ആയി എന്റെ ബെഡ്..

അൽപനേരം കുത്തി മറിഞ്ഞു ഞങ്ങൾ തളർന്നു. ഒരറ്റത്ത് കണ്ണൻ ഇന്ദു കൃഷ്ണ ഞാൻ അങ്ങനെ കിടന്നു

“നിങ്ങടെ ഈ ഇഷ്ടം വല്യ ആള്ക്കാർ ആയി കഴിയുമ്പോ കൊറയാണ്ട് ഇരുന്നാ മതി.. നിങ്ങക്ക് ഒന്നാവാന് എല്ലാ ഹെൽപ്പും ഞാൻ ചെയ്യാം. എന്റെ ജീവൻവരെ തരാം..”

എന്റെയും ഇന്ദുവിന്റേയും മുഖം അവളുടെ ഇരു തോളിലേക്ക് കയറ്റി വച്ചു അവൾ പറഞ്ഞ ശേഷം കണ്ണനെ വിളിച്ചു..

“കണ്ണാ…”

“പറയ്ടീ..”

“നീ അന്ന് ചോയിച്ചില്ലേ ഇവനോട് ഐ ലവ് യൂന്നു പർയാത്തത് എന്താന്ന്?? എൻക്ക് ശരിക്കും ഇഷ്ടാരുന്നു ഈ തെണ്ടീനെ… പക്ഷെ ഇവ്ര്ടെ ഇഷ്ടത്തിന് മുമ്പീ ഞാനൊന്ന്മല്ല.. അതോണ്ട് മൻസിനെ പാകപെടുത്താൻ നോക്കാരുന്നു ഞാൻ ഇത് വരെ.. ഇപ്പൊ ക്ക് മനസിലായി.. ഒന്നും വേണ്ടാന്ന്.. ഈ സൗഹൃദം.. അയ്‌ലും വല്യതായ് ഒന്നൂല്യടാ.. ദേ വേണേ കണ്ടോടാ ”

കണ്ണൻ തല ഉയർത്തി ഞങ്ങളെ നോക്കി..

കൃഷ്ണ അതുകണ്ടു എന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു..

“ഐ ലവ് യു ചെക്കാ…”

ആ മുഖത്ത് ഒരു നാണോമില്ലാരുന്നു.. അവൾ ഇന്ദുവിന് നേരെ തിരിഞ്ഞു..

“ഉള്ളീ പണ്ട് തോന്നിയ ഇഷ്ടാ… ഇന്നാ അത് ശരിക്കും കളയാമ്പാട്ട്യേ.. ഇത്ര നാളും അവ്നോട്‌ സ്നേഹം ഉള്ളീ വച്ചിരുന്നെന് സോറി പെണ്ണെ.. ”

ഇന്ദുവിന്റെ നെറ്റിയിൽ മുടിക്ക് തൊട്ട് താഴെ ആയി കൃഷ്ണ ചുംബിച്ചു..

“എന്റെ ഏറ്റവും നല്ല ഫ്രണ്ടിന് എന്റെ ഉമ്മ… ”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.