“അയ്നു എന്താ..”
“എന്താന്നാ… എന്റെ തൊലി ഉരിഞ്ഞു പോയ്.. ഇനി നല്ല കുട്ട്യായ്ട്ട് സില്മ കണ്ടൊട്ടാ..”
ഞാനവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കള്ളകണ്ണോടെ തലയാട്ടി….
ഞങ്ങൾ മുകളിലേക്ക് മാന്യരായിരുന്നു.. പക്ഷെ അപ്പൊളേക്കും എന്റെ കാലിലെ ചെരുപ്പൂരി ഇന്ദുവിന്റെ കാലിനു മുകളിൽ വച്ചു തഴുകാൻ തുടങ്ങി..
സിനിമ കണ്ടു പുറത്തിറങ്ങുമ്പോ ഇന്ദുവിന്റെ മുഖം ഇരട്ടി ഭംഗിയിൽ ശോഭിക്കുന്ന പോലെ എനിക്ക് തോന്നി.. കൃഷ്ണ ഇന്ദുവിന്റെ കവിളിൽ തൊട്ടു പറഞ്ഞു..
“കൈമ്മേ ചോര ആവണുണ്ടോന്ന് നോക്കീതാ.. എന്താ പെണ്ണിന്റെ തിളക്കം…”
ബസിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ അവളോട് ഇഷ്ടം അത്രയേറെ വലുതായിരുന്നു…
അത് പറയാതെ ഇനിയും മറ്റന്നാൾ വരെ നീട്ടികൊണ്ട് പോവാൻ എനിക്ക് കഴിയാത്തതു കൊണ്ടു അവളെ വെള്ളത്തിൽ നിന്ന് കയറ്റിയ ഇടത്ത് വച്ച് പറയണം പ്രണയം എന്നു കരുതി..
ഇന്ദുവും എന്നെ വിട്ടു പോകാനുള്ള മടി കൊണ്ടു കണ്ണനെ തള്ളി മുന്പിലാക്കി എനിക്കൊപ്പം നടന്നു..
പക്ഷെ പെട്ടെന്ന് ഒരു ബൈക്ക് എന്റെ മുൻപിൽ വന്നു നിന്നു..
“ഇങ്ങനെ നട്‌ന്നാ നിങ്ങ ഇന്നെങ്ങാനും വീട്ടിലെത്തോ????”
ഇന്ദ്രനാണ്… ഇന്ദ്രജിത്.. ഇന്ദുവിന്റെ ചേട്ടൻ.. കാര്യം ഞങ്ങളെക്കാൾ നാലു വയസിനു മൂത്തതെങ്കിലും ഞങ്ങൾ നല്ല ഫ്രണ്ട്സ് ആണ്.. പക്ഷെ അപ്പോൾ അവൻ വന്നത് എന്റെ ഏറ്റവും വലിയ ശത്രു ആയാണെന്ന് എനിക്ക് തോന്നി..
“എന്താടീ നിന്റെ കോലം…. വെയില് കൊണ്ടു അവള്ടെ മോഖോക്കെ ചൊന്നു.. അയ്നെങ്ങ്യനാ കൊട ചൂടി നടക്കാമ്പറ്ഞാ കേക്കോ???? വായോ…. ന്തായാലും കേറ്.. ഞാങ്കൊണ്ടോവാം…”
എന്റെ ഒപ്പം നടക്കുമ്പോൾ അവളുടെ മുഖം ചുവന്നു തുടുക്കുന്നത് വെയിൽ കൊണ്ടല്ല എന്നാ പൊട്ടന് മനസിലായില്ല.. മറ്റു വഴികൾ ഇല്ലാതെ മടിച്ചു മടിച്ചു അവൾ അവന്റെ ബൈക്കിനു പുറകിൽ കയറി..
“ന്നാ ശരി… വല്ലപ്പ്ളും ഒക്കെ അങ്ട് എറ്ങ്ട..”
അങ്ങനെയും പറഞ്ഞു ഇന്ദ്രൻ വണ്ടി എടുത്തു നീങ്ങി…. ആ ബൈക്ക് കണ്ണിൽ നിന്നു മറയുന്നത് വരെയും ഇന്ദു എന്നെ നോക്കി നിന്നു…. ഞാൻ ആണെങ്കിൽ നിനിടത്ത് നിന്ന് അനങ്ങുക കൂടി ചെയ്യാത്തെ അവളെയും നോക്കി നിന്നുപോയി..
♥️♥️♥️♥️
ഇഷ്ടത്തോടെ.
അപ്പൂസ്
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?