?? സ്വയംവരം 03 ?? 1962

അവളുടെ മുഖം ചുവന്നു തുടുത്തു ചോര പൊടിഞ്ഞു വരുമെന്ന് തോന്നിച്ചു.. എന്റെ ചെവിയിൽ ചുണ്ടമർത്തി അവൾ പറഞ്ഞു.

“പിങ്ക് നെറത്തീ നീല പൂക്കളൊള്ള ഒര് സാനം ആ ഡോളിനെ ഞാൻ ഇടീച്ച്ട്ട് ഇണ്ടാര്ന്നു..”

“അയ്യോ എനിക്ക് കിട്ടിയില്ല്യ… പക്ഷെ തുണ്ട് കടലാസീ പൊത്ഞ്ഞ ഒരു ചെമ്പകം ഞാനന്ന് മൊത്തം മണപ്പിച്ചു നടന്നു..”

“നിന്നോട് മണ്പ്പിക്കര്ത് ന്നെഴ്തീട്ട്??”

“അയ്നു പക്ഷെ വേറെ ഒരു മണാര്ന്ന്… എന്തിന്റെ മണാ??”

വെറുതെ എറിഞ്ഞു നോക്കിയതാ..

“ചെമ്പകത്തിന്റെ… അല്ലാണ്ടെന്താ.”

ഗൂഢമായ നാണം കലർന്ന പുഞ്ചിരിയോടെ അവളത് പറഞ്ഞപ്പോൾ എന്റെ ഏറു കൊണ്ടത് മാങ്ങയുള്ള മാവിലാണെന്ന് മനസിലായി..

പക്ഷെ അപ്പോളേക്കും ഇന്റർവെൽ ആയി….

“ഇന്ദൂ, ജഗതിയുടെ അഭിനയം എങ്ങനെ ഉണ്ടായ്രുന്നു??”

സീറ്റിൽ നിന്നെനീക്കുമ്പോൾ കൃഷ്ണ ചോദിച്ചു

“കൊഴ്പ്പല്യാലോ..”

വളരെ നിഷ്കളങ്കമായി ആയിരുന്നു ഇന്ദുവിന്റെ മറുപടി…

“ഈ സിനിമേല് ജഗതി… വല്ലപ്പോഴും ഒന്ന് സിനിമേക്ക് നോക്കാരുന്നു… ടിക്കറ്റ് കാശ് മൊതലാവണ്ടേ??”

അവൾ നാണിച്ചു പുറത്തേക്ക് ഓടി.. പുറകെ കൃഷ്ണയും.. ഞാനും കണ്ണനും പോയി ഐസ് ക്രീം വാങ്ങി വന്ന ശേഷമാണ് അവർ വന്നത്.. ഈ വട്ടം മടിയൊന്നും കൂടാതെ കൃഷ്ണ നേരെ എന്റെ അടുത്ത് വന്നിരുന്നു..

ഹാൻഡ് റെസ്റ്റിൽ വച്ച എന്റെ കയ്യിൽ പിച്ചി ഇന്ദു പറഞ്ഞു..

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.