ആദ്യപിരീഡിൽ തന്നെ ക്ലാസ്സ് ടീച്ചറും ആൺ പിള്ളേരുടെ രോമാഞ്ചകഞ്ചുകവുമായ മായ ടീച്ചർ വന്നു..
അറ്റൻഡൻസ് എടുക്കുമ്പോൾ ഞങ്ങളുടെ ബെഞ്ചിലെ തിക്ക് കണ്ടു ടീച്ചർ കൃഷ്ണപ്രിയയോട് പറഞ്ഞു.
“കുട്ടി ഒന്ന് മുമ്പീ കേറിരുന്നാ ആ ബെഞ്ചൂടി ആങ്കുട്ട്യോള്ക്ക് കൊട്ക്കാലോ..”
“ഇവ്ടെ ഇര്ന്നോട്ടെ ടീച്ചർ”
അവൾ പരമാവധി ഒതുങ്ങി ഇരുന്നു വിനയം കാണിച്ചു..
“എങ്കി തൽക്കാലം അങ്ങട്ട് കട്ന്നിരിക്കൂ..”
സ്വാഭാവികമായും അറ്റത്ത് ഇരിക്കുന്ന എന്നെ നോക്കി ടീച്ചർ പറഞ്ഞു.. ഉണ്ടകണ്ണുരുട്ടി എന്നെ നോക്കുന്ന ഇന്ദുവിനെ പിണക്കാൻ വയ്യാത്തത് കൊണ്ടു അൽപ്പം മടിയോടെ എണീറ്റെങ്കിലും ഞങ്ങളെ അതിശയിപ്പിച്ചു കണ്ണൻ വേഗം അവിടെ പോയിരുന്നു..
ഇന്റെർവെല്ലിനു കണ്ണൻ ഞങ്ങളുടെ അടുത്ത് വന്നു…
“എന്താ കണ്ണാ രാവിലെന്നെ അവ്ള് വെശപ്പ് മാറ്റാൻ തന്നതല്ലേ. അതോ ഇനി അവ്ളോട് പ്രേമം തൊടങ്യാ നിൻക്ക്??”
“ഏയ് ഇതതൊന്നുവല്ല കേസ്.. കറക്ട് പൊസിഷനാ അത്.. ടീച്ചറുടെ സാരീടെ ഉള്ളീക്കോടെ എന്തൊക്കെ കിട്ടുംന്ന് നോക്കാൻ വന്നതാ കണ്ണൻ..”
കണ്ണന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചു ഞങ്ങളുടെ നേരെ സൈറ്റടിച്ചു കാട്ടി പുഞ്ചിരിച്ചു കൃഷ്ണപ്രിയ പുറത്തേക്ക് നടന്നു.. അൽപ്പം കഴിഞ്ഞു തിരിച്ചു വന്ന അവൾ ഞങ്ങളുടെ പേര് ചോദിച്ചു മനസിലാക്കി.
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?