?? സ്വയംവരം 03 ?? 1962

അപ്പോളാണ് ഞങ്ങളുടെ കണ്ണുകൾ ചുറ്റിലേക്കും നീളുന്നത്… പക്ഷേ ഭാഗ്യം ആവും ആരും അങ്ങനെ ഞങ്ങളെ ശ്രദ്ധിച്ചു കണ്ടില്ല…. പക്ഷേ ഇന്ദു അപ്പോൾ മുഖം ഉയർത്താൻ പോലും മടി കാണിച്ചു കുനിഞ്ഞിരുന്നു…

വീണ്ടും എല്ലാവരുടെയും ശ്രദ്ധ സിനിമയിലേക്ക് പോയതും ഞാനവളെ വിളിച്ചു…

“ടാ… ഇന്ദൂസെ“

“മ്മ്….”

എന്റെ കൈ ഞാൻ അവളുടെ മടിയിലിരുന്ന അവളുടെ കൈയ്യിൽ വച്ചു. എന്റെ കൈ വിരലിൽ ചോട്ടാ പൊട്ടിച്ചു കൊണ്ടു അവൾ വിളിച്ചു.

“നീരു കുട്ടാ”

“എന്തെ ഇന്ദൂകുട്ടീ…”

“ന്റെ സമ്മാനം ഇഷ്ടപ്പെട്ടോ??”

“ഓ പാവ അല്ലേ…”

അത് പറയുമ്പോൾ ഞാൻ പാവം എന്നതിന് അല്പം സ്‌ട്രെസ് കൊടുത്തു….

“പാവ മാത്രേ കണ്ടൊള്ളൂ?”

“പിന്നെന്താ??”

കാര്യം മനസ്സിലായിട്ടും ഞാൻ അറിയാത്ത ഭാവം നടിച്ചപ്പോ അവൾ എന്റെ കൈ പതുകെ മടിയിൽ നിന്ന് തള്ളിമാറ്റി

“ചെന്നു നോക്ക് വേണങ്ങെ..”

“നീ പറയ്ടാ കുട്ടാ….”

അവൾ മിണ്ടിയില്ല.. ഞാൻ അവളുടെ കൈ പിടിച്ചു എന്റെ നേരെ വലിച്ചു. അൽപ്പം ബലം പിടിച്ച ശേഷം അവൾ കൈ എനിക്ക് നേരെ കൊണ്ട് വന്നു. എന്റെ കൈവിരലുകൾക്ക് ഉള്ളിൽ അവളുടെ വിരലുകൾ കോർത്തു ഞാൻ വീണ്ടും ചോദിച്ചു…

“എന്നോട് പറയില്ലേ എന്താന്ന്??”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.