?? സ്വയംവരം 03 ?? 1962

സത്യത്തിൽ എനിക്ക് കാര്യം മനസിലായില്ല,.,..

” നീയല്ലേ പറഞ്ഞെ തീയറ്ററി വച്ചല്ല ഇഷ്ടം പറയണ്ടേ ന്ന്???? ”

“ന്നാലും നിന്ക്കാഗ്രഹല്യേ???”.

അവൾ മറുപടി തന്നില്ല,… പക്ഷേ പെട്ടെന്ന് അവളുടെ കൈ എന്റെ കൈക്ക് മേലെ വന്നു. എന്റെ കൈ പിടിച്ചു അവൾ അവളുടെ വിരിച്ചിട്ട ഷാളിനു ഉള്ളിലൂടെ അവളുടെ മാറിന് മുകളിൽ വച്ചു… വസ്ത്രങ്ങളുടെ തടസ്സം ഉണ്ടായിരുന്നിട്ട് കൂടി അവളുടെ ഹൃദയത്തിന്റെ മിടിപ്പ് എന്റെ കൈകളിൽ ഞാൻ അനുഭവിച്ചു,,…

” കേട്ടൂടെഡാ, എന്റെ ഹാർട്ട് പറയുന്നത്… നിന്നെ…… നിന്റേ ഇഷ്ടം കേൾക്കാൻ കൊതിക്കുന്നൂന്ന് പറേണത്….”

അതിന് മറുപടി നൽകാതെ ഞാനെന്റെ കൈ അവളുടെ മാറിൽ ഒന്നൂടെ അമർത്തി വച്ചു…..

“പക്ഷേ നിന്നെ കേക്കാൻ നീയും ഞാനും മാത്രാവണം….. നീ എന്റേതും ഞാൻ നിന്റേതും….”

അപ്പോളേക്കും ഞാനും അവളും ചുറ്റുമുള്ളത് എല്ലാം മറന്നു… ഞങ്ങൾ പരസ്പരം നോക്കിയായ്‌ ഇരിപ്പ്… ശരിക്കും ഞങ്ങൾ മാത്രം ഉള്ള ലോകത്തിൽ എത്തിയത് പോലെ…..

പെട്ടന്ന് അവൾ പറഞ്ഞു…

“അതുമ്പോരടാ…”

“പിന്നെ???”

“നീ ഞാന്തന്നെ ആണ്… ഞാൻ നീയും…..”

അവളതും പറഞ്ഞു അവളുടെ കൈ എന്റെ തലയുടെ പിറകിലൂടെ ചുറ്റി പിടിച്ചു എന്നെ അവളിലേക്ക് അടുപ്പിച്ചു…

പക്ഷേ പെട്ടന്ന് അവൾ ഞെരിപിരി കൊണ്ടു ഇളകി…. പുറകിൽ നിന്ന് കൃഷ്ണ പിച്ചിയതാണ് അവളെ…

“ചുറ്റിലും ആൾക്കാരിരിക്ക്ണ് വൃത്തികെട്ടവന്മാരെ…. ”

Updated: September 17, 2021 — 4:50 pm

8 Comments

  1. ❤❤❤❤❤❤

  2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ??♥️♥️
    ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.

    Waiting for next part
    സ്നേഹം മാത്രം???

  3. എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട്‌ താമസിക്കാതെ തന്നെ തരണം കേട്ടോ
    With Love?
    ജിന്ന്?

  4. കൈലാസനാഥൻ

    കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.

  5. Ith pand kk yil vayichayirunnu.
    Ini ivide onnumkoodi vayikkam?

    1. Malayali❤️❤️❤️❤️

      Kk means

  6. ❦︎❀ചെമ്പരത്തി ❀❦︎

    പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?

Comments are closed.