“ഞാൻ മാത്രേ നിൻക്ക് ഫ്രണ്ട് ഒള്ളു? ”
അല്പം സംശയിച്ചു കൃഷ്ണ എന്റെ നെറ്റിയിലും അവളുടെ ചുണ്ടമർത്തി.. അത് കഴിഞ്ഞതും ഞാൻ ഇന്ദുവിനെ ആണ് നോക്കിയത്.. അവൾക്ക് പക്ഷെ ഒരു പ്രശ്നവുമില്ലാന്ന് കണ്ടപ്പോ ആശ്വാസമായി.. അപ്പോളും ഒരു കയ്യിൽ ഉയർന്നു ഞങ്ങളെ നോക്കി കിടക്കുന്ന കണ്ണനു നേരെ കൃഷ്ണ ഇരുകയ്യും നീട്ടി കൃഷ്ണ..
“വാടാ ചക്കരെ… നിൻക്ക് തരാണ്ട് ഇരിക്കോ ഞാൻ….”
കണ്ണൻ ഇന്ദുവിന് മുകളിലൂടെ ഉരുണ്ട് കൃഷ്ണയുടെ മേലേക്ക് കയറി.. കൃഷ്ണയിലും മുൻപ് കണ്ണന്റെ ചുണ്ട് കൃഷ്ണയുടെ നെറ്റിയിൽ അമർന്നു.. തിരിച്ചും ചുംബിച്ചു കൃഷ്ണ പറഞ്ഞു…
“ഇനി വാടാ നമക്ക് ശരിക്കും ചിറ്റേനെ കാണാമ്പോവാം.. ”
അവർ എണീറ്റപ്പോൾ ഇന്ദു കൂടെ എണീറ്റു..
“നിക്ക് ഞാന്ണ്ട്…”
ഭക്ഷണം ഒക്കെ കഴിച്ചാണ് അവർ പോയത്.. പോകും മുൻപ് അടുത്ത ദിവസം കൃഷ്ണയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞു സിനിമക്ക് പോകാനും ഞങ്ങൾ പ്ലാൻ ചെയ്തു..
അവരെ പറഞ്ഞയച്ചു റൂമിൽ വന്നു ഇന്ദു തന്ന പൊതി കണ്ടപ്പോളാണ് അവളോട് ചോദിച്ച ഗിഫ്റ്റ് ഓർമ വന്നത്.. പൊതി പൊളിച്ചു നോക്കിയപ്പോൾ പക്ഷെ അതൊരു വലിയ ഡോൾ ആയിരുന്നു.. പ്രതീക്ഷിച്ച ഗിഫ്റ്റ് കിട്ടാത്ത ദേഷ്യത്തിൽ അത് വലിച്ചെറിഞ്ഞു കട്ടിലിൽ കിടന്നു…
എനിക്ക് മുൻപിൽ വീണ അതിന്റെ വെള്ള ഉടുപ്പിന്റെ ഉള്ളിൽ നിന്നും ഒട്ടും മാച്ചിങ് അല്ലാത്ത അല്പം പഴയ പിങ്ക് നിറത്തിലെ നീല പൂക്കൾ പുറത്തേക്ക് തള്ളി വന്നു….അത് കണ്ട നിമിഷം ഞാൻ തന്നെ നിലത്തേക്ക് ഇരുന്നു ആ ഡോളിനെ അതിന്റെ പിങ്ക് നിറത്തിലെ നീല പൂക്കളെ നിറുത്താതെ ചുംബിച്ചു അതിൽ നിന്നും ഒരു കൊച്ചു കടലാസിൽ പൊതിഞ്ഞ നിറം പൂർണമായും മങ്ങിയ ചെമ്പകം ഊർന്നു വീഴുന്ന വരെ..
“എന്റെ ജീവനോളം വിലയുണ്ട് ഇതിന്.. മറ്റൊരാളും കാണാൻ ഇടവരരുത് ഇത്… ഇത് ഉള്ളിടത്തോളം ഞാനും ഒപ്പമുണ്ടാകും.. പക്ഷെ ഒരിക്കലും മണക്കണ്ടാട്ടാ ചെക്കാ എന്റെ ഈ ചെമ്പകം..”
ചെമ്പകം ചുരുട്ടിയ കടലാസിൽ അങ്ങനെ അവൾ എഴുതിയിരുന്നു..
മണക്കരുത് എന്ന് അവൾ പറഞ്ഞത് ആ ചെമ്പകം മണക്കാനുള്ള ഇൻവിറ്റേഷൻ ആയി എനിക്ക് തോന്നി.. ആ കൊച്ചു കത്ത് വായിച്ചപ്പോൾ തന്നെ ആ ചെമ്പകം എന്റെ മൂക്കിനടുത്ത് എത്തി.. സാധാരണ ചെമ്പകത്തിൽ നിന്നും വലിയ ഗന്ധവ്യത്യാസം ഇല്ലെങ്കിൽ കൂടെ ഏതൊക്കെയോ സുഗന്ധം എനിക്ക് ഫീൽ ചെയ്തു.. അവളുടെ ശരീരത്തിന്റെ.. വിയർപ്പിന്റെ.. പിന്നെയും എന്തൊക്കെയോ…..
❤❤❤❤❤❤
??♥️♥️
ഈ നിഷ്കളങ്കമായ പ്രണയമാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്.
Waiting for next part
സ്നേഹം മാത്രം???
എന്റെ മോനെ ഒരു രക്ഷയുമില്ല ഉഷാറായിട്ടുണ്ട്. അടുത്ത പാർട്ട് താമസിക്കാതെ തന്നെ തരണം കേട്ടോ
With Love?
ജിന്ന്?
കൃഷ്ണയുടെ വരവോടെ നാൽവർ സംഘമായി. അവരുടെ കളിചിരികൾ അതിനിടയിലൂടെ നീരജും ഇന്ദുവും തമ്മിലുള്ള പ്രണയ ചേഷ്ടകളും ഇഷ്ടമായി.
Ith pand kk yil vayichayirunnu.
Ini ivide onnumkoodi vayikkam?
Kk means
???
പാവം ഇന്ദൂനെ ങ്ങള് വെള്ളത്തിൽ ഇട്ടില്ലേ കിളവാ ???….. ?????❤❤?