?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

അവരെ യാത്രയാക്കാൻ സരസ്വതിയും ലക്ഷ്മിയും മുറ്റത്തേക്ക് വന്നു. പുറത്തേക്കിറങ്ങിയ അവർ ദേവൂനേം അപ്പൂനേം മാറിമാറി നോക്കി. പിന്നെ പരസ്പരം നോക്കി പുഞ്ചിരിച്ചു.

 

” രണ്ടാളും ഒരേ കളർ കുപ്പായമൊക്കെയിട്ടെങ്ങോട്ടാ… ആശുപത്രിയിലേക്ക് തന്നാണോ…. അതോ വല്ല കല്യാണത്തിനോ….”

 

സരസ്വതി പറഞ്ഞപ്പോഴാണ് അപ്പു അത് ശ്രദ്ധിക്കുന്നത് തന്നെ. ഒരു നീല നിറത്തിലുള്ള സാരിയാണ് ദേവികയുടെ വേഷം. ഏതാണ്ട് അപ്പു ഇട്ടിരിക്കുന്ന ഷർട്ടിന്റെ അതേ നിറം.

അവൻ നോക്കുന്നത് കണ്ട് അവളിൽ നാണമിരച്ചെത്തി. കവിളൊക്കെ ചുവന്നു.

 

അമ്മമാര് നോക്കി നില്കുന്നത് കണ്ട് അവൾക്ക് ചമ്മലും വരുന്നുണ്ട്.

 

” പോയിവരാട്ടോ… “

അമ്മമാരോടായിപ്പറഞ്ഞ് അവൾ കാറിനുനേരെ നടന്നു പിന്നാലെ അപ്പുവും.

കാർ അൺലോക്ക് ചെയ്ത് അപ്പു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. കോ-ഡ്രൈവർ സീറ്റിൽ ദേവികയും.

 

കാർ വീടിന്റെ ഗേറ്റ് കടന്നതും ദേവികയുടെ നഖം അപ്പുവിന്റെ കയ്യിൽ ആഴ്ന്നിറങ്ങി.

 

” ആ…. ഡീ..ഡീ… എന്തിനാപ്പോ നുള്ളുന്നേ…. ഊ… “

 

” ഓ… ഒന്നും അറിയാത്തൊരു ഇള്ളക്കുട്ടിവന്നേക്കുന്നു…. എന്തൊരു നോട്ടമായിരുന്നു… മനുഷ്യന്റെ തൊലിയുരിഞ്ഞുപോയി… അമ്മമാര് നോക്കിനിക്കുന്ന വിചാരമ്പോലുമില്ലാത്തൊരു ബുദ്ധൂസ് “

 

അവൾ ചിണുങ്ങിപറഞ്ഞുകൊണ്ട് കൈ പിൻവലിച്ചു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.