അവൻ ചെറുതായേ പിടിച്ചിട്ടുണ്ടായിരുന്നുള്ളു എങ്കിലും ദേവിക അഭിനയിച്ചു തകർത്തു.
അവളുടെ അലർച്ച കേട്ട് സരസ്വതിയും ലക്ഷ്മിയും ഓടി വന്നു
ദേവികയുടെ ചെവിയിൽ പിടിച്ച് നിൽക്കുന്ന അപ്പുവിനെയാണ് അവർ കാണുന്നത്.
സരസ്വതി ചിരിച്ചു. ഒപ്പം ലക്ഷ്മിയും. എന്നാൽ ലക്ഷ്മി സാരിതലപ്പുകൊണ്ട് നിറഞ്ഞുവന്ന കണ്ണുനീരോപ്പുന്നുണ്ടായിരുന്നു
കുറേ നാളായി അപ്പുവിൽ കാണാത്ത സന്തോഷം ഇന്ന് അവനിൽ കണ്ടപ്പോൾ സന്തോഷം കൊണ്ടവരുടെ കണ്ണ് നിറഞ്ഞുപോയി.
അത് കണ്ട് സരസ്വതി ലക്ഷ്മിയെ നോക്കി എന്താ എന്ന അർത്ഥത്തിൽ പുരികമിളക്കി.
” ഏയ്… സന്തോഷങ്കൊണ്ട… ഇവനിങ്ങനെ ചിരിച്ചുകളിച്ചു കാണുന്നത് എത്ര നാളുകൾക്ക് ശേഷം ആണെന്നോ..”
സരസ്വതി അവരെ ചേർത്ത് പിടിച്ചു.
വാതിൽക്കൽ അനക്കം കേട്ട് അങ്ങോട്ട് നോക്കിയ ദേവിക കാണുന്നത് അവരെതന്നെ നോക്കി നിൽക്കുന്ന അമ്മമാരെയാണ്.
” ലക്ഷ്മിയമ്മേ… ആ…. വിടാൻപറ… ദേവൂന് നോവുന്നുണ്ട്ട്ടോ… അപ്പുവേട്ട.. പ്ലീസ്… “
അവൾ കണ്ണ് നിറച്ചുകൊണ്ട് ചിണുങ്ങിയപ്പോ ലക്ഷ്മിയമ്മ അപ്പുവിനെ നോക്കി കണ്ണുരുട്ടി.
” സരോമ്മേ… എന്നെ കളിയാക്കീട്ടാ… ഞാൻ ചെവീൽ പിടിച്ചേ….”
അവൻ പരമാവതി നിഷ്കളങ്കതയോടെ പറഞ്ഞപ്പോ അമ്മമാര് രണ്ടും ചിരിതുടങ്ങി.
” അയ്യേ… നാണമില്ലല്ലോ രണ്ടിനും… വളർന്ന് വല്യ പിള്ളേരായി… എന്നിട്ടും കുട്ടിക്കളി മാറീട്ടില്ല. കണ്ടില്ലേ പരാതി പറയുന്നേ… “
ലക്ഷ്മിയമ്മ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു. പിന്നെ അവരെ അവരുടെ പാട്ടിന് വിട്ട് രണ്ട് അമ്മമാരും തിരിച്ച് താഴെ അടുക്കളയിലേക്ക് തന്നെപോയി
നന്നായിട്ടുണ്ട് ബ്രോ.. ❤️
??