കണ്ണുതുറന്ന അപ്പു കാണുന്നത് കയ്യിലൊരു ചായക്കപ്പുമായി നിൽക്കുന്ന ദേവുവിനെയാണ്.
” എന്തോ നോക്കിയിരിക്കുവാ… ദേ പിടിച്ചേ… എന്നിട്ട് മോൻ പോയി പല്ലൊക്കെ തേച്ച് കുളിച്ചിട്ടൊക്കെ വാ… എന്നെ ഇന്ന് അപ്പുവേട്ടൻ കൊണ്ടുവിട്ട മതി… വേഗം നോക്കിക്കേ… ഇനീം വൈകിയ ഞാൻ എത്താൻ ലേറ്റ് ആവും “
അവളെയും നോക്കിയിരുന്ന അപ്പുവിനോട് ചിണുങ്ങിക്കൊണ്ട് അവൾ പറഞ്ഞു
” ഞാൻ…. ഞാനെന്തിനാ… വരണേ… “
അവൻ പരിഭ്രമിച്ചു.
” അതേയ്… ഞാൻ എന്നെ കൊടുവിടണം എന്നാ പറഞ്ഞെ… അല്ലാണ്ട് കൊണ്ടുപോകുവോ എന്നല്ല… അതോണ്ട് മോനെണീറ്റെ… ചെല്ല്.. ചെല്ല്… ചെന്ന് കുളിക്ക്. ഞാമ്പോയി റെഡിയാവട്ടെ “
കട്ടിലിൽ ചടഞ്ഞിരുന്ന അപ്പുവിന്റെ കയ്യിൽ പിടിച്ചവള് അവനെ വലിച്ചെഴുന്നേൽപ്പിക്കാൻ നോക്കി.
അവൾ പണ്ടും ഇങ്ങനെ തന്നെയായിരുന്നു. വാലുപോലെ അപ്പുവിന്റെ പിന്നാലെതന്നെ ഉണ്ടാകും .
എന്തോ കുറേ കാലങ്ങൾക്ക് ശേഷം പഴയ 16 വയസുകാരിയിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയത് പോലെ തോന്നിയവൾക്ക്.
അവളുടെ പെരുമാറ്റം പഴയ ദേവുവിനെ ഓർമിപ്പിച്ചതിനാൽ അപ്പുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
ഇന്നലെ അവൾ കാര്യമായൊന്നും സംസാരിച്ചിരുന്നില്ല. എന്നാൽ ഇന്ന് നേരെ വിപരീതമായിരുന്നു. എണീറ്റപ്പോൾ തന്നെ പഴയ 16 കാരിയുടെ കുറുമ്പോടെയുള്ള അവളുടെ സംസാരം അവനെയും പഴയകാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??