അവള് പറഞ്ഞപ്പോ അബദ്ധം പറ്റിയത് പോലെ അവൻ ബാക്കിയുള്ളവരെയൊക്കെ ശ്രെദ്ധിച്ചു. എല്ലാവരും അവനെ നോക്കി ചിരിക്കുകയായിരുന്നു.
കുറച്ച് നാണക്കേടായിയെങ്കിലും എന്റെ പെണ്ണിനെയല്ലേ നോക്കിയതെന്ന് അവന്റെ മനസിനോട് അവൻ തന്നെ പറഞ്ഞ് ആശ്വസിപ്പിച്ചു.
ദേവികയെ നോക്കിയപ്പോൾ അവളാകെ നാണിച്ചു നിൽക്കുകയാണ്. അടുത്ത് നിന്ന് രേണുക അവളുടെ ചെവിയിൽ എന്തൊക്കെയോ പറയുന്നുണ്ട്. ഇടക്ക് ഇടങ്കണ്ണിട്ട് അപ്പുവിനെ നോക്കുന്നുണ്ട്. കവിളൊക്കെ ചുവന്നു ചോരതൊട്ടെടുക്കാം എന്നപരുവമാണ്.
അങ്ങനെ നാട്ടുകാരുടെയും കുടുംബക്കാരുടെയും ദേവുവിന്റെ കണ്ണന്റെയുമൊക്കെ സാന്നിധ്യത്തിൽ അപ്പു ദേവികയുടെ കഴുത്തിൽ താലി ചാർത്തി.
സീമന്തരേഖയിൽ സിന്തൂരം തൊട്ടപ്പോൾ സന്തോഷത്തിന്റെ രണ്ടുത്തുള്ളി കണ്ണുനീർ അവളുടെ കവിളിനെ തഴുകി താഴേക്ക് ഇറ്റുവീണു.
ലക്ഷ്മിയമ്മയുടെയും സരസ്വതിയമ്മയുടെയും കണ്ണുകളും നിറഞ്ഞിരുന്നു. അതും സന്തോഷം കൊണ്ടായിരുന്നു.
*************
ചടങ്ങുകളൊക്കെ തീർന്ന് കുടുംബക്കാരൊക്കെ തിരിച്ചുപോയപ്പോഴേക്ക് സമയം 10 മണിയോടടുത്തിരുന്നു.
ഭക്ഷണമൊക്കെ കഴിച്ച് അപ്പു മുറിയിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോ കയ്യിൽ ഒരുഗ്ലാസ് പാലുമായി ദേവികയും അങ്ങോട്ടേക്ക് വന്നു.
പാൽഗ്ലാസ് ടേബിളിൽ വച്ച് കട്ടിലിൽ കിടക്കുകയായിരുന്ന അപ്പുവിനെ കെട്ടിപ്പിച്ച് ദേവൂവും അവിടെ കിടന്നു.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??