ഇരുവരും ഇഷ്ടം വീട്ടിൽ പറഞ്ഞപ്പോൾ ആരും എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെ അതിലും ഒരു തീരുമാനമായി.
അങ്ങനെ കസവുമുണ്ടും ഷർട്ടുമൊക്കെയിട്ട് അപ്പു റെഡിയായി അമ്പലത്തിലേക്കിറങ്ങി.
രാഹുലിന്റെ കാറിലായിരുന്നു യാത്ര. അത് കുറച്ച് റോസാപ്പൂക്കളൊക്കെ വച്ച് അലങ്കരിച്ചിരുന്നു. പുറകിൽ
അഖിൽ weds ദേവിക എന്ന ബാനറും ഉണ്ടായിരുന്നു.
അങ്ങനെ അവർ അമ്പലം ലക്ഷ്യമാക്കി നീങ്ങി.
മുഹൂർത്തതിന് സമയമാകുന്നതേയുണ്ടായിരുന്നുള്ളു അതുകൊണ്ടുതന്നെ ആൾകാരൊക്കെ വന്നുതുടങ്ങുന്നതെയുള്ളു.
കുറച്ച് നേരത്തേ കാത്തിരിപ്പിന് ശേഷം അപ്പുവിനെ ദേവികയുടെ അമ്മാവൻ മണ്ഡപത്തിലേക്ക് ആനയിച്ചു.
സദസിനെ വണങ്ങി അപ്പു പീഠത്തിൽ ഇരുപ്പുറപ്പിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ ചുവന്ന പട്ടുസാരിയിൽ സർവ്വഭരണവിപൂഷിതയായി ദേവികയേയും മണ്ഡപത്തിലേക്ക് ആനയിച്ചു.
അപ്പു അവളെ തന്നെ ശ്രെധിച്ചിരിക്കുകയായിരുന്നു.
” ഏട്ടാ… പയ്യെ നോക്കൂട്ടോ… ഇങ്ങനെ നോക്കിയാ പാവം ദേവൂവേച്ചി ഉരുകിപ്പോകും”..
പിന്നിൽ നിന്ന് ഒരു കിളിനാദം കേട്ടപ്പോഴാണ് അവന് ബോധം വന്നത്. അവനൊന്നു തിരിഞ്ഞു നോക്കി.ഹൃദ്യ ആയിരുന്നു അത്. നമ്മുടെ പിവിയുടെ ഭാര്യ.
അവൾക്ക് അപ്പു സ്വന്തം ഏട്ടനെപ്പോലെയായിരുന്നു. അവനും ആ ചുരുങ്ങിയ നാളുകളിലെ പരിചയത്തിൽ കവിഞ്ഞ ഒരു അടുപ്പം അവളോടും തോന്നിയിരുന്നു. ചെറുപ്രായത്തിൽ തന്നെ ഒറ്റക്കായിപ്പോയി എന്ന തോന്നലായിരുന്നു രാഹുലിനെ കാണുന്നത് വരെയുള്ള അവളുടെ ജീവിതം. എന്നാൽ അവളിപ്പോ ഒറ്റയ്ക്കല്ല.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??