” ഡീ.. ഡീ… ഇത് കൊണ്ടുക്കൊടുത്തു അപ്പൂനെ ഉണർത്ത്.. പോ.. “
ഒരു കപ്പ് ചായ അവൾക്ക് നേരെ നീട്ടിക്കൊണ്ട് സരസ്വതി പറഞ്ഞു.
അവൾ തിരിച്ചു വന്ന് അതും വാങ്ങി മുകളിലെ അപ്പുവിന്റെ മുറിയിലേക്ക് നടന്നു.
**********************
കതക് അടച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല.
അവൾ ചായയുമായി അകത്തേക്ക് കയറി.
അപ്പു ഇപ്പോഴും നല്ല ഉറക്കം തന്നെയാണ്.
ഉറക്കത്തിലെപ്പോഴോ കരഞ്ഞതിന്റെ ശേഷിപ്പെന്നോണം കണ്ണീർ ചാലിട്ടൊഴുകിയതിന്റെ അടയാളം കണ്ണിനു വശത്തായി കാണാം. ഇപ്പോഴും കൺപീലികളിൽ ചെറിയ നനവ് ഉണ്ട്.
എന്തോ അത് കണ്ടപ്പോ അവൾക്ക് സങ്കടമായി.
എന്താണ് അപ്പുവേട്ടനെ അലട്ടുന്ന പ്രശ്നം എന്നറിയാൻ അവൾക്കും ആകാംക്ഷയുണ്ട്.
എങ്കിലും അവൾ ഒരു തീരുമാനമെടുത്തു.
“”ഞാനായിട്ട് ഇനി ഒന്നും ചോദിക്കില്ല… പറയണം എന്ന് തോന്നുമ്പോൾ അപ്പുവേട്ടൻ തന്നെ പറയട്ടെ “”
അപ്പു കണ്ണിനു മുന്നിൽ ഉള്ളത് തന്നെ അവൾക്ക് ഒരുപാട് ആശ്വാസം നൽകുന്നുണ്ടായിരുന്നു.
അവൾ കട്ടിലിനോട് ചേർന്ന് നിന്നുകൊണ്ട് അപ്പുവിനെ വിളിച്ചു.
” അപ്പുവേട്ടാ… അപ്പുവേട്ടാ… എണീറ്റെ.. ദേ.. ഒത്തിരി നേരായിട്ടോ… ന്നാ ചായ പിടിച്ചേ.”
അവൻ ഉറക്കച്ചടവോടെ കണ്ണുകൾ തുറന്നു.
വെയിലൊക്കെ വന്ന് മുറിയിൽ നല്ലപോലെ പ്രകാശം പറന്നിരുന്നു. അതുകൊണ്ടുതന്നെയവൻ
ഒന്നുരണ്ടുവട്ടം കണ്ണ് ചിമ്മിതുറന്നു.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??