?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

ദേവൂന്റെ ആഗ്രഹമായിരുന്നു അത്.

 

“കണ്ണനാണ് എനിക്കപ്പുവേട്ടനെ തന്നത്… അതോണ്ട് കണ്ണന്റെ മുന്നിവച്ചുതന്നെ എനിക്കപ്പുവേട്ടന്റെ ഭാര്യയാകണം ” എന്നായിരുന്നു അവളന്ന് പറഞ്ഞത്.

 

വിവാഹവസ്ത്രങ്ങളൊക്കെ ഒരാഴ്ച മുൻപ് തന്നെ എടുത്തിരുന്നു. സ്വർണമെടുക്കാൻ 2 ദിവസം കഴിഞ്ഞ് പോകാം എന്ന തീരുമാനത്തിലാണ്.

 

വിവാഹത്തോടനുബന്ധിച്ച് ദേവികയുടെ അമ്മാവൻ ഒരാഴ്ച മുന്നേ തന്നെ വന്നിട്ടുണ്ടായിരുന്നു. അവളുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാകാര്യങ്ങളും നോക്കിനടത്തിയത് അവരായിരുന്നു.

 

അങ്ങനെ വിവാഹത്തിന് തലേദിവസം രണ്ടുപേരുടെയും കുടുംബക്കാരൊക്കെയായി ആഘോഷമായിരുന്നു. പാട്ടും ഡാൻസും ബഹളവും ഒക്കെയായി എല്ലാ കല്യാണവീടുകളിലും കാണുന്ന സ്ഥിരം കാഴ്ചകൾ.

 

************

 

പിറ്റേന്ന് രാവിലെതന്നെ എല്ലാവരും എഴുന്നേറ്റു.

ഇവിടെ അപ്പുവിന് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല.ദേവുവിന്റെ കൂട്ടുകാർ തന്നെയാണ് അവന്റെയും.

രാഹുലും വിഷ്ണുവും രാവിലെ തന്നെ എത്തിയിട്ടുണ്ട്. അപ്പുവിനെ ഒരുക്കാനുള്ള ദൗത്യം ഏറ്റെടുത്തത് അവരായിരുന്നു.

 

രാഹുലിന്റെ ഭാര്യ ഹൃദ്യയും രേണുക സിസ്റ്ററും ദേവികയുടെയെടുത്താണ്.

 

കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ രേണുകയും വിഷ്ണുവും തമ്മിലുള്ള കല്യാണം കൂടെ ഉണ്ടാകും.

അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്ന് അപ്പു പിന്നീടാണ് അറിയുന്നത്.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.