അപ്പു 2 വാനില ഐസ് ക്രീം ഓഡർ ചെയ്തു.
നല്ല ഒരു ഷോപ്പ് തന്നെയായിരുന്നു അത്. വുഡൻ ടച്ച് ഉള്ള ഇന്റീരിയർ ആയിരുന്നു ആ ഷോപ്പിന്. മുകളിൽ തൂങ്ങി നിൽക്കുന്ന തരാം ഡെക്കറേറ്റീവ് ബൽബുകൾ മഞ്ഞ നിറത്തിൽ warm ലൈറ്റ് പൊഴിച്ചുകൊണ്ട് നല്ല ഒന്നാന്തരം ഒരു ആമ്പിയൻസ് ഒരുക്കുന്നുണ്ട്.
കുറച്ച് നേരം കാത്തിരുന്നപ്പോൾ രണ്ട് വലിയ ഗ്ളാസുകളിലായി അവർ ഓഡർ ചെയ്ത വാനില ഐസ് ക്രീം അവർ ഇരുന്ന ടേബിളിൽ കൊണ്ടുവന്നുവച്ചു.
ദേവിക പെട്ടന്ന് തന്നെ അതെടുത്തു കഴിക്കാൻ തുടങ്ങി.
അങ്ങനെ ഐസ് ക്രീം ഒക്കെ കഴിച്ച് അവർ അവിടെ നിന്നും ഇറങ്ങി.
നേരെ അടുത്തുള്ള പാർക്കിലേക്കാണ് അവർ പോയത്.
കൈകൾ കോർത്തു പിടിച്ച് അപ്പുവിന്റെ തോളിൽ ചാരി ദേവു അവന്റെയൊപ്പം നടന്നു. അവളുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു.
അങ്ങനെ വൈകുന്നേരം വരെ ഓരോ കാര്യങ്ങൾ സംസാരിച്ച് അവർ അവിടെനിന്നും വീട്ടിലേക്ക് തന്നെ തിരിച്ചു.
ഇനി ഏതാണ്ട് 5 ദിവസം കൂടിയേ കല്യാണത്തിനുള്ളു. വീട്ടിൽ ഒരുക്കങ്ങളൊക്കെ തുടങ്ങിയിട്ടുണ്ട്.
പന്തലിടാനും ഭക്ഷണം പാചകം ചെയ്യാനും ഒക്കെയുള്ള പാത്രങ്ങളും ഒക്കെ കൊണ്ടുവന്നിട്ടുണ്ട്. അതൊക്കെ ലോറിയിൽ നിന്ന് ഇറക്കിവെക്കുന്ന കുറേ ജോലിക്കാരും ഉണ്ടായിരുന്നു.
കൃഷ്ണക്ഷേത്രത്തിൽവച്ചാണ് താലിക്കെട്ട്.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??