?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

അവരൊക്കെ നല്ലപോലെ അടുത്തു.

 

********************

 

ഇപ്പൊ അപ്പുവും ലക്ഷ്മിയമ്മയും ബാലകൃഷ്ണനും ആലത്തൂരിലെ അവരുടെ പഴയവീട്ടിലാണ്. അങ്ങോട്ട് മാറാൻ ബാലകൃഷ്ണൻ മടികാണിച്ചെങ്കിലും ദേവിക വിടാതെ പിടിച്ചു. അവസാനം അവളുടെ പിടിവാശിക്ക് മുന്നിൽ അവർ തോറ്റുകൊടുത്തു. അവർക്കൊക്കെ അവൾ സ്വന്തം മകളെപ്പോലെയാണല്ലോ.

 

തൊട്ടടുത്ത നാലുകെട്ടിൽ ദേവികയും സരസ്വതിയും. എല്ലാവർക്കും ഒരുവീട്ടിൽ താമസിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീടാകട്ടെയെന്ന് പറഞ്ഞ് ബാലകൃഷ്ണൻ ഒഴിഞ്ഞുമാറി. കല്യാണത്തിന് ശേഷം ആവാം എന്നയാൽ ഉറപ്പും കൊടുത്തു.

 

*******

 

ദേവികയുടെ മടിയിൽ തലവച്ച് വീട്ടിനുപുറകിലെ കുളപ്പടവിൽ അപ്പു കിടക്കുകയാണ്.

 

” ഏട്ടാ… അപ്പുവേട്ട…. ഇത് ഉറങ്ങിയോ… “

അവൾ അവനെ കുലുക്കിവിളിച്ചുകൊണ്ട് ചോദിച്ചു.

 

” ഹോ… ഇല്ലപെണ്ണെ… “

അവൻ പറഞ്ഞു.

 

” പിന്നെന്തായിങ്ങനെ മിണ്ടാണ്ട് കിടക്കുന്നെ.”

അപ്പുവിന്റെ മുടിയിഴകളിൽ കൂടി കയ്യോടിച്ചുകൊണ്ടവൾ ചോദിച്ചു.

 

” ഏയ്… നമ്മടെ കുട്ടിക്കാലം ഓർക്കുവായിരുന്നു…. നിനക്കോർമ്മേണ്ടോ

നീയീ കുളത്തിൽ വീണത് “

അവളുടെ വിരലുകളിൽ ഞൊട്ടയിടുവിച്ചുകൊണ്ട് അവൻ ചോദിച്ചു.

 

” പിന്നെ… മറക്കാമ്പറ്റുവോ… “

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.