?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244

കുറച്ചുനേരം അപ്പുവിനെതന്നെ നോക്കിയശേഷം അയാൾ രാഹുലിനോടായിപ്പറഞ്ഞു

 

” എടാ പീവിയേ… ചരിത്രം ആവർത്തിക്കുവാണല്ലോ… “

അതിന് ഞാനും രാഹുലും ഒഴികെ ബാക്കി മൂന്നുപേരും ഭയങ്കര ചിരി ആയിരുന്നു. രാഹുലിന്റെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

 

” ഓ സോറി… അഖിലിന് ആ കഥ അറിയില്ലാലെ… “

 

അപ്പു ഇല്ല എന്ന് തലയാട്ടി.

 

” അതില്ലേ ഈ രാഹുൽ. ഇവൻ ഇവിടുത്തെ ആസ്ഥാന കോഴിയായിരുന്നു. അങ്ങനെ അവന് വീണ പേരാണ് പിവി. അഥവാ പൂവാലൻ.

അങ്ങനെ നല്ലരീതിക്ക് ഇവന്റെ കോഴിത്തരം നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇവിടെ ഹൃദ്യ എന്ന  ഒരു കുട്ടി സൂയിസൈഡ് ചെയ്യാൻ ശ്രമിച്ചിട്ട് അഡ്മിറ്റ്‌ ആയി. അവൾ എന്റെ പേഷ്യന്റ് ആയിരുന്നു. ഞാൻ മുറിയിലേക്ക് കയറിചെന്നപ്പോൾ ഇവനുണ്ട് അവിടെ.

സംഭവം അത്ര സമയം കൊണ്ട് ഇവനവളെ വളച്ചൊടിച്ചു പോക്കറ്റിൽ കേറ്റി. അവളിപ്പോ  ഇവന്റെ ഭാര്യയാ . അതുപോലെ ഇവന്റെ പേഷ്യന്റ് ആയിവന്ന തന്നെ നമ്മുടെ ദേവിക ഡോക്ടർ വളച്ചില്ലേ എന്ന് ഓർത്ത് പറഞ്ഞതാ. “

 

” വിഷ്ണു ഡോക്ടർ പറഞ്ഞു നിർത്തിയപ്പോൾ അവിടെ വീണ്ടും പൊട്ടിച്ചിരി ഉയർന്നു. ഇപ്രാവിശ്യം രാഹുലും അപ്പുവും അതിൽ പങ്കുചേർന്നു.

 

” അതേ ഡോക്ടറെ ഒരു ചെറിയ ചേഞ്ച്ണ്ട്… എനിക്കും ദേവൂനും കുഞ്ഞുന്നാളുമുതൽ പരിചയമുണ്ടായിരുന്നു”

 

അപ്പു അത് പറഞ്ഞപ്പോൾ അവിടെ വീണ്ടും കൂട്ടച്ചിരിയുയർന്നു.

52 Comments

  1. നന്നായിട്ടുണ്ട് ബ്രോ.. ❤️

Comments are closed.