” പിന്നെ… വേണം വേണണം… ചുമ്മാ ഷോ കാണിക്കാണ്ട് ഒന്നിങ്ങുവന്നെയേട്ടാ..”
അവൾ ചിണുങ്ങി.
” ഓ ഇതിനെ…. “
അവൻ ഒന്ന് പറഞ്ഞു നിർത്തി പിന്നെ വണ്ടിയിൽ നിന്ന് ഇറങ്ങി അവളോടൊപ്പം നടന്നു.
” ഇതിനെ…. ബാക്കി എന്തിയെ… “
അവളുടെ വിരൽ നഖങ്ങൾ അവന്റെ കയ്യിൽ പിടുത്തമിട്ടു.
” ആ…. ഒന്നുമില്ല… ഞാൻ ചുമ്മാ… “
അവൻ കിടന്ന് പുളഞ്ഞു.
ഇതൊക്കെ കണ്ട് അവിടെ വെയ്റ്റിംഗ് ലോബിയിൽ ഉണ്ടായിരുന്നവരൊക്കെ ചിരിക്കുന്നുണ്ടായിരുന്നു.
അവർ അവളുടെ ക്യാബിനിലേക്ക് കയറി. കുറച്ച് കഴിഞ്ഞപ്പോ രാഹുലും രേണുകയും അങ്ങോട്ടേക്ക് വന്നു.
” എന്തുവാടെ രണ്ടും… അവിടെ ലോബിയിൽ ഇരുന്നവരൊക്കെ നിങ്ങടെ കാട്ടിക്കൂട്ടൽ കണ്ട് നല്ല ചിരി ആയിരുന്നു. പിള്ളേരേക്കാൾ കഷ്ടമാണല്ലോ രണ്ടും “
വന്നു കയറിയപ്പോ തന്നെ രാഹുൽ ഡോക്ടറുടെ വക ഒരു കൊട്ട് കിട്ടി.
” ഓ… അത് ഞങ്ങൾ സഹിച്ചു… അല്ലെയേട്ടാ… “
ദേവു മുഖം കോട്ടിക്കൊണ്ട് പറഞ്ഞു.
രാഹുലും രേണുകയും പരസ്പരം നോക്കി ചിരിച്ചു.
അതിനു പിന്നാലെ വാതിൽ തുറന്ന് വിഷ്ണു ഡോക്ടറും അകത്തേക്ക് കയറി.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??