” ടൗണിലേക്ക്… ബാലകൃഷ്ണേട്ടൻ വിളിച്ചിരുന്നു… ലക്ഷ്മിയോട് അപ്പൂനേം കൂട്ടി അങ്ങ് ചെല്ലാൻ പറഞ്ഞൂന്ന്. “
” എന്നിട്ട് ലക്ഷ്മിയമ്മയെവിടെ “
അവൾ ചോദിച്ചപ്പോൾ തന്നെ ഒരു വലിയ ബാഗും തൂക്കിക്കൊണ്ട് ലക്ഷ്മിയമ്മ പുറത്തേക്ക് വന്നു. അവരുടെ കണ്ണും നിറഞ്ഞിട്ടുണ്ട്.
” അയ്യേ… ഇതെന്താ… പിള്ളേരേക്കാൾ കഷ്ടാണല്ലോ രണ്ടും… അല്ലേ അപ്പുവേട്ടാ…
അതേയ് ഈ ടൌൺ കുറേ ദൂരെ ഒന്നും അല്ലല്ലോ… ഇവിടെ അടുത്ത് തന്നെയല്ലേ… ഇതിനാണോ ഇങ്ങനെ കരയുന്നെ. “
രണ്ടുപേർക്കും മറുപടിയൊന്നും ഇല്ലായിരുന്നു.
” എന്നാ ഞാനൊരു കാര്യമ്പറയട്ടെ… ലക്ഷ്മിയമ്മ എങ്ങോട്ടും പോകുന്നില്ല… നമ്മുടെ ആ പഴയ വീടില്ലേ.. അത് ഞാൻ ലക്ഷ്മിയമ്മയുടെ പേരിലിങ്ങുവാങ്ങി… “
” ഏഹ്… എന്തിന് “
അപ്പു ആയിരുന്നു അത് ചോദിച്ചത്.
അത് അറിയണം എന്നപോലെ ലക്ഷ്മിയും അവളെത്തന്നെ നോക്കി.
” എനിക്കെന്റെ ലക്ഷ്മിയമ്മേനെ പിരിഞ്ഞിരിക്കാൻ പറ്റില്ല… അത്രന്നെ”
“മോളേ…” എന്ന് വിളിച് അവർ അവളെ ഇറുക്കെ കേട്ടിപ്പിടിച്ചു. അവരുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
” അതേ.. ഇപ്പൊ പോകുന്നതൊക്കെ കൊള്ളാം… നാളെ രാവിലെതന്നെ അപ്പുവേട്ടനെയും അങ്കിളിനെയും കൂട്ടി എന്നെ പെണ്ണുകാണാനിങ്ങുവന്നേക്കണം “
നന്നായിട്ടുണ്ട് ബ്രോ.. ❤️
??