അപ്പുവിന്റെ സ്ഥിതിയും മറിച്ചല്ല. അവനാകെ തരിച്ചിരിക്കുകയാണ്. അവളെ നോക്കിയപ്പോൾ അവൾ തല കുനിച്ചിരിക്കുകയാണ്. ചുണ്ടിൽ നേർത്ത പുഞ്ചിരിയുണ്ട്. രണ്ടുപേർക്കിടയിലും മൗനം നിലകൊണ്ടു.
കുറച്ചുനേരം അവർ ആ ഇരിപ്പ് തുടർന്നു
” ദേവൂ… പോകണ്ടേ… “
അവസാനം അപ്പുതന്നെ ചോദിച്ചു…
” മ്മ്… “
നേർത്ത ഒരു മൂളലിൽ അവൾ മറുപടിയൊതുക്കി. പയ്യെ എണീറ്റ് അപ്പുവിന്റെയൊപ്പം കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടന്നു.
അപ്പു അവളുടെ കൈയിൽ അവന്റെ കൈ കോർത്തുപിടിച്ചു.
അവളൊരു പുഞ്ചിരിയോടെ അവനെ നോക്കി. അവളും അത് ആഗ്രഹിച്ചിരുന്നു.
കാറിൽ കേറിയതോടെ അവൾ പഴയ ഫോമിലേക്കുയർന്നു. കുറേ തമാശകളും കോളേജ് വിശേഷങ്ങളും അങ്ങനെ പലതും അവരുടെ സംസാരത്തിൽ വിഷയമായി.
**************
വീട്ടിൽ എത്തിയപ്പോൾ സരസ്വതി കണ്ണൊക്കെ നിറച്ച് വരാന്തയിൽ നിൽക്കുന്നുണ്ട്. ലക്ഷ്മിയമ്മയെ കാണുന്നില്ല.
” എന്താ അമ്മേ… എന്തിനാ കരയുന്നെ.. “
ദേവിക വണ്ടിയിൽനിന്ന് ഇറങ്ങിയ ഉടനെ അമ്മയുടെ അടുത്തേക്ക് ഓടി.
” ഇവര്… ഇവര് പോകുവാന്ന്… “
അവർ സരിതലപ്പുകൊണ്ട് കണ്ണുനീരോപ്പി.
” ഏഹ്… എങ്ങോട്ട്… “
ദേവു ചോദിച്ചു.
നന്നായിട്ടുണ്ട് ബ്രോ.. ❤️
??