ഒറ്റപ്പെടൽ അവനെ അലട്ടിയപ്പോ ജീവനൊടുക്കാനായി കയ്യിലെ ഞരമ്പ് മുറിച്ചു. എന്നാൽ അമ്മ അത് കണ്ടു അവനെ ആശുപത്രിയിൽ ആക്കി.
*****************
അവൻ പറഞ്ഞ് നിർത്തുമ്പോഴേക്ക് അവന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു.
ദേവികയുടെ അവസ്ഥയും അതുപോലെ തന്നെയായിരുന്നു. അപ്പു പറഞ്ഞതിൽ നിന്ന് അനാമികയെ അവൾക്ക് നല്ലപോലെ ഇഷ്ടമായിരുന്നു. എന്നാൽ അവൾ മരിച്ചു എന്നറിഞ്ഞപ്പോൾ അവൾക്കാത്തൊരു വിങ്ങൽ ആയിമാറി.
” അപ്പുവേട്ടാ… ഏട്ടൻ ഒരിക്കലും ഒറ്റക്കായിരുന്നില്ല… ലക്ഷ്മിയമ്മക്കും സരോമ്മക്കും ഏട്ടനെ എന്തിഷ്ടാന്ന് അറിയോ… അനാമികയുടെ കാര്യമാലോചിക്കുമ്പോ എനിക്ക് സങ്കടം വരുവാ… ഏട്ടനെ പൊന്നുപോലല്ലേ അവള് നോക്കിയത്.
ഏട്ടാ… ഏട്ടനിപ്പോ ആകെ മാറി… പണ്ടത്തെപ്പോലെ ലക്ഷ്മിയമ്മയോട് മിണ്ടാറേയില്ല… അതമ്മക്ക് എത്ര സങ്കടാന്ന് ഏട്ടനറിയാവോ… ഇന്ന് ചെന്ന് ഒന്ന് കെട്ടിപിടിച്ച് നോക്ക് അപ്പൊ കാണാം അമ്മേടെ സ്നേഹം….”
നിറഞ്ഞ കണ്ണുകൾ ഉള്ളകൈ കൊണ്ട് തുടച്ചുകൊണ്ട് ദേവിക അപ്പുവിനോട് പറഞ്ഞ്.
” ശെരിയാ ദേവൂ… അമ്മയോട് പോ നേരെ ചൊവ്വേ സംസാരിച്ചിട്ടില്ല… നിന്നോട് ഒക്കെ തുറന്ന് പറഞ്ഞപ്പോ മനസിന് വല്ലാത്ത ആശ്വാസം തോന്നുന്നുണ്ട് “
അവൻ മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
” അതേല്ലേ…. എന്ന എനിക്കോരൈസ്ക്രീം വാങ്ങിത്താ… “
നന്നായിട്ടുണ്ട് ബ്രോ.. ❤️
??